27.8.12


മഅ്ദനിക്ക് വിദഗ്ധ ചികിത്സ; വിധി സെപ്റ്റംബര്‍ മൂന്നിന്

മഅ്ദനിക്ക് വിദഗ്ധ ചികിത്സ; വിധി സെപ്റ്റംബര്‍ മൂന്നിന്
ബംഗളൂരു: സ്ഫോടനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ അനുമതി നല്‍കണമെന്ന അപേക്ഷയില്‍ വാദം പൂര്‍ത്തിയായി. സെപ്റ്റംബര്‍ മൂന്നിന് പരപ്പന ജയിലിനുള്ളിലെ പ്രത്യേക കോടതി ജഡ്ജി എച്ച്. ആര്‍. ശ്രീനിവാസ് വിധിപറയും. പ്രതിഭാഗം വാദം കോടതി അംഗീകരിച്ചാല്‍ ഫലത്തില്‍ മഅ്ദനിക്ക് ഇടക്കാല ജാമ്യത്തിനുള്ള സാഹചര്യമൊരുങ്ങും.
തിങ്കളാഴ്ച കേസിന്‍െറ വിചാരണ പ്രത്യേക കോടതിയില്‍ തുടങ്ങിയപ്പോഴാണ്, കാഴ്ച ശക്തി ഏറക്കുറെ നഷ്ടമായ മഅ്ദനിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. ഉസ്മാന്‍ വാദിച്ചത്. സുപ്രീംകോടതിയും ഹൈകോടതിയുമൊക്കെ നിര്‍ദേശിച്ച ചികിത്സകള്‍ നല്‍കുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നും സ്വതന്ത്ര ചികിത്സക്ക് അനുമതി നല്‍കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്‍െറ വാദം. മഅ്ദനിയെ അറസ്റ്റു ചെയ്ത് ഹാജരാക്കിയ അന്നുമുതല്‍ ചികിത്സ നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ബംഗളൂരുവിലെ സൗഖ്യ ആശുപത്രിയില്‍ ഒരു മാസത്തെ ചികിത്സക്കു വിധേയനാക്കിയതിനുശേഷം ഓരോ മാസവും കൃത്യമായ പരിശോധന നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തിലും വീഴ്ചവരുത്തി. ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയപ്പോള്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ബംഗളൂരു ശാഖയില്‍ ചികിത്സ നല്‍കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. ഇവിടെ കിടത്തിച്ചികിത്സക്ക് സൗകര്യമില്ലാത്തതിനാല്‍ മതിയായ ചികിത്സ ലഭിച്ചില്ല. സമയത്തിന് ചികിത്സ ലഭിക്കാത്തതിനാലാണ് അദ്ദേഹത്തിന് കാഴ്ചശക്തി നഷ്ടമായതെന്നും ഡോക്ടര്‍മാര്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല്‍, മഅ്ദനിക്ക് മതിയായ ചികിത്സ നല്‍കിയതിന്‍െറ രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കര്‍ണാടക സര്‍ക്കാര്‍ ഹാജരാക്കിയ രേഖകളെല്ലാം അദ്ദേഹത്തെ വിവിധ ആശുപത്രികളില്‍ പരിശോധനക്കു വിധേയനാക്കിയതിന്‍െറ രേഖകളാണെന്നും ഇത് ചികിത്സ നല്‍കിയതിനുള്ള തെളിവാകില്ലെന്നും പ്രതിഭാഗവും വാദിച്ചു. ഇരു ഭാഗത്തിന്‍െറയും വാദം കേട്ടതിനുശേഷമാണ് വിധി പറയുന്നത് സെപ്റ്റംബര്‍ മൂന്നിലേക്ക് മാറ്റിയത്.
കേസിലെ മറ്റു പ്രതികളായ തടിയന്‍റവിട നസീര്‍, ഷഫാസ് എന്നിവരുടെ വിചാരണ സെപ്റ്റംബര്‍ 10ലേക്ക് മാറ്റി.

പി.സി.എഫ് ദുബായ്  കമ്മിറ്റി നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ നിന്നും 

പി.സി.എഫ്. ജിദ്ദ കമ്മിറ്റി നടത്തിയ മെംബെര്‍ഷിപ്‌ വിതരണ ഉത്ഘാടനം നാഷണല്‍ കമ്മിറ്റി കണ്‍വീനെര്‍ അഷറഫ് പൊന്നാനി (മക്ക) ജിദ്ദ ഘടകം പ്രസിഡന്റ്‌ ദിലീപ് താമരക്കുള ത്തിനു നല്‍കി നിവര്‍ഹിക്കുന്നു. പി.സി.എഫ്. ജിദ്ദ കമ്മിറ്റി ഉമര്‍ മേലാറ്റൂര്‍  , നാഷണല്‍ കമ്മിറ്റി അംഗവും ജിദ്ദ കമ്മിറ്റി മാധ്യമ വിഭാഗം കണ്‍വീനെര്‍ ഇ.എം. അനീസ്‌ അഴീക്കോട്‌ എന്നിവര്‍ 

No comments: