31.1.11


മഅദനി വിഷയത്തില്‍ ഉമ്മന്‍ചാണ്ടി അഭിപ്രായം പറയണം -പി.ഡി.പി 
മണ്ണഞ്ചേരി: ഭരണകൂട ഭീകരതയാല്‍ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയുടെ വിഷയത്തില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി അഭിപ്രായം പറയണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി ആവശ്യപ്പെട്ടു. മഅനിയോടുള്ള നീതിനിഷേധത്തിനെതിരെ പി.ഡി.പി മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി മാഹീന്‍ ബാദുഷാ മൗലവി മുഖ്യപ്രഭാഷണം നടത്തി. മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. രാജപ്പന്‍ അധ്യക്ഷത വഹിച്ചു. കെ. മുജീബ് ആര്യാട്, പി.എം. ഷരീഫ്,നിസാര്‍, നൂര്‍ദ്ദീന്‍, നവാസ് തുരുത്തിയില്‍, ഷമീര്‍ കലവൂര്‍,ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ലീഗ് ജില്ലാനേതാവിന്റെ സാമ്പത്തിക ഇടപാട് അന്വേഷിക്കണം 

തൊടുപുഴ: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിന്റെ ജില്ലയിലെ ഉന്നത നേതാവിനെ വഴിവിട്ട് സഹായിച്ചെന്ന റഊഫിന്റെ വെളുപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് പി.ഡി.പി ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്‍ ആവശ്യപ്പെട്ടു.

ജില്ലക്കകത്തും പുറത്തും സ്വന്തം പേരിലും ബിനാമി പേരിലും ഈ നേതാവ് നടത്തിയ ഭൂമി ഇടപാടുകളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷിക്കണം. ഈ വിഷയത്തില്‍ ലീഗ് ജില്ലാ കമ്മിറ്റി നിലപാട് വ്യക്തമാക്കണമെന്നും സുലൈമാന്‍ ആവശ്യപ്പെട്ടു.

മന്ത്രിയായിരിക്കേ റഊഫിനെ വഴിവിട്ട് സഹായിച്ചെന്ന് കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്നും കുഞ്ഞാലിക്കുട്ടിയെ അകറ്റിനിര്‍ത്താനും സമുദായത്തോട് മാപ്പുപറയാനും ലീഗ് തയാറാകണം. കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കുന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് അപമാനകരമാണ്. -അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയെ അറസ്റ്റുചെയ്യണം -പി.ഡി.പി 

മലപ്പുറം: അധികാരത്തിലിരുന്നുകൊണ്ട് ബന്ധുവായ വ്യവസായിയെ കൈവിട്ട് സഹായിച്ചു എന്ന് വെളിപ്പെടുത്തിയ കുഞ്ഞാലിക്കുട്ടിയെ അറസ്റ്റുചെയ്യണമെന്ന് പി.ഡി.പി മൊറയൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അസീസ് അധ്യക്ഷതവഹിച്ചു. ബി. ജാഫര്‍, അലവിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. 


മുസ്‌ലിം ലീഗ് ഒറ്റക്കെട്ടായി നേരിടേണ്ടത് കുഞ്ഞാലിക്കുട്ടിയെ -പി.ഡി.പി

മലപ്പുറം: മുസ്‌ലിം ലീഗ് ഒറ്റക്കെട്ടായി നേരിടേണ്ടത് കുഞ്ഞാലിക്കുട്ടിയെയാണെന്ന് പി.ഡി.പി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. റൗഫിന്റെ വെളിപ്പെടുത്തലുകള്‍ക്ക് വ്യക്തമായി മറുപടി പറയാന്‍ കഴിയാതിരുന്ന കുഞ്ഞാലിക്കുട്ടിയുടെ മേല്‍ ജനങ്ങള്‍ക്കുള്ള സംശയം വര്‍ധിച്ചിരിക്കുകയാണെന്ന് പി.ഡി.പി ആരോപിച്ചു.
യോഗം സെക്രട്ടേറിയറ്റ് അംഗം അബ്ദുള്‍ഗഫൂര്‍ മിസ്ബാഹി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി.കരുണാകരന്‍ അധ്യക്ഷതവഹിച്ചു. ഹനീഫ പുത്തനത്താണി, യൂസഫ് പാന്ത്ര, അഡ്വ. കെ.ഷംസുദ്ദീന്‍, എന്‍.എ.സിദ്ദിഖ് താനൂര്‍, സക്കീര്‍ പരപ്പനങ്ങാടി, അസീസ്, നാസര്‍, ശശി പൂവന്‍ചിന എന്നിവര്‍ പ്രസംഗിച്ചു.

പി.ഡി.പി ഒറ്റയ്ക്ക് മത്സരിക്കും
Posted on: 31 Jan 2011

പൊന്നാനി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജില്ലാനേതാക്കള്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടിപ്രവര്‍ത്തനം ശക്തിപ്പെടുത്താനും സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാനും തീരുമാനിച്ചു. ജില്ലയിലെ മുഴുവന്‍ പാര്‍ട്ടിപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് അടുത്തമാസഃ 20ന് മുമ്പ് 18 നിയോജകമണ്ഡലങ്ങളിലും മണ്ഡലം കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുമെന്ന് അസീസ് വെളിയങ്കോട്, അക്ബര്‍ ചുങ്കത്ത്, സി.പി. മുഹമ്മദ് എന്നിവര്‍ അറിയിച്ചു

30.1.11


ഈ വിഴുപ്പ് ഇനിയും എത്ര നാള്‍ നാം ചുമക്കണം


കേരള രാഷ്ട്രീയത്തിലെ കുബുദ്ധികളുടെ ആശാന്‍, മുസ്ലിം ലീഗുകാരുടെ പ്രിയപ്പെട്ട കുഞ്ഞാപ്പ-പുലിക്കുട്ടി അങ്ങിനെ നിരവധി വിശേഷഘണങ്ങളുള്ള പി.കെ.കുഞ്ഞാലിക്കുട്ടിയെന്ന പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിയുടെ യദാര്‍ത്ഥ മുഖം ഒരിക്കല്‍ കൂടി പരസ്യമായി വെളിപ്പെടുകയാണ്. മുമ്പ് രാഷ്ട്രീയ എതിരാളികളാണ് ഇത് ജനസമക്ഷം വിളിച്ചു പറഞ്ഞതെങ്കില്‍ ഇന്ന് സ്വന്തം കുടുംബത്തിലെ തന്നെ ഒരാള്‍ പതിറ്റാണ്ടുകളായി തന്റെ അരുതായമാകള്‍ക്ക് മാന്യതയുടെ പരിവേഷം നല്‍കാന്‍ കൂടെ കൊണ്ടു നടന്ന വിനീതനായ നേതാവിന്റെ വിനീത മിത്രം തന്നെ സഹികെട്ടപ്പോള്‍ ഇത് ജനസമക്ഷം അവതരിപ്പിച്ചിരിക്കുന്നു. അതിബുദ്ധിമാനായ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ട് മടക്കാത കുഞ്ഞാപ്പ വെള്ളിയാഴ്ച രാവിലെ വിശ്വസ്തരായ പത്രക്കാരുടെ വിളിച്ചു വരുത്തി പതിവില്ലാത്ത ശരീരഭാഷയോടെ പത്രക്കാരെ അഭിമുഖീകരിക്കുമ്പോള്‍ സംഗതി ഇത്രത്തോളം ഗൌരവമേറിയാതാണെന്ന് ചങ്കുപൊട്ടുമാറുച്ചത്തില്‍ ജയ്‌ വിളിക്കുന്ന പാവം ലീഗുകാര്‍ പോലും ധരിച്ചിരിക്കില്ല.


കുഞ്ഞാലിക്കുട്ടിയുടെ സന്തത സഹചാരി നടത്തിയ വെളിപ്പെടുത്തലുകള്‍ കേരള ചരിത്രത്തില്‍ തുല്ല്യതയില്ലാത്തതും നമ്മുടെ നിയമ വ്യവസ്ഥയുടെ സുതാര്യതയില്‍ ജനങ്ങളില്‍ ആശങ്കയുളവാക്കുന്നതും പൊതു പ്രവര്ത്തകര്‍ക്കാകെ നാണക്കേടുണ്ടാക്കുന്നതുമാണ്. 'നിങ്ങള്‍ ആദ്യം മുസ്ലിമാവുക, എന്നിട്ട് നിങ്ങള്‍ ഒരു മുസ്ലിം ലീഗുകാരനാവുക' എന്ന് പഠിപ്പിച്ച സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ സാമുദായിക പാര്‍ട്ടിക്കു സംഭവിച്ച അപചയത്തിന്റെ ആഴം അങ്ങേയറ്റം വെളിവാക്കുന്നതും സമൂഹത്തിനും സമുദായത്തിനും വിശിഷ്യാ കൈരളിക്കു തന്നെയും നാണക്കേടുണ്ടാക്കുന്നതുമാണ് കുഞ്ഞാലിക്കുട്ടിയുടെ സന്തത സഹാചാരിയുടെ വെളിപ്പെടുത്തലുകള്‍.പ്രമാദമായ കോഴിക്കോട് ഐസ്ക്രീം പെണ്‍വാണിഭ കേസ്സില്‍ നിന്നും തലയൂരാന്‍ ഈ നേതാവ് നടത്തിയ അവിഹിതമായ ഇടപെടലുകള്‍ നമ്മുടെ നിയമ വ്യവസ്ഥക്കും ജനാതിപത്യ വ്യവസ്ഥിതിക്കും തീരാ കളങ്കമാണ്. റഊഫ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് ഒന്നിന് പോലും നേരെ ചൊവ്വേ മറുപടി പറയാന്‍ ടിയാന് കഴിഞ്ഞിട്ടില്ല എന്നത് ഈ വിഷയത്തില്‍ അദ്ദേഹം കുറ്റവാളിയാണ് എന്നതിന്റെ പ്രത്യക്ഷ തെളിവാണ്. കാലത്തെ വെപ്രാളത്തില്‍ തന്റെ നാവില്‍ നിന്നും വീണു പോയ സത്യം (അവിഹിതമായി താന്‍ മന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ പലതു ചെയ്തു കൊടുത്തിട്ടുണ്ട്‌) എന്ന സത്യപ്രതിന്ജാ ലംഘനം ആയേക്കാവുന്ന വാചകം തിരുത്താനാണ് കക്ഷി വൈകിട്ടത്തെ പത്രസമ്മേളനം വിളിച്ചതെന്ന് ബുദ്ധിയുള്ളവര്‍ക്ക് പകല്‍ പോലെ മനസ്സിലാകും.
ഗൌരവതരമായ ഈ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടും കേരളത്തിലെ ഉമ്മന്‍ചാണ്ടി-ചെന്നിത്തല കൂട്ടുകെട്ട് ഇതിനെ ന്യായീകരിക്കുകയാണ്.തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഇവരുടെ പിന്തുണ നമുക്ക് മനസ്സിലാക്കാം.എന്നാല്‍ എല്ലാം അറിഞ്ഞിട്ടും പകല്‍ പോലെ വെളിപ്പെട്ടിട്ടും മൌനത്തിന്റെ വാത്മീകത്തില്‍ അഭയം തേടുന്ന സാമുദായിക സംഘടനകളുടെ നിലപാട് അത്യന്തം ഖേദകരമാണ്. പതിവിനു വിപരീതമായി പതിയെ എങ്കിലും മാധ്യമങ്ങള്‍ ഈ വാര്‍ത്ത ഏറ്റെടുക്കുന്നു എന്നതു സ്വാഗതാര്‍ഹമാണ്. എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ക്കായി പരക്കം പായുന്ന നമ്മുടെ ചാനലുകളൊന്നും റഊഫ്‌ നല്‍കിയ സുപ്രധാന രെഖകള്‍ മണിക്കൂറുകള്‍ കഴിഞ്ഞാണു പുറത്തു വിട്ടത് .രേഖകളുടെ ആധികാരികത പരിശോധിച്ച ശേഷം വെളിപ്പെത്താമെന്നാണ് ഒരു ചാനലുകാര്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടന്ന ദിവസം പറഞ്ഞത്. ആധികാരികതയെക്കുറിച്ച് ഇവരുടെ സൂക്ഷമത അപാരം തന്നെ ! ആശങ്ക നല്ലതു തന്നെ. അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ പത്നി സൂഫിയ അറസ്റ്റിലായപ്പോഴും മഅദനിക്കെതിരെയും വാര്‍ത്തകള്‍ പടച്ചു വിടുമ്പോഴും ഈ ആധികാരികത ഇവര്‍ക്ക് വിഷയമായിരുന്നില്ല എന്നു മാത്രമ്. മാധ്യമ പ്രവര്‍ത്തകന്‍ ബാസുരേന്ദ്ര ബാബു ഒരു ചാനല്‍ ചര്‍ച്ചയില്‍ സൂചിപ്പിചതു പോലെ 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' നമ്മുടെ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരും ആ വഴിക്കാണോ ആവോ ?

വൈകിയെങ്കിലും വിടുവായിത്തം പറയുന്നത് അവസാനിപ്പിച്ചു കാര്യങ്ങളെ അവധാനതയോടെ സമീപിക്കാന്‍ കേരളം ഭരിക്കുന്നവര്‍ തയ്യാറാകണം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പരസ്പരം കുട്ടപ്പെടലുകള്‍ നടത്തി കുറ്റവാളികളെ രക്ഷപ്പെടാന്‍ ഒരിക്കലും അനുവദിച്ചു കൂട. തന്റെ അപഥ സഞ്ചാരം മറച്ചു വെക്കാന്‍ നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കി കോടികള്‍ വാരിയെറിഞ്ഞു സാക്ഷികളെയും ജഡ്ജിമാരെ വരെയും സ്വാദീനിച്ചു ഒരു രാഷ്ട്രീയ നേതാവ് നടത്തിയ വഴിവിട്ട കളികള്‍ സമൂഹത്തിനാകെ നാണക്കേടാണ്. പ്രമാദമായ ഈ കേസ്സിന്റെ പേരില്‍ ജീവിതം തകര്ന്നവര്‍ നിരവധിയാണ്. ഈ നേതാവിന്റെ വഴിവിട്ട രീതികളെ പരസ്യമായി എതിര്‍ത്തതിന്റെ പേരിലാണ് അബ്ദുല്‍ നാസ്സര് മഅദനിയെ പോലുള്ളവരെ അന്നും ഇന്നും വെട്ടയാടിക്കൊണ്ടിരിക്കുന്നത്.ഐസ്ക്രീം കേസ്സിന്റെ അണിയറ രഹസ്യങ്ങള്‍ മഅദനിയിലൂടെയും അജിതയിലൂടെയും പുറം ലോകം അറിഞ്ഞു തുടങ്ങുമ്പോഴാണു പഴയ ഒരു കേസ്സിന്റെ പേരില്‍ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ ഒരു പോലീസുകാരന്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും പിന്നീട് തമിഴ്നാട് പോലീസിനു കൈമാറുകയും ചെയ്യുന്നത് എന്നതും ഇതൊടൊപ്പം കൂട്ടിവായിക്കണം.

കേരളത്തിലെ ജനങ്ങളെയും സമൂഹത്തെയും പരിഹാസ്യരാക്കി ഒരു ക്രിമിനലും വാഴാന്‍ ഇനിയും അനുവദിച്ചു കൂടാ.ആരോപണങ്ങളുടെ നിജസ്ഥ്തി ഇനിയെങ്കിലും ജനത്തിന് അറിയേണ്ടതുണ്ട്.അര്‍ഹിക്കുന്ന ഗൌരവത്തോടെ ഈ വിഷയതോടെ ബന്ധപ്പെട്ടവര്‍ സമീപിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
എം.എം.തിരുവള്ളൂര്‍

കുഞ്ഞാലിക്കുട്ടിയെ അയോഗ്യനാക്കണം - പി.ഡി.പി.


കൊച്ചി: തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് മുന്‍ മന്ത്രിയും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയെ അയോഗ്യനാക്കണമെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയും വക്താവുമായ സുബൈര്‍ സബാഹി ആവശ്യപ്പെട്ടു.

അധികാരത്തിലിരുന്നപ്പോള്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി അവിഹിതമായി പലതും ചെയ്തുകൊടുത്തിട്ടുണ്ടെന്ന വെളിപ്പെടുത്തലിലൂടെ അദ്ദേഹം സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് സ്വയം സമ്മതിച്ചിരിക്കുകയാണ്.

ആര്‍ക്കൊക്കെ എന്തൊക്കെയാണ് ചെയ്തു കൊടുത്തിട്ടുള്ളതെന്ന് വെളിപ്പെടുത്തുവാനും ലീഗ് നേതൃത്വത്തില്‍ ഈ വിഷയത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ട് എന്ന് തുറന്നു പറയുവാനും കുഞ്ഞാലിക്കുട്ടി തയ്യാറാകണം.മഅദനിയെ  കോയമ്പത്തൂര്‍ കേസുമായി ബന്ധപ്പെട്ടു അറസ്റ്റു ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് പോലീസ് കൊണ്ട് പോയ രേഖകള്‍ കുഞ്ഞാലിക്കുട്ടിയുമായി  ബന്ധപ്പെട്ട രേഖകളാണെന്നും  അതെവിടെയാണെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം.ഈ വിഷയങ്ങള്‍ എല്ലാം മുന്‍ നിര്‍ത്തി കുഞ്ഞാലിക്കുട്ടിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും സബാഹി ആവശ്യപ്പെട്ടു.

യു.ഡി.എഫ്. നേതാക്കളുടെത് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമം : പി.ഡി.പി.


കൊച്ചി : മുസ്ലിം ലീഗ് നേതാവിന്റെ ഭാര്യ സഹോദരന്റെയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ക്കിടയിലും ലീഗ് നേതാവിനെ അഭിനന്ദിക്കാനും സംരക്ഷിക്കാനും ശ്രമിക്കുന്ന യു.ഡി.എഫ്.നേതാക്കളുടെ ശ്രമം ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയാണെന്ന് പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് പ്രസ്താവിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കേസ്സില്‍ നടത്തിയ വഴിവിട്ട ഇടപെടലുകള്‍ കേരള ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. പി.ഡി.പി.യും അബ്ദുല്‍ നാസ്സര്‍ മഅദനിയും ഇത്തരം വഴിവിട്ട നടപടികളെ തുറന്നു കാണിച്ചപ്പോള്‍ 'സമുദായത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ‍മഅദനി ശ്രമിക്കുന്നു ' എന്ന് പറഞ്ഞു മഅദനിയെയും പി.ഡി.പി.യെയും കുറ്റപ്പെടുത്താന്‍ ശ്രമിച്ച ലീഗ് നേതാവിന്റെ റാന്‍ മൂളികളായ സംഘടനാ നേതാക്കള്‍ പുതിയ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കണം. മുസ്ലിം സമുദായത്തിന്റെ പേരില്‍ കിട്ടിയ അധികാരത്തിന്റെ തണല്‍ ഉപയോഗിച്ച് നടത്തിയ നടപടികളില്‍ അഭിപ്രായം പറയാന്‍ മൂല്യച്ചുതിക്കെതിരെയും അധാര്‍മ്മികതക്കെതിരെയും ശബ്ദിക്കാന്‍ ഉത്തരവാദിത്തപ്പെട്ട കേരളത്തിലെ സമുദായ സംഘടനകളും പണ്ഡിത നേതൃത്വവും രംഗത്ത്‌ വരണം.മറ്റു സംഘടനകളെ താറടിക്കുവാനും ഒറ്റപ്പെടുത്തുവാനും സമുദായത്തിന്റെ പേരില്‍ ഈ നേതാവ് വിളിച്ചു കൂട്ടുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്ന സംഘടനാ നേതാക്കള്‍ സത്യം തിരിച്ചറിയാന്‍ ശ്രമിക്കണം. ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അന്തരിച്ച ശിഹാബ് തങ്ങളെ ഈ വിവാദത്തിലേക്ക് വലിചിഴക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്നും റജീബ് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
സഹായം അഭ്യര്‍ഥിച്ചു റൗഫ് തന്നെ സന്ദര്‍ശിച്ചിരുന്നതായി മഅദനി
ബാംഗ്ലൂര്‍: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് സഹായം അഭ്യര്‍ഥിച്ചു കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ.എ.റൗഫ് തന്നെ സന്ദര്‍ശിച്ചിരുന്നതായി പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി അറിയിച്ചു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅദനിയെ സന്ദര്‍ശിക്കാനെത്തിയ പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി, സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് എന്നിവരോടാണ് മഅദനി തന്റെ നിലപാട് വ്യക്തമാക്കിയത്. പൊന്നാനിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് പിന്തുണ ആവശ്യപ്പെട്ടാണ് റൗഫ് എത്തിയതെന്നും എന്നാല്‍ എന്താണ് പറഞ്ഞതെന്ന കാര്യം മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വ്യക്തമാക്കാമെന്നും മഅദനി പറഞ്ഞതായി നേതാക്കള്‍ പറഞ്ഞു.   

കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മഅദനിയെ സന്ദര്‍ശിച്ചതായ റൗഫിന്റെ വെളിപ്പെടുത്തലിന് പ്രതികരിക്കുകയായിരുന്നു മഅദനി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കായി മഅദനിക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും റൗഫ് ആരോപിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് നേതാക്കള്‍ മഅദനിയെ സന്ദര്‍ശിക്കാനെത്തിയത്.
മുസ്‌ലിം ലീഗ് ഒറ്റക്കെട്ടായി നേരിടേണ്ടത് കുഞ്ഞാലിക്കുട്ടിയെ -പി.ഡി.പി

മലപ്പുറം: മുസ്‌ലിം ലീഗ് ഒറ്റക്കെട്ടായി നേരിടേണ്ടത് കുഞ്ഞാലിക്കുട്ടിയെയാണെന്ന് പി.ഡി.പി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. റൗഫിന്റെ വെളിപ്പെടുത്തലുകള്‍ക്ക് വ്യക്തമായി മറുപടി പറയാന്‍ കഴിയാതിരുന്ന കുഞ്ഞാലിക്കുട്ടിയുടെ മേല്‍ ജനങ്ങള്‍ക്കുള്ള സംശയം വര്‍ധിച്ചിരിക്കുകയാണെന്ന് പി.ഡി.പി ആരോപിച്ചു.
യോഗം സെക്രട്ടേറിയറ്റ് അംഗം അബ്ദുള്‍ഗഫൂര്‍ മിസ്ബാഹി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി.കരുണാകരന്‍ അധ്യക്ഷതവഹിച്ചു. ഹനീഫ പുത്തനത്താണി, യൂസഫ് പാന്ത്ര, അഡ്വ. കെ.ഷംസുദ്ദീന്‍, എന്‍.എ.സിദ്ദിഖ് താനൂര്‍, സക്കീര്‍ പരപ്പനങ്ങാടി, അസീസ്, നാസര്‍, ശശി പൂവന്‍ചിന എന്നിവര്‍ പ്രസംഗിച്ചു.

24.1.11

മഅദനിയുടെ ജാമ്യാപേക്ഷ എട്ടാം തിയ്യതിയിലേക്ക് മാറ്റി


ബംഗളൂരു: ബംഗളൂരു സ്‌ഫോടന പരമ്പരക്കേസില്‍ അന്യായമായി പ്രതിചെര്‍ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി കര്‍ണാടക ഹൈകോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഫെബ്രുവരി  എട്ടിലേക്ക് മാറ്റി. കേസ് ഇന്ന് പരിഗണനക്ക് വന്നപ്പോള്‍ മുന്‍‌കൂര്‍ ജാമ്യം നിഷേധിച്ച ജഡ്ജിയുടെ മുമ്പാകെ ജാമ്യാപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടെങ്കിലും മഅദനിയുടെ അഭിഭാഷകന്‍ ബി.വി.ആചാര്യ ഇതിനെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് പ്രോസിക്യുഷന്‍ തടസ്സവാദം ഉന്നയിക്കാന്‍ വീണ്ടും കൂടുതല്‍ സമയം   ആവശ്യപ്പെടുകയും ജഡ്ജി ജസ്റ്റിസ് വി.ജഗന്നാഥന്‍    എട്ടാം തിയ്യതി വരെ സമയം അനുവദിക്കുകയും രേഖകളുടെ ഒരു കോപ്പി മഅദനിയുടെ  അഭിഭാഷകന് നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. 

ഡിസംബര്‍ 13നാണ് മഅദനി ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.



ഭരണകൂടഭീകരത പൊതുസമൂഹത്തിനു നല്‍കിയ ഉറപ്പു സര്‍ക്കാര്‍ പാലിക്കണം:പി.ഡി.പി.

അരൂര്‍: മദനിക്ക് നേരേ നടക്കുന്ന ഭരണകൂടഭീകരത കേരള സര്‍ക്കാര്‍ തിരിച്ചറിയണമെന്നും പൊതുസമൂഹത്തിന് നല്‍കിയ ഉറപ്പ് പാലിക്കണമെന്നും പി.ഡി.പി. സംഘടനാ കാര്യ സീനിയര്‍ ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് പറഞ്ഞു. പി.ഡി.പി. അരൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്ഷാജി കൃഷ്ണന്‍, ഇക്ബാല്‍, നജീബ് മുതലായവര്‍ പ്രസംഗിച്ചു. ഇതോടൊപ്പം നടന്ന കുടുംബ സംഗമം വിമന്‍സ് ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന കണ്‍വീനര്‍ സീന ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.

ആര്‍.എസ്.എസ് ഭീകരത; സമഗ്ര അന്വേഷണം വേണം - പി.ഡി.പി 

കൊണ്ടോട്ടി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഘട്ടനങ്ങളില്‍ ആര്‍.എസ്.എസ്സിന്റെ പങ്ക് വെളിപ്പെട്ട സാഹചര്യത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ കേന്ദ്ര - സംസ്ഥാന ആഭ്യന്തര വകുപ്പുകള്‍ തയ്യാറാകണമെന്ന് പി.ഡി.പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് നസീര്‍ഖാന്‍ കൊട്ടൂക്കര അധ്യക്ഷത വഹിച്ചു. യൂനുസ് മുണ്ടക്കുളം, ഗഫൂര്‍ വാവൂര്‍, കരുണാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

പി. ഡി. പി. ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും വീട് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കഴക്കൂട്ടം: ഉറങ്ങിക്കിടന്ന പി. ഡി. പി. ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും വീട് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പി. ഡി. പി. ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്റെ വീട്ടിലാണ് കഴിഞ്ഞദിവസം രാത്രി ആക്രമണമുണ്ടായത്.ഒരുമണിയോടെ വാഹനത്തിലെത്തിയ ഒരുസംഘം കന്നാസിലും കുപ്പിയിലുമായി പെട്രോള്‍ നിറച്ച് വീടിന്റെ ചുറ്റും ഒഴിച്ച് കത്തിക്കുകയായിരുന്നു. മുന്‍ വാതിലില്‍ കൂടി പെട്രോള്‍ ഒഴിക്കുകയും കിടക്ക മുറിയുടെ ജനാല ചില്ലുകള്‍ തകര്‍ത്ത് തുണിയില്‍ പെട്രോള്‍മുക്കി കത്തിച്ച് അകത്തിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ സലാഹുദ്ദീന്‍ ഉണര്‍ന്ന് ബഹളംവെച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമികള്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. ജനാലയുടെ ചില്ല് തട്ടി സലാഹുദ്ദീന്റെ ഭാര്യയ്ക്ക് പരിക്കേറ്റു. വീട് ഭാഗികമായി കത്തിനശിച്ചു. മംഗലപുരം പോലീസ് സ്ഥലത്തെത്തി കേസ്സെടുത്തു. മാസങ്ങള്‍ക്ക് മുമ്പ് കഴക്കൂട്ടം പോലീസിന്റെ പട്രോളിങ്ങിനിടെ വാഹനം ഉപേക്ഷിച്ച് കടന്ന അക്രമികളില്‍ ചിലര്‍ സലാഹുദ്ദീനെ കൊല്ലാനാണ് വന്നതെന്ന് മൊഴിനല്‍കിയിരുന്നു. കഴക്കൂട്ടം പൊലീസില്‍ ആ കേസ് നിലവിലുണ്ട്.

23.1.11


മഅദനിയുടെ മോചനം പി.സി.എഫ്. കാമ്പയിന്‍ ഫെബ്രുവരി നാലു മുതല്‍


റിയാദ്: നീതി നിഷേധത്തിനും കടുത്ത മനുഷ്യാവകാശ നിഷേധത്തിനും ഇരയായി ബംഗ്ലൂര്‍ സെന്‍ട്രല്‍ ജയില്‍ കഴിയുന്ന പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജയില്‍ മോചനത്തിനും മഅദനിക്കെതിരെ നടക്കുന്ന നീതി നിഷേധവും മനുഷ്യാവകാശ ലംഘനങ്ങളും കേന്ദ്ര കേരള സര്‍ക്കാരുകളുടെയും പ്രമുഖ രാഷ്ട്രീയ സാംസ്കാരിക സംഘടകളുടെയും ശ്രദ്ദയില്‍ കൊണ്ടുവരുന്നതിന് വേണ്ടി പ്രവാസികളില്‍ നിന്നും വിവിധ പ്രവാസി സംഘടനാ നേതാക്കളില്‍ നിന്നും ഒപ്പുകള്‍ ശേഖരിച്ചു ഇന്ത്യന്‍ പ്രസിഡണ്ട്‌, പ്രധാന മന്ത്രി, കര്‍ണ്ണാടക-കേരള മുഖ്യമന്ത്രിമാര്‍, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് ഭീമ ഹരജി നല്‍കാന്‍ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ ഘടകം.ഒപ്പ് ശേഖരണ കാമ്പയിനിന്റെ ഔപചാരിക ഉത്ഘാടനം ഫെബ്രുവരി നാലിന് നടക്കും.

ഹുറൂബ് കെണിയില്‍ പെട്ട് വലയുന്നവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും വിദേശ കാര്യ സഹമന്ത്രി ഇ.അഹമ്മദ് ഇതിനു മുന്‍കൈ എടുക്കണമെന്നും പി.സി.എഫ്.ആവശ്യപ്പെട്ടു. ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ അംഗത്വ കാമ്പയിന്‍ നടത്താനും യോഗം തീരുമാനിച്ചു.

ആക്ടിംഗ് പ്രസിഡണ്ട്‌ ദിലീപ് താമരക്കുളത്തിന്റെ അധ്യക്ഷതയില്‍ ജിദ്ദ ഷറഫിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം നാഷണല്‍ കമ്മിറ്റി അംഗം സുബൈര്‍ മൌലവി ഉത്ഘാടനം ചെയ്തു. റസാഖ് മാസ്റര്‍ മമ്പുറം, മുഹമ്മദ്‌ ഷരീഫ് പാണ്ടിക്കാട്, വാഹിദ് പറമ്പില്‍ പീടിക, ഹമീദ് കൊല്ലം, അന്‍സാര്‍ കിളിമാനൂര്‍, നൂര്‍ മുന്നിയൂര്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.എം.അനീസ്‌ സ്വാഗതവും മുസ്തഫ പുകയൂര്‍ നന്ദിയും പറഞ്ഞു.

മഅദനിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
ബംഗളൂരു: ബംഗളൂരു സ്‌ഫോടന പരമ്പരക്കേസില്‍ അന്യായമായി പ്രതിചെര്‍ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി കര്‍ണാടക ഹൈകോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ജനുവരി അഞ്ചിന് കേസ് പരിഗണിച്ചപ്പോള്‍ തടസ്സവാദം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് 10 ദിവസത്തെ സമയം അനുവദിച്ച് മാറ്റിവെക്കുകയായിരുന്നു.


അതേസമയം, പ്രോസിക്യൂഷന്‍ ഇതുവരെ തടസവാദം സമര്‍പ്പിച്ചിട്ടില്ല. കോടതി അനുവദിച്ച 10 ദിവസത്തെ സമയം ജനുവരി 15ന് അവസാനിച്ചിരുന്നു. ഇതിനുശേഷവും കേസ് പരിഗണനക്ക് വരാതിരുന്നതിനാല്‍ വെള്ളിയാഴ്ച മഅദനിയുടെ അഭിഭാഷകന്‍ അഡ്വ.പി.ഉസ്മാന്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് മെമ്മോ ഫയല്‍ ചെയ്തതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച പരിഗണനക്ക് വെച്ചത്.

തടസ്സവാദം സമര്‍പ്പിക്കാന്‍ ഇത് അവസാനത്തെ തവണയാണ് സമയം അനുവദിക്കുന്നതെന്നും ഇനി സമയം ചോദിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയാണ് ജനുവരി അഞ്ചിന് ജസ്റ്റിസ് വി. ജഗന്നാഥന്‍ കേസ് മാറ്റിവെച്ചത്. ഡിസംബര്‍ 13നാണ് മഅദനി ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

22.1.11

ശബരിമലയില്‍ ഭക്തരുടെ സുരക്ഷ ഉറപ്പാക്കണം- പി.ഡി.പി

മലപ്പുറം: ശബരിമലയില്‍ ഭക്തര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് പി.ഡി.പി ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ശബരിമല ദുരന്തത്തില്‍ യോഗം അനുശോചിച്ചു. ഫിബ്രവരി മൂന്നിന് കോഴിക്കോട്ട് നടക്കുന്ന സമരപ്രഖ്യാപന സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

സെക്രട്ടേറിയറ്റംഗം അബ്ദുല്‍ ഗഫൂര്‍ മിസ്ബാഹി ഉദ്ഘാടനം ചെയ്തു.ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ.പി. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ഹനീഫ പുത്തനത്താണി, യൂസഫ് പാന്ത്ര, ജില്ലാ പ്രസിഡന്റ് ബാപ്പു പുത്തനത്താണി, അലി കാടാമ്പുഴ, ശശി പൂവന്‍ചിന, വേലായുധന്‍ വെന്നിയൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

19.1.11

മുന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.ഇ.അബ്ദുള്ളയടക്കം നിരവധി പ്രമുഖര്‍ പി.ഡി.പി.യിലേക്ക്


കൊച്ചി : പി.ഡി.പി.മുന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.ഇ.അബ്ദുള്ള, മുന്‍ നയരൂപീകരണ സമിതി ചെയര്‍മാന്‍ അഡ്വ.സുധാകരന്‍, മുന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി വി.എസ്. അബൂബക്കര്‍ തുടങ്ങി നിരവധി പ്രമുഖര്‍ വീണ്ടും പി.ഡി.പി.യില്‍ തിരിച്ചെത്തുന്നു. ഇവരോടൊപ്പം തിരുവനന്തപുരം, കോഴിക്കോട്, കാസര്‍ഗോഡ്‌, പത്തനതിട്ട,കൊല്ലം ജില്ലകളില്‍ നിന്നുള്ള നിരവധി മുന്‍കാല പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടിയില്‍ തിരിച്ചെത്തും. ഈ മാസം 31 കോഴിക്കോട് നടക്കുന്ന സമ്മേളനത്തില്‍ ഇവര്‍ക്ക് അംഗത്വം നല്‍കും. തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തി സ്വദേശിയായ കെ.ഇ.അബ്ദുള്ള പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും  മികച്ച വാഗ്മിയുമാണ്. കോയമ്പത്തൂര്‍ മാര്‍ച്ച് ഉള്‍പ്പെടെ നിരവധി സമരങ്ങള്‍ക്ക് കെ.ഇ.മുന്‍ കാലങ്ങളില്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. മികച്ച സംഘാടകന്‍ എന്ന നിലയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സുപരിചിതനാണ് കോഴിക്കോട് സ്വദേശിയായ അഡ്വ.സുധാകരന്‍

18.1.11

നിയമസഭാ തിരഞ്ഞെടുപ്പിനു പി.ഡി.പി. തയ്യാറെടുപ്പ് തുടങ്ങി


കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ പി.ഡി.പി. കീഴ് ഘടകങ്ങള്‍ക്കു നിര്‍ദ്ദേശങ്ങള്‍ നല്‍കി.ആദ്യ ഘട്ടമായി മുഴുവന്‍ ജില്ലകളിലും പ്രതിനിധി സമ്മേളങ്ങള്‍ സംഘടിപ്പിച്ചു വരികയാണ്.പ്രതിനിധി സമ്മേളനങ്ങള്‍ക്ക് കഴിഞ്ഞ പതിനഞ്ചാം തിയ്യതി കാസര്‍ഗോഡ്‌ തുടക്കമായി.സമ്മേളനങ്ങളില്‍ പാര്‍ട്ടി സീനിയര്‍ നേതാക്കള്‍ തന്നെ സംബന്ധിക്കുന്നുണ്ട്.നിര്‍ജീവമായ കമ്മിറ്റികളുടെ പുന:സംഘടനയും ഇതോടൊപ്പം നടന്നു വരുന്നു.പാര്‍ട്ടിക്കു സ്വാധീനമുള്ള മുഴുവന്‍ മണ്ഡലങ്ങളിലും മത്സര രംഗത്തിറങ്ങാനാണ് തീരുമാനം.മത്സരിക്കേണ്ട മണ്ഡലങ്ങളുടെയും സ്ഥാനാര്‍ഥി സാധ്യതാ ലിസ്റ്റും ഉടന്‍ തയ്യാറാക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ടു മുന്നണികളിലും പെടാത്ത സമാന തല്‍പരരായ കക്ഷികളുമായി നീക്ക് പോക്കിനുള്ള സാധ്യതയും പാര്‍ട്ടി ആരായുന്നുണ്ട്.

16.1.11

മുസ്ലിം സമുദായത്തിനുമേല്‍ ഭീകരത ചുമത്താന്‍ മഅദനിയെ ഉപയോഗിക്കുന്നു : പാളയം ഇമാം

അമ്പലപ്പുഴ: ആഗോളതലത്തില്‍ തന്നെ ഉന്നത ധാര്‍മിക ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും നിലനിര്‍ത്താന്‍ രാജ്യസ്‌നേഹികള്‍ മുഴുവന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് പാളയം ഇമാം ജമാലുദ്ദീന്‍ മൗലവി ആഹ്വാനം ചെയ്തു. 'ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം' അബ്ദുല്‍ നാസ്സര്‍ മഅദനിയോടുള്ള നീതിനിഷേധത്തിനെതിരെ വളഞ്ഞവഴി എസ്.എന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജനകീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നടുക്കവും ആശങ്കയും ഉണ്ടാക്കുന്ന വാര്‍ത്തകളാണ് രാജ്യത്തിന്റെ പലഭാഗത്തുനിന്നും വന്നുകൊണ്ടിരിക്കുന്നത്. പുറത്തുനിന്നും അകത്തുനിന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ ഏറെയാണ്. സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലിലൂടെ ഇക്കാര്യം വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഒരു സമുദായത്തിനുമേല്‍ ഭീകരത ചാര്‍ത്താന്‍ നിരപരാധിയായ അബ്ദുന്നാസിര്‍ മഅദനിയെ ചില കേന്ദ്രങ്ങള്‍ ഉപയോഗിക്കുകയാണ്. അദ്ദേഹത്തെ കല്‍ത്തുറുങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നും സത്യസന്ധമായി കേസ് അന്വേഷിക്കണമെന്നും ഇമാം ആവശ്യപ്പെട്ടു.

ഒരുസമുദായത്തെ അന്യവത്കരിക്കാനും മോശപ്പെടുത്താനുമുള്ള ഗൂഢശ്രമങ്ങള്‍ രാജ്യത്ത് ചിലര്‍ ആസൂത്രിതമായി നടത്തുകയാണെന്ന് പി.എസ്.സി മുന്‍ അംഗം ദേവദത്ത് ജി. പുറക്കാട് പറഞ്ഞു. ഹസന്‍ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.എം.എസ്.എ. തങ്ങള്‍, പി.ഡി.പി.സംസ്ഥാന സെക്രട്ടറി അഡ്വ. വള്ളികുന്നം പ്രസാദ്, അഡ്വ. കെ. നജീബ്, അഡ്വ. പ്രദീപ് കൂട്ടാല, എം.എച്ച്. ഉവൈസ്, ഇ. ഖാലിദ്, പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി അംഗം അഡ്വ. മുട്ടം നാസര്‍, എ.എ. മജീദ്, എ. സുനീര്‍, കെ.എ. അമീര്‍ എന്നിവര്‍ സംസാരിച്ചു.

അസീമാനന്ദയുടെ വെളിപ്പെടുത്തല്‍ : സ്‌ഫോടനക്കേസുകള്‍ പുനരന്വേഷിക്കണം -പി.ഡി.പി.


കോഴിക്കോട്: സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലിലൂടെ സ്‌ഫോടനങ്ങളില്‍ സംഘപരിവാര്‍ പങ്ക് വ്യക്തമായതിനാല്‍ എല്ലാ സ്‌ഫോടനങ്ങളെക്കുറിച്ചും പുനരന്വേഷണം വേണമെന്ന് പി.ഡി.പി. ആവശ്യപ്പെട്ടു. അജ്‌മേര്‍, മെക്ക മസ്ജിദ്, സംഝോത എക്‌സ്​പ്രസ്, മാലേഗാവ് സ്‌ഫോടനക്കേസുകളില്‍ പീഡന വിധേയരായി ജയിലില്‍ കഴിയുന്ന നിരപരാധികളെ വിട്ടയയ്ക്കണമെന്ന് പി.ഡി.പി. ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മഅദനിക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണമെന്നും വിചാരണ കര്‍ണാടകത്തിനു പുറത്തു നടത്തണമെന്നുമാവശ്യപ്പെട്ട് നടക്കുന്ന സമരം കോഴിക്കോട് ഈ മാസം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.പി. ബഷീര്‍ ഹാജി, ജില്ലാ നേതാക്കളായ സി.പി.എം. സലാം, അസീസ് നല്ലളം, ബഷീര്‍ കക്കോടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

സ്വാധീനമുള്ള മണ്ഡലങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും - പി.ഡി.പി

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പി.ഡി.പി മത്സരിക്കുമെന്ന് പി.ഡി.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമാനചിന്താഗതിക്കാരായ സെക്കുലര്‍ സംഘടനകളുമായി ചേര്‍ന്ന് ബദല്‍ മുന്നണിയായി മത്സരിക്കാനാണ് തീരുമാനം. മറ്റു മണ്ഡലങ്ങളില്‍ ഏതെങ്കിലും പാര്‍ട്ടികളുമായി പരസ്യബന്ധം മാത്രമെ ഉണ്ടാക്കുകയുള്ളൂ. പി.ഡി.പി വര്‍ക്കിങ് കമ്മിറ്റിയുടെ നിര്‍ദ്ദേശം തീരുമാനത്തിനായി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് അയച്ച് കൊടുത്തിട്ടുണ്ട്. മഅദനിക്കെതിരെയുള്ള കേസിന്റെ അന്വേഷണം കര്‍ണ്ണാടക പോലീസില്‍ നിന്നും മാറ്റി കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. വിചാരണ കര്‍ണാടക സംസ്ഥാനത്തിന് പുറത്തുള്ള ഏതെങ്കിലും കോടതിയില്‍ വെച്ചു നടത്തണം.

1992ന് ശേഷം രാജ്യത്ത് നടന്ന മുഴുവ്വന്‍ഡ സ്‌ഫോടനങ്ങളും പുനരന്വേഷണം നടത്തണം. അസീമാനന്ദയുടെ വെളിപ്പെടുത്തലോടെ പല സ്‌ഫോടനങ്ങള്‍ക്കും പിന്നില്‍ സംഘപരിവാര്‍ സംഘടകളാണെന്ന് സംശയിക്കുന്നു. നിരപരാധിയായ മദനിയെ ക്രൂരമായ പീഢനങ്ങള്‍ക്കും, മനുഷ്യാവകാശ ധ്വംസനത്തിനും ഇരയാക്കി ജയിലിലടച്ചിരിക്കുകയാണ്. മദനിയെ മോചിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം. മംഗലാപുരത്ത് തൊഗാഡിയ നടത്തിയ വിവാദ പ്രസ്താവനയുടെ തുടര്‍ച്ചയാണ് കാസര്‍കോട് ചൂരിയിലെ റിഷാദിന്റെ കൊലപാതകമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ശബരിമല പുല്‍മേട്ടില്‍ അയ്യപ്പഭക്തര്‍ ദാരുണമായി മരിച്ച സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നതായും പി.ഡി.പി നേതാക്കള്‍ പറഞ്ഞു. പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈര്‍ സുബാഹി, സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ്, കാസറഗോഡ് ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര എന്നിവര്‍ അദ്ദേഹത്തോടൊപ്പം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഷാഹിനയ്‌ക്ക് പ്രമുഖ എഴുത്തുകാരുടെ പിന്തുണ

തൃശൂര്‍: പത്രപ്രവര്‍ത്തക കെ.കെ. ഷാഹിനയ്‌ക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ ചുമത്തിയിരിക്കുന്ന കള്ളക്കേസ്‌ പിന്‍വലിക്കണമെന്ന്‌ ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. പ്രശസ്‌ത കന്നഡ എഴുത്തുകാരന്‍ വി.ആര്‍. അനന്തമൂര്‍ത്തി, പ്രൊഫ. ഒ.എന്‍.വി. കുറുപ്പ്‌, പ്രൊഫ. കെ. സച്ചിദാനന്ദന്‍, എഴുത്തുകാരനായ ജാവേദ്‌ അക്‌തര്‍ എം.പി., ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ്‌ റിസര്‍ച്ച്‌ ചെയര്‍മാന്‍ ജാവദ്‌ ആലം, സാമൂഹ്യപ്രവര്‍ത്തക ടീസ്‌റ്റ സെതല്‍വാദ്‌, പ്രശസ്‌ത മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍, കമ്മ്യൂണലിസം കോംപാറ്റ്‌ എഡിറ്റര്‍ ജാവദ്‌ ആനന്ദ്‌, ബന്ദ്രിറെയ്‌ന എന്നിവരാണ്‌ ഇതുസംബന്ധിച്ച പ്രസ്‌താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്‌. ബാംഗ്ലൂര്‍ സ്‌ഫോടനത്തിന്റെ യഥാര്‍ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഷാഹിനക്കെതിരെ കേസ്സ് പ്രതിഷേധം വ്യാപകം
ബംഗ്ലൂര്‍ കേസ്സില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ തെളിവായി പോലീസ് പറയുന്ന സാക്ഷികളുടെ അഭിമുഖം പ്രസിദ്ദീകരിച്ചതിന്റെ പേരില്‍ ഏഷ്യാനെറ്റ് മുന്‍ ലേഖികയും തെഹല്‍ക കേരള പ്രതിനിധിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകയുമായ കെ.കെ.ഷാഹിനക്കെതിരെ കെസ്സെടുത്തതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മൂക്ക് കയറിടാനുള്ള ശ്രമം മാധ്യമ പ്രവര്‍ത്തകരിലും പൊതു സമൂഹത്തിലും വ്യാപകമായ പ്രതിഷേധത്തിന് വഴിവെക്കുകയാണ്. മാധ്യമം കള്ളക്കേസ് തന്ത്രം മാധ്യമങ്ങള്‍ക്കെതിരെയും, തേജസ്‌ കാവിപ്പടയുടെ മാധ്യമ വിരോധം പത്രങ്ങളിലെ ഇന്നത്തെ മുഖപ്രസംഗം തന്നെ പ്രസ്തുത വിഷയത്തിലായിരുന്നു.

മഅദനി കേസ് കര്‍ണാടക പോലീസ് കൈകാര്യം ചെയ്യുന്ന രീതി എങ്ങിനെയാണെന്നും ഇത് കാണിച്ചു തരുന്നുവെന്നും സെബാസ്റ്റിയന്‍ പോള്‍ പ്രതികരിച്ചു.കേസില്‍ രാഷ്ട്രീയ നേതൃത്വത്തിനുള്ള ദുരുദ്ദേശങ്ങളെന്താണെന്നും ഇത് വ്യക്തമാക്കുന്നുണ്ട്.
 

ജസ്റ്റിസ് ഫോര്‍ മഅദനി ഫോറത്തിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ശനിയാഴ്ച അഗ്രഹാര ജയിലിലെത്തി മഅദനിയെ കണ്ടിരുന്നുവെന്നും അതിന് ശേഷം ഹോട്ടല്‍ ‘ഹാളില്‍’ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും പോലീസ് ഇടപെടലുണ്ടായതായി സെബാസ്റ്റിയന്‍ പോള്‍ വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തിനിടെ രണ്ട് കര്‍ണാടക സ്വദേശികള്‍ കന്നഡ മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞ് എത്തുകയായിരുന്നു. ശേഷം പോലീസ് ഉദ്യോഗസ്ഥരുമെത്തി. പക്ഷെ അപ്പോഴേക്കും വാര്‍ത്താ സമ്മേളനം പൂര്‍ത്തിയായിരുന്നു. സ്ഥലത്തുണ്ടായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ഐഡന്റിറ്റി കാര്‍ഡ് പരിശോധിക്കുകയും ഹോട്ടലില്‍ വിപുലമായ പരിശോധന നടത്തുകയും ചെയ്തു.

പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ഇത്തരം നീക്കങ്ങളില്‍ അസ്വാഭാവികതയും അപകട സൂചനയമുണ്ട്. തെഹല്‍ക ലേഖികക്കെതിരെ ദുരുപതിഷ്ഠിതമായ ആരോപണമാണ് പോലീസ് ഉന്നയിക്കുന്നത്. മഅദനി കേസില്‍ കര്‍ണാടക പോലീസിന് എത്രമാത്രം ദുരുദ്ദേശമുണ്ടെന്നതിന് തെളിവാണിത്.ഞങ്ങളുടെ പത്രസമ്മേളനത്തിനിടെയുണ്ടായ സംഭവവും അതാണ് സൂചിപ്പിക്കുന്നത്.പൗരസമൂഹം അതീവ ജാഗ്രതയോടെ കാണേണ്ടതാണിത്.

മഅദനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇപ്പോള്‍ കോടതിയില്‍ നടക്കുന്ന കേസില്‍ തങ്ങള്‍ക്കനുകൂലമായ സാഹചര്യമുണ്ടാക്കാനാണ് കര്‍ണാടക പോലീസ് ശ്രമിക്കുന്നത്. മഅദനിക്ക് ജാമ്യം ലഭിക്കുന്നത് തടയുകയാണ് അവരുടെ ലക്ഷ്യമെന്ന് സെബാസ്റ്റിയന്‍ പോള്‍ ആരോപിച്ചു.

മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റമാണിതെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ നേതാവ് ഗൗരീദാസന്‍ നായര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ഒരു കേസിലെ സാക്ഷിയെയോ പ്രതിയെയോ കാണുന്നതും അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്നതും ഇത്രയും കാലം അംഗീകരിക്കപ്പെട്ട് പോന്നതാണ്. അത് ഈ കേസില്‍ മാത്രം പാടില്ലെന്ന് പറയുന്നത് ദുരുദ്ദേശപരമാണ് അദ്ദേഹം ആരോപിച്ചു.

ഷാഹിന മുസ്‌ലിമാണെന്ന രീതിയില്‍ പ്രൊഫൈലിങ് നടക്കുന്നുവെന്നത് ഖേദകരമാണ്. ഏതെങ്കിലും ഒരു തരത്തില്‍ ഇസ്‌ലാമിക ബന്ധമുള്ള കേസില്‍ മുസ്‌ലിം പേരുള്ളവര്‍ ഇടപെടരുതെന്ന് പറയുന്ന രീതി ശരിയല്ല. ഇത് ദൗര്‍ഭാഗ്യകരമാണെന്നും ഗൗരീദാസന്‍ പറഞ്ഞു.

ഷാഹിനയ്‌ക്കെതിരെ വ്യാജ കേസ്: പ്രതിഷേധം ശക്തം

നിയമസഭാ തെരഞ്ഞെടുപ്പില്‍‍ മത്സരിക്കും -പി.ഡി.പി

കോട്ടക്കല്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള മുഴുവന്‍ മണ്ഡലങ്ങളിലും പി.ഡി.പി മത്സരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ പത്തിന് ജില്ലാ പ്രസിഡന്റ് ബാപ്പു പുത്തനത്താണിയുടെ അധ്യക്ഷതയില്‍ ജില്ലാ എക്‌സി. യോഗവും വൈകുന്നേരം മൂന്നിന് സമ്പൂര്‍ണ ജില്ലാ കൗണ്‍സില്‍ യോഗവും ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേരും. സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ജില്ലാ കൗണ്‍സില്‍ യോഗം വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. അക്ബറലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് മുഖ്യപ്രഭാഷണം നടത്തും. 
അബ്ദുല്‍ന്നാസിര്‍ മഅദനിക്ക് നീതി ലഭ്യമാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മോചന യാത്രയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിക്ക് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നിവേദനം നല്‍കും.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ട്രഷറര്‍ എന്‍.എ. സിദ്ദീഖ്, വര്‍ക്കിങ് സെക്രട്ടറി സക്കീര്‍ പരപ്പനങ്ങാടി, ജോയന്റ് സെക്രട്ടറി അസീസ് വെളിയങ്കോട്, പി.സി. എഫ് നേതാവ് ജാഫര്‍ മുല്ലപ്പള്ളി എന്നിവര്‍ പങ്കെടുത്തു

15.1.11


ശബരിമല പുല്ലുമേടു ദുരന്തം : പി . സി . എഫ്  കുവൈറ്റ്‌ അനുശോചനം രേഖപ്പെടുത്തി

മകര ജ്യോതി ദിനത്തില് 104  അയ്യപ്പ ഭക്തന്മാരുടെ മരണത്തിനിടയാക്കിയ പുല്ലുമെടു ദുരന്തത്തില് പി . സി . എഫ് കുവൈറ്റ്അഗാധമായ ദുകവും അനുശോജനവും രേഖപ്പെടുത്തി.
ലക്ഷക്കണക്കിന്അയ്യപ്പ ഭക്തന്മാര്തടിച്ചു കൂടുന്ന സ്ഥലത്ത് മതിയായ സുരക്ഷ ക്രമീകരണങ്ങള്ഏര്പ്പെടുത്തുന്നതില്സര്ക്കാര്സംവിധാനങ്ങള് പരാജയപ്പെട്ടതായും , മരിച്ചവരുടെ ആശ്രിതര്ക്കും പരിക്കേറ്റു ചികിത്സയില് കഴിയുന്നവര്ക്കും മതിയായ നഷ്ട പരിഹാരവും നല്കാന്കേന്ദ്ര - സംസ്ഥാന സര്ക്കാരുകള്തയ്യാറാകണമെന്നും , ദുരന്തത്തില്ഇരയായവര്ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്തണമെന്നും , ഭാവിയില്ഇത്തരത്തിലുള്ള ദുരന്തങ്ങള്ആവര്ത്തിക്കാതിരിക്കാന്സര്ക്കാര്ആവശ്യമായ മുന്കരുതലുകള്എടുക്കണമെന്നും അനുശോജന പ്രമേയത്തില്പി . സി . എഫ് കുവൈറ്റ്ആവശ്യപ്പെട്ടു 

13.1.11

മഅദനി മോചന സമരം കൂടുതല്‍ ശക്തമാക്കും : പി.ഡി.പി

പെരുമ്പിള്ളിച്ചിറ: അബ്ദുന്നാസിര്‍ മഅദനിക്കെതിരായ മനുഷ്യാവകാശധ്വംസനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി ആഭിമുഖ്യത്തില്‍ പെരുമ്പിള്ളിച്ചിറയില്‍ മഅദനി മോചന മനുഷ്യാവകാശ സമ്മേളനം നടത്തി.പി.ഡി.പി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ മേഖലകളില്‍ സംഘടിപ്പിക്കുന്ന മഅദനി മോചന സമരങ്ങളുടെ ഭാഗമായിരുന്നു സമ്മേളനം.

നീതി നിഷേധമാണ് ന്യൂനപക്ഷ സമുദായങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളിയെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി അഭിപ്രായപ്പെട്ടു. ഭരണകൂട ഭീകരതയുടെ ഇരകളായ മഅദനിയും ഷാഹിനയും ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്. മഅദനിക്കെതിരെയുള്ള നീതി നിഷേധം അവസാനിപ്പിച്ചില്ലെങ്കില്‍ ദേശീയ തലത്തില്‍ സമരം ശക്തിപ്പെടുത്തുമെന്നും സബാഹി പറഞ്ഞു.രാജ്യത്തെ നടുക്കിയ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ ഭീകരന്മാരാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ദേശീയതലത്തില്‍ മതേതര ശാക്തീകരണം അനിവാര്യമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ഫൈസല്‍ കൊച്ചി പറഞ്ഞു. സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മഅദനിക്കെതിരെയുള്ള നീതി നിഷേധം മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്ന് ആമുഖ പ്രഭാഷണം നടത്തിയ ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ എം.എസ്.എം. മൂസാ നജ്മി ആഹ്വാനം ചെയ്തു.

പി.ഡി.പി ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്‍ അധ്യക്ഷത വഹിച്ചു. കെ.എം. ജബ്ബാര്‍, നജീബ് കളരിക്കല്‍, ടി.കെ. അബ്ദുല്‍ കരീം, പി.ഇ. ഹുസൈന്‍, ടി.എ. അബ്ദുല്‍ റഹ്മാന്‍, പി.എ. മൈതീന്‍, വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് പ്രഫ. ജോയി മൈക്കിള്‍, പി.പി. കുഞ്ഞുമുഹമ്മദ്, ഒ.എസ്. സമദ് എന്നിവരും സംസാരിച്ചു.

11.1.11


വര്‍ക്കല രാജിനെതിരെയുള്ള വധശ്രമം : പോലീസ് അലംഭാവം വെടിയണം പി.ഡി.പി.

കൊച്ചി : പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജിനെ ബോംബെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലെ പ്രതികളെ അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ പോലീസ് അലംഭാവം വെടിഞ്ഞു യദാര്‍ത്ഥ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നു പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

രണ്ടാം തവണയാണ് ശ്രീ.വര്‍ക്കല രാജിന് നേരെ വധശ്രമം നടക്കുന്നത്.ഇല്ലാക്കഥകളും അപവാദങ്ങളും കൊണ്ട് പി.ഡി.പി.യെ തകര്‍ക്കാന്‍ പല കോണുകളില്‍നിന്നുമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പാര്‍ട്ടി നേതാക്കളെ വകവരുത്തി പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയുമോ എന്നാണു ശത്രുക്കള്‍ പരീക്ഷിക്കുന്നത്. പിന്നോക്ക ശാക്തീകരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെയും നേതാക്കളെയും ഇല്ലാതാക്കി വളര്‍ന്നു വരുന്ന പിന്നോക്ക ജാഗരണ മുന്നേറ്റങ്ങളെ തടസ്സപ്പെടുത്താന്നും നിശ്ശബ്ദരാക്കാമെന്നും കരുതുന്നത് പാര്‍ട്ടി ശത്രുക്കളുടെ വെറും വ്യാമോഹം മാത്രമാണ്.
വര്‍ക്കല രാജിനെതിരെ നടന്ന വധാശ്രമത്തിലെ പ്രതികളെ അറസ്റ്റു ചെയ്യാന്‍ കാതാമാസം വരുത്തുന്നത് അനിയന്ത്രിതമായ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുമെന്നും പോലീസ് അതീവ ഗൌരവത്തോടെ ഈ കാര്യത്തെ സമീപക്കണമെന്നും പി.ഡി.പി. മുന്നറിയിപ്പ് നല്‍കി.

പി.ഡി.പി. നേതാവ് വാഹനാപകടത്തില്‍ മരിച്ചു

ഇടുക്കി : പി.ഡി.പി.സംസ്ഥാന കമ്മിറ്റിയംഗം നെടുങ്കണ്ടം കല്ലാര്‍ മങ്കരവീട്ടില്‍ താജുദ്ദീന്‍ (55) വാഹനാപകടത്തില്‍ മരണപ്പെട്ടു. ഓടിക്കൊണ്ടിരുന്ന ജീപ്പിന്റെ പിന്‍വശത്തെ ഡോര്‍ തുറന്ന് പുറത്തേക്ക് വീണു ഗുരുതരമായി പരുക്കേറ്റ താജുദ്ദീനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച നാലുമണിക്ക് കല്ലാറിനു സമീപമായിരുന്നു അപകടം. ഭാര്യ: മറിയം ബീവി. മക്കള്‍: ഷൗക്കത്ത്, യൂനസ്, നാസര്‍. മരുമക്കള്‍: നിസ, ഷക്കീല, സോഫി. കബറടക്കം ചൊവ്വാഴ്ച 2ന് നെടുങ്കണ്ടം നൂര്‍മുഹമ്മദീയ ജുമാഅത്ത് കബര്‍സ്ഥാനില്‍ നടക്കും. 

ഭീകരത; സമഗ്രമായ അന്വേഷണം നടത്തണം -പി.ഡി.പി

മലപ്പുറം: രാജ്യത്തു നടന്ന സ്‌ഫോടനപരമ്പരകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയതു സംഘ്‌പരിവാറാണെന്ന മുഖ്യപ്രതി അസീമാനന്ദ സ്വാമിയുടെ വെളിപ്പെടുത്തലിന്റെയും ഹേമന്ദ്‌ കര്‍ക്കറെ പുറത്തുകൊണ്ടുവന്ന തെളിവുകളുടെയും അടിസ്‌ഥാനത്തില്‍ രാജ്യത്ത്‌ ഇതുവരെ നടന്ന മുഴുവന്‍ സ്‌ഫോടനപരമ്പരകളെയും ഭീകരപ്രവര്‍ത്തനങ്ങളെയും കുറിച്ചു വിശദമായ സി.ബി.ഐ അന്വേഷണം നടത്തണമെന്നു പി.ഡി.പി.ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഭീകരതയുടെ പേരില്‍ നിഷ്‌കരുണം വേട്ടയാടപ്പെട്ട മുസ്ലിം സമുദായത്തോട്‌ മാപ്പു പറയാന്‍ ഇതിന്‌ നേതൃത്വം നല്‍കിയ സംഘടനകളും മാധ്യമങ്ങളും തയ്യാറാകണമെന്നും ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

വ്യാജമൊഴികളും കള്ളത്തെളിവുകളുമുണ്ടാക്കി അബ്‌ദുല്‍ നാസര്‍ മഅ‌ദനിയെ വീണ്ടും ജയിലിലടപ്പിച്ച ബംഗളൂരു സ്‌ഫോടനവും അന്വേഷണത്തില്‍ ഉള്‍പെടുത്തണമെന്നും, ഹിന്ദുത്വ ഭീകരതക്കെതിരായ നിലപാടില്‍ കോണ്‍ഗ്രസിനും കേന്ദ്ര സര്‍ക്കാറിനും ആത്മാര്‍ഥയുടണ്ടെങ്കില്‍ കള്ളകേസില്‍ ജയിലിലക്കപ്പെട്ട അബ്‌ദുല്‍ നാസര്‍ മഅ‌ദനിയെ ഉടന്‍ മോചിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.രാഷ്‌ട്രീയവും മതപരവുമായ വിരോധത്തിന്റെ പേരില്‍ കള്ളകേസില്‍ കുടുക്കിജയിലിലടച്ച്‌ പീഢിപ്പിക്കുന്ന മഅ‌ദനിയുടെ നിരപരാധിത്വത്തിന്റെ ഏറ്റവും ഒടുവിലെത്തെ തെളിവാണ്‌ തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ കെ.കെ ഷാഹിന പുറത്തുകൊണ്ടുവന്ന വിവരങ്ങള്‍
, ഇതിന്റെ അടിസ്‌ഥാനത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിനും മഅ‌ദനിയെ മോചിപ്പിക്കുന്നതിനും പകരം സത്യസന്ധയായ മാധ്യമപ്രവര്‍ത്തകയെ മുഖ്യധാരാ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും മൗനാനുവാദത്തോടെ വേട്ടയാടുകയാണെന്നും യോഗം കൂട്ടി ചേര്‍ത്തു. പ്രസിഡണ്ട്‌ ബാപ്പു പുത്തനത്താണി അദ്ധ്യക്ഷത വഹിച്ചു. അബ്‌ദുല്‍ ഗഫൂര്‍ മിസ്‌ബാഹി ഉത്‌ഘാടനം ചെയ്‌തു. അഡ്വ.ഷംസുദ്ധീന്‍ , അലികാടാമ്പുഴ, സിദ്ധീഖ്‌ താനൂര്‍, സക്കീര്‍ പരപ്പനങ്ങാടി, ശശി പൂവന്‍ ചിന, , യൂസഫ്‌ പാന്ത്ര, ജാഫര്‍ അലിദാരിമി,നാസര്‍ പാണ്ടിക്കാട്‌ തുടങ്ങിയവര്‍ സംസാരിച്ചു. അസീസ്‌ വെളിയങ്കോട്‌ സ്വാഗതവും സുല്‍ഫിക്കര്‍ അലി പുലാമന്തോള്‍ നന്ദിയും പറഞ്ഞു. 

പി.സി.എഫ്.വാര്‍ത്തകള്‍

വര്‍ക്കല രാജിനു നേരെ വധശ്രമം;കുറ്റവാളികളെ ഉടന്‍ പിടികൂടണം
കുവൈത്ത് സിറ്റി: പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജിനു നേരെയുണ്ടായ വധശ്രമത്തിലെ കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് പി.സി.എഫ് കുവൈത്ത് ആവശ്യപ്പെട്ടു. പി.ഡി.പി യുടെ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കുനേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.ഇത്തരം സംഭവങ്ങളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ മുന്നേറ്റത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും സംഘടനയെ പിന്തിരിപ്പിക്കാമെന്ന് ആരും ധരിക്കേണ്ടതില്ലെന്നും കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കമെന്നും യോഗം ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അന്‍സാര്‍ കുളത്തുപ്പുഴ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അംജദ്ഖാന്‍ പാലപ്പിള്ളി വിഷയം അവതരിപ്പിച്ചു. സലിം തിരൂര്‍, ഹുമയൂണ്‍ വാടാനപ്പിള്ളി എന്നിവര്‍ സംസാരിച്ചു. റഹിം അരിക്കാടി സ്വാഗതവും ഷുക്കൂര്‍ നന്ദിയും പറഞ്ഞു.

പി.സി.എഫ്. ഒമാന്‍ കമ്മിറ്റി പ്രതിഷേധിച്ചു
ഒമാന്‍ : പി ഡി പി ജനറല്‍ സെക്രട്ടറി വര്‍ക്കല രാജിന് നേരെ നടന്ന വധശ്രമത്തില്‍ പി സി എഫ് ഒമാന്‍ ചാപ്റ്റര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വര്‍ക്കല രാജിന് നേരെ നിരന്തരമായി ആക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ നൌഷാദ് കുന്നാപ്പള്ളിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ ബഷീര്‍ പാലച്ചിറ സ്വാഗതം പറഞ്ഞു. അനില്‍ ഹരിപ്പാട്,  റുഷ്ദി ബാലരാമപുരം, ഹമീദ് കൂരാച്ചുണ്ട് എന്നിവര്‍ പ്രസംഗിച്ചു.

വര്‍ക്കല രാജിനെതിരായ ആക്രമണത്തില്‍ പി.സി.എഫ് പ്രതിഷേധിച്ചു
പി.ഡി.പി.ജനറല്‍ സെക്രട്ടറി സ്വാമി വര്‍ക്കല രാജിനെതിരായ വധശ്രമത്തില്‍ പി.സി.എഫ്. സൗദി ഘടകത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജിദ്ദ,റിയാദ് കമ്മിറ്റികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.



പിഡിപി കോതമംഗലം മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു

കോതമംഗലം: പിഡിപി കോതമംഗലം നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് വി.എം. മാര്‍സണ്‍ ഉദ്ഘാടനം ചെയ്തു. അലി തുരുത്തുമേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.കെ. മുഹമ്മദ്ഹാജി മുഖ്യപ്രഭാഷണം നടത്തി.

നിയോജകമണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സലാം വെള്ളക്കാമറ്റം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എം.എസ്. ആലിക്കുട്ടി, സെക്രട്ടറി വി.എം. അലിയാര്‍, ജോയിന്റ് സെക്രട്ടറി സി.പി. സുബൈര്‍, ടി.എം. അലി ട്രഷറര്‍, എം.ഇ. രാമന്‍, അഷറഫ് ബാവ, കെ.കെ. ആബിദ്, ഷംസുദ്ദീന്‍, കെ.എം. ഉമ്മര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.

8.1.11

സംഘപരിവാര്‍ സംഘടനകളുടെ പൊയ്മുഖം അഴിഞ്ഞുവീണു : പി.ഡി.പി.  

കൊച്ചി : രാജ്യത്തെ ഞെട്ടിച്ച മലേഗാവ്, മക്കാ മസ്ജിദ്, സംജോത സ്ഫോടനങ്ങള്‍ക്ക് സാമ്പത്തിക സഹായവും പിന്തുണയും നല്‍കിയത് സംഘപരിവാര്‍ സംഘടനകളാണെന്ന സ്വാമി അസിമാനന്ദയുടെ കുറ്റസമ്മത മൊഴിയോടെ രാജ്യസ്നേഹത്തിന്റെയും ദേശക്കൂറിന്റെയും സംഘപരിവാറിന്റെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് പ്രസ്താവിച്ചു. ഇന്ത്യയെ തകര്‍ക്കാനും അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കാനും പണവും ആള്‍ബലവും നല്‍കുന്ന ചാര സംഘടനകളില്‍ നിന്നാണ് സ്ഫോടനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം എന്നുള്ളത് അതീവ ഗൌരവുമുള്ളതാണ്.

രാഷ്ട്രീയ നീക്കുപോക്കുകളുടെ പേരില്‍ സംഘപരിവാറിന്റെ ഭീകര-തീവ്രവാദ ബന്ധങ്ങള്‍ അട്ടിമറിക്കാതെ ഗൌരവമായി അന്വേഷിച്ചു യദാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും, സംഘപരിവാര്‍ നടത്തിയ സ്ഫോടനങ്ങളുടെ പേരില്‍ പ്രതികളാക്കപ്പെട്ടു ജയിലുലകില്‍ കഴിയുന്ന നിരപരാധികളെ മോചിപ്പിക്കണമെന്നും റജീബ് ആവശ്യപ്പെട്ടു.

ജയിലില്‍ ഇനിയും കലീമുമാര്‍

തന്റെ മനസ്സിളക്കിയ മുസ്‌ലിം യുവാവാണ് സത്യം തുറന്നുപറഞ്ഞ് പ്രായശ്ചിത്തം നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സ്വാമി അസിമാനന്ദ ദല്‍ഹി തിസ്ഹസാരി കോടതി മജിസ്‌ട്രേറ്റിനോട് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകിസ്താനില്‍ പോയ കലീമിന്റെ മൂത്ത സഹോദരന്‍  ഖ്വാജ ഐ.എസ്.ഐ ഏജന്റാണെന്ന്  ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരമുണ്ടെന്നും അതിനാല്‍ കലീമാണ് സ്‌ഫോടനത്തിന് പിന്നിലെന്നും ഈ മുസ്‌ലിം യുവാവിനെ 2007ല്‍ വീട്ടില്‍നിന്ന് പൊലീസ് എടുത്തുകൊണ്ടുപോകുമ്പോള്‍ പൊലിസ് അവകാശപ്പെട്ടു. മൊബൈല്‍ ഫോണുകളുംസിം കാര്‍ഡുകളും വില്‍പന നടത്തുകയായിരുന്നു അന്ന് ഈ യുവാവ്. സ്‌ഫോടനസ്ഥലത്തുനിന്ന് കണ്ടെടുത്ത പൊട്ടാത്ത ബോംബില്‍ സിം കാര്‍ഡ് കിട്ടിയതിനാല്‍ മറ്റൊന്നും ആലോചിക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു അന്ന് പൊലീസ്്. ഹൈദരാബാദില്‍നിന്ന് ഇതുപോലെ കസ്റ്റഡിയിലെടുത്ത മുഹമ്മദ് ബലീഖുദ്ദീന്‍, അബ്ദുല്‍ കരീം, അബ്ദുല്‍ വജീദ്, മുഹമ്മദ് ശകീല്‍, അര്‍ഷാദ് ഖാന്‍, ഗുലാം സിദ്ദീഖി, ഇബ്രാഹിം ജുനൈദ്, മഖ്‌സൂദ് അഹ്മദ്, അബ്ദുല്‍ സത്താര്‍, അബ്ദുല്‍ വസീഅ് തുടങ്ങിയവര്‍ക്കെതിരെ വിവിധങ്ങളായ കുറ്റങ്ങളും ചുമത്തിയെന്ന് തെഹല്‍ക മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

7.1.11

വര്‍ക്കല രാജിനു നേരെയുണ്ടായ വധശ്രമം; കുറ്റവാളികളെ ഉടന്‍ പിടികൂടണം: പി.സി.എഫ്

കുവൈത്ത് സിറ്റി: പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജിനു നേരെയുണ്ടായ വധശ്രമത്തിലെ കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് പി.സി.എഫ് കുവൈത്ത് ആവശ്യപ്പെട്ടു. പി.ഡി.പി യുടെ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കുനേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ മുന്നേറ്റത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും സംഘടനയെ പിന്തിരിപ്പിക്കാമെന്ന് ആരും ധരിക്കേണ്ടതില്ലെന്നും കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കമെന്നും യോഗം ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അന്‍സാര്‍ കുളത്തുപ്പുഴ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അംജദ്ഖാന്‍ പാലപ്പിള്ളി വിഷയം അവതരിപ്പിച്ചു. സലിം തിരൂര്‍, ഹുമയൂണ്‍ വാടാനപ്പിള്ളി എന്നിവര്‍ സംസാരിച്ചു. റഹിം അരിക്കാടി സ്വാഗതവും ഷുക്കൂര്‍ നന്ദിയും പറഞ്ഞു.

വര്‍ക്കല രാജ് നെതിരായ ആക്രമണത്തില്‍ പി.സി.എഫ് പ്രതിക്ഷേധിച്ചു


പി.ഡി.പി. സീനിയര്‍ ജനറല്‍ സെക്രട്ടറി സ്വാമി വര്‍ക്കല രാജ് നെതിരായ ആക്രമണത്തില്‍ പി.സി.എഫ് സൗദി കമ്മിറ്റി , ജിദ്ദ കമ്മിറ്റി, റിയാദ് കമ്മിറ്റി, കുവൈറ്റ്‌ കമ്മിറ്റി എന്നിവ പ്രതിക്ഷേദിച്ചു

6.1.11

മഅദനിയുടെ ജാമ്യാപേക്ഷ : പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു

ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അന്യായമായി പ്രതിപ്പട്ടികയിലുള്പ്പെടുത്തി അറസ്റ്റില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി കര്‍ണാടക ഹൈകോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തടസ്സവാദം സമര്‍പ്പിക്കുന്നതിന് പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ബുധനാഴ്ച ഹരജി പരിഗണിച്ചപ്പോള്‍ തടസ്സവാദം സമര്‍പ്പിക്കുന്നതിന് രണ്ടാഴ്ചകൂടി അനുവദിക്കണമെന്ന് അഡീഷനല്‍ സ്‌റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.എം. നവാസ് ആവശ്യപ്പെട്ടു. എന്നാല്‍, മഅദനിക്കുവേണ്ടി ഹാജരായ അഡ്വ. പി. ഉസ്മാന്‍ ഇതിനെ എതിര്‍ത്തു. ഹരജയില്‍ വാദം അടിയന്തരമായി ആരംഭിക്കുന്നതിന് തടസ്സവാദം ഉടന്‍ സമര്‍പ്പിക്കുന്നതിന് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മഅദനിക്കെതിരെ മതിയായ തെളിവില്ലെന്ന വാദമാണ് ജാമ്യാപേക്ഷയില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ആദ്യ രണ്ട് കുറ്റപത്രങ്ങളിലും പേരില്ലാതിരുന്ന മഅദനിയുടെ പേര് മൂന്നാമത്തെ കുറ്റപത്രത്തിലാണ് പരാമര്‍ശിക്കുന്നത്. ആദ്യം മഅദനിക്കെതിരെ മൊഴി നല്‍കാതിരുന്ന സാക്ഷികള്‍ പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് മഅദനിക്കെതിരെ മൊഴി നല്‍കിയിട്ടുള്ളതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

ആഗസ്റ്റ് 17ന് അറസ്റ്റ് ചെയ്ത മഅദനിയെ ഇതുവരെ ചോദ്യം ചെയ്തിട്ടും തെളിവുകളൊന്നും കണ്ടെത്താന്‍ പ്രോസിക്യുഷന് കഴിഞ്ഞിട്ടില്ല. മഅദനിക്കെതിരെ കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. കേസ് വിചാരണ കോടതിക്ക് കൈമാറിയതിനാല്‍ ഇനി കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി. അറസ്റ്റിലായ ശേഷം മഅദനി 10 ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്നു. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.


ഇതേത്തുടര്‍ന്ന് ജഡ്ജി വി. ജഗന്നാഥന്‍ പ്രോസിക്യൂഷന് 10 ദിവസത്തെ സമയം അനുവദിച്ചു. ഇത് അവസാനത്തെ തവണയാണ് സമയം അനുവദിക്കുന്നതെന്നും ഇനി സമയം ചോദിക്കരുതെന്നും ജഡ്ജി പറഞ്ഞു. ജനുവരി മൂന്നിന് കേസ് പരിഗണിച്ചപ്പോള്‍ തടസ്സവാദം സമര്‍പ്പിക്കുന്നതിന് പ്രോസിക്യൂഷന്‍ രണ്ട് ദിവസംകൂടി സമയം ചോദിച്ചിരുന്നു.

ഡിസംബര്‍ 13നാണ് മഅദനി ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഡിസംബര്‍ 15ന് ജസ്റ്റിസ് എന്‍. ആനന്ദയുടെ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ ഒരാഴ്ചക്കകം തടസ്സവാദം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഡിസംബര്‍ 17 മുതല്‍ കോടതി അവധിയായിരുന്നതിനാല്‍ ജനുവരി മൂന്നിനാണ് കേസില്‍ വീണ്ടും വാദം കേട്ടത്. കേസ് ജസ്റ്റിസ് വി. ജഗന്നാഥന്റെ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു. അടുത്തതവണ അഡ്വ. ബി.വി. ആചാര്യയും മഅദനിക്കുവേണ്ടി ഹാജരാ
കും

വര്‍ക്കല രാജിന് നേരെ വീണ്ടും വധ ശ്രമം

തിരുവനന്തപുരം: പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജിന് നേരെ വീണ്ടും വധ ശ്രമം. ചൊവ്വാഴ്ച രാത്രി 9.30 ഓടെ പാലച്ചിറ ദളവാപുരത്തിനടുത്തുവെച്ചാണ് സംഭവം. പാലച്ചിറയിലുള്ള തന്റെ സ്റ്റുഡിയോ അടച്ച് ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങവേ പിന്നാലെ ബൈക്കിലെത്തിയ മൂന്നംഗസംഘം രാജിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു.വര്‍ക്കല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.ഏതാനും മാസം മുമ്പ് വര്‍ക്കല രാജിനെ ആക്രമികള്‍ വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു.

പ്രതിഷേധ പ്രകടനം നടത്തുക വര്‍ക്കിംഗ് ചെയര്‍മാന്‍
കൊച്ചി : പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജിന് നേരെ നടന്ന വധശ്രമത്തില്‍ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി ശക്തിയായി പ്രതിഷേധിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ചു ഇന്ന് സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലം ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനം നടത്താന്‍ ചെയര്‍മാന്‍ ആഹ്വാനം ചെയ്തു.

അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിഷേധസംഗമം നടത്തി

മഞ്ചേശ്വരം:അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ മഞ്ചേശ്വരത്ത് പ്രതിഷേധസംഗമം നടത്തി. കേരള മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മഅദനി മോചന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. ബേക്കല്‍ ശഹീദ് സദ്ദാം നഗറില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍  കേരള മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന സെക്രട്ടറി പാച്ചലൂര്‍ അബ്ദുല്‍സലിം മൌലവി മുഖ്യപ്രഭാഷണം നടത്തി. പി.ഡി.പി.മുന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.ഇ.അബ്ദുള്ള ഉദ്ഘാടനംചെയ്തു. സയ്യിദ് മുഹമ്മദ് സഖാഫ് തങ്ങള്‍, മൊയ്തുബേക്കല്‍, പി.ഡി.പി. സംസ്ഥാന സെക്രട്ടറി അജിത് കുമാര്‍ ആസാദ്, പി.ഡി.പി. ജില്ലാ പ്രസിഡണ്ട്‌ സുബൈര്‍ പടുപ്പ്, പി.ഡി.പി. ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര തുടങ്ങിയവര്‍ സംസാരിച്ചു.
 
മഅദനിക്ക് നീതി ലഭിക്കാന്‍ പ്രക്ഷോഭത്തിനിറങ്ങും   - മുസ്‌ലിം സംയുക്ത വേദി  
തിരുവനന്തപുരം: മഅദനിക്ക് നീതി ലഭിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംയുക്ത വേദിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കും. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ തന്റെ നിരപരാധിത്വം മഅദനി വെളിപ്പെടുത്തിയിട്ടുള്ളതാണ്. എന്നിട്ടും അദ്ദേഹത്തെ വേട്ടയാടുന്നതിനെതിരെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ വൈരുധ്യത്തിന്റെ പേരില്‍ മിണ്ടാതിരിക്കുന്ന രാഷ്ട്രീയ-സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനമാണെന്ന് വേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, സെക്രട്ടറിമാരായ ഹാഫിസ് സുലൈമാന്‍ മൗലവി, മുഹമ്മദ് ബാദുഷ മന്നാനി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
മനുഷ്യാവകാശ ധ്വംസനത്തിനെതിരെ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് വേദി ഭാരവാഹികള്‍ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളെ സമീപിക്കും. പ്രക്ഷോഭത്തിന് തുടക്കമിട്ട് ജനവരി രണ്ടിന് മഞ്ചേശ്വരത്ത് ഉദ്ദ്വാവരം ഷഹീദ് സദ്ദാം നഗറില്‍ പൊതുസമ്മേളനം ചേരും. തുടര്‍ന്ന് ജില്ലാ താലൂക്ക് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പദയാത്രകളും കാമ്പയിനുകളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു.



വര്‍ക്കലക്ക് നേരെ ആക്രമണം : പ്രതിഷേധം ശക്തം

മലപ്പുറം : പി.ഡി.പി. ജനറല്‍ സെക്രട്ടറി വര്‍ക്കല രാജിന് നേരെ നടന്ന വധശ്രമത്തില്‍ പി.ഡി.പി. മലപ്പുറം ജില്ലാ എക്സിക്യുട്ടീവ്‌ ശക്തമായി പ്രതിഷേധിച്ചു. അബ്ദുല്‍ ഗഫൂര്‍ മിസ്ബാഹി യോഗം ഉത്ഘാടനം ചെയ്തു. എന്‍.എം.സിദ്ദീഖ് താനൂര്‍ അധ്യക്ഷത വഹിച്ചു.

പൊന്നാനിയില്‍ പ്രതിഷേധ പ്രകടനം നടത്തി 

പൊന്നാനി: പി.ഡി.പി സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി സ്വാമി വര്‍ക്കല രാജിന് നേരെയുണ്ടായ വധശ്രമത്തില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രതിഷേധ പ്രകടനം നടത്തി. അഹമ്മദ് കബീര്‍, അക്ബര്‍ ചുങ്കത്ത്, ബദറുദ്ദീന്‍, എം.സുബൈര്‍, സി.പി.മുഹമ്മദ്, അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി.]

മദനിമോചന മനുഷ്യാവകാശ സമ്മേളനം 

പെരുമ്പിള്ളിച്ചിറ: അബ്ദുള്‍നാസര്‍മദനിക്കെതിരായ നീതിനിഷേധം അവസാനിപ്പിക്കുക, കേസ് കര്‍ണാടകയ്ക്കുപുറത്ത് വിചാരണ നടത്തുക, കേസ് ദേശീയ ഏജന്‍സിയെ ഏല്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പി.ഡി.പി.ശനിയാഴ്ച വൈകീട്ട് 5ന് പെരുമ്പിള്ളിച്ചിറയില്‍ മനുഷ്യാവകാശ സമ്മേളനം നടത്തും. ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി ഉദ്ഘാടനം ചെയ്യും. 
  
പഞ്ചസാര വിഹിതം വിഹിതം വെട്ടിക്കുറച്ച നടപടി അപലപനീയം : പി.ഡി.പി.

കൊച്ചി :   കേരളത്തിനുള്ള പഞ്ചസാര വിഹിതം വെട്ടിക്കുറച്ച നടപടി അടിയന്തിരമായി പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. വില്ലക്കയറ്റം മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ഈ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പരസ്പരം പഴിചാരല്‍ അവസാനിപ്പിച്ചു വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും  പി.ഡി.പി. ആവശ്യപ്പെട്ടു. 

പി.ഡി.പി ധര്‍ണ നടത്തി 

തിരൂരങ്ങാടി:അബ്ദുള്‍നാസര്‍ മഅദനിക്ക് നീതിപൂര്‍വ്വകമായ വിചാരണ ഉറപ്പാക്കുക, എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി നിരോധിക്കുക തുടങ്ങിയാ ആവശ്യങ്ങള്‍ ഉന്നയിച്ചു പി.ഡി.പി.തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെമ്മാട്ട് സായാഹ്നധര്‍ണ നടത്തി. ധര്‍ണ്ണ പി.ഡി.പി. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സക്കീര്‍ പരപ്പനങ്ങാടി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡണ്ട്‌ വേലായുധന്‍ വെന്നിയൂര്‍ അധ്യക്ഷതവഹിച്ചു. ഉസ്മാന്‍ കാച്ചടി, റസാക്ക് ഹാജി നന്നമ്പ്ര, ഷെഫീഖ്, അനസ് തെന്നല, ചെറക്കോട്ട് ഹംസ എന്നിവര്‍ പ്രസംഗിച്ചു

3.1.11

മഅദനിയുടെ ജാമ്യാപേക്ഷ : ഈ മാസം അഞ്ചിലേക്ക് മാറ്റി

ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അന്യായമായി പ്രതിപ്പട്ടികയിലുള്പ്പെടുത്തി അറസ്റ്റില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തടസ്സവാദം ഉന്നയിക്കാന്‍ പ്രോസിക്യൂഷന്‍ രണ്ട് ദിവസത്തെ സാവാകാശം കൂടി ചോദിച്ചതിനെ തുടര്‍ന്ന് ഈ മാസം അഞ്ചിലേക്ക് മാറ്റി. സ്‌ഫോടനക്കേസില്‍ തന്നെ ഉള്‍പ്പെടുത്തുന്നതിന് മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അബ്ദുല്‍ നാസ്സര്‍ മഅദനി സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് വി.ജഗന്നാഥന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്.

ഡിസംബര്‍ 15ന് ഹരജി പരിഗണിച്ചപ്പോള്‍ ഒരാഴ്ചക്കകം തടസവാദം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി മാറ്റിവെക്കുകയായിരുന്നു. എന്നാല്‍, ഡിസംബര്‍ 17 മുതല്‍ ഹൈക്കോടതി അവധിയായിരുന്നതിനാല്‍ ഹരജി പരിഗണിക്കുന്നത് നീണ്ടുപോവുകയായിരുന്നു.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മഅദനിക്കെതിരെ മതിയായ തെളിവില്ലെന്ന വാദമാണ് ജാമ്യാപേക്ഷയില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ആദ്യ രണ്ട് കുറ്റപത്രങ്ങളിലും പേരില്ലാതിരുന്ന മഅദനിയുടെ പേര് മൂന്നാമത്തെ കുറ്റപത്രത്തിലാണ് പരാമര്‍ശിക്കുന്നത്. ആദ്യം മഅദനിക്കെതിരെ മൊഴി നല്‍കാതിരുന്ന സാക്ഷികള്‍ പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് മഅദനിക്കെതിരെ മൊഴി നല്‍കിയിട്ടുള്ളതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

ആഗസ്റ്റ് 17ന് അറസ്റ്റ് ചെയ്ത മഅദനിയെ ഇതുവരെ ചോദ്യം ചെയ്തിട്ടും തെളിവുകളൊന്നും കണ്ടെത്താന്‍ പ്രോസിക്യുഷന് കഴിഞ്ഞിട്ടില്ല. മഅദനിക്കെതിരെ കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. കേസ് വിചാരണ കോടതിക്ക് കൈമാറിയതിനാല്‍ ഇനി കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി. അറസ്റ്റിലായ ശേഷം മഅദനി 10 ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്നു. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. അഡ്വ. പി. ഉസ്മാനാണ് 

ശാക്തീരണത്തിന് വേണ്ടി ശ്രമിക്കുന്നവരെ ഭീകരമുദ്ര ചാര്‍ത്തുന്നു : അഡ്വ. അക്ബര്‍ അലി

കൊച്ചി : പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ ശാക്തീരണത്തിനും  അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രസക്തിയും ആവശ്യകതയും അനുദിനം വര്‍ദ്ദിച്ചുവരുന്ന സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് പി.ഡി.പി.സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി അഭിപ്രായപ്പെട്ടു. ആലുവ കാര്‍ഷിക ബാങ്ക് ഓഡിറ്റോറിയത്തില്‍‍ നടന്ന പി.ഡി.പി. എറണാകുളം ജില്ലാ പ്രതിനിധി സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പിന്നോക്ക ശാക്തീകണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെ അവഹേളിക്കുകയും ഭീകരമുദ്ര ചാര്‍ത്തി വളര്‍ന്നുവരുന്ന പിന്നോക്ക ജാഗരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് മുഖ്യധാരാ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ നിശ്ശബ്ധാരാക്കുന്നതിന്റെ ഭാഗമായുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭരണകൂടങ്ങളുടെ ഭാഗത്ത്‌ നിന്ന് നിര്‍ബാധം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡണ്ട്‌ കെ.കെ.വീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എ.മുജീബ് റഹ്മാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി.എം.മാര്സന്‍, വൈസ് പ്രസിഡണ്ട്‌ മുഹമ്മദ്‌ ഹാജി, നൌഷാദ് കൊച്ചി എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ ബിനായക് സെന്നിനെതിരെ തുടരുന്ന ഭരണകൂട ഭീകരതെക്കെതിരെ ശബ്ദിക്കാന്‍ യോഗം ജാനാധിപത്യ വിശ്വാസികളെ ആഹ്വാനം ചെയ്തു.

അജ്മീര്‍ സ്ഫോടനം കേരളത്തിലെ സംഘ പരിവാര്‍ നേതാക്കളുടെ പങ്ക് അന്വേഷിക്കണം : പി.ഡി.പി.

കൊല്ലം : അജ്മീര്‍ സ്ഫോടനമുള്‍പ്പെടെ രാജ്യത്ത് നടന്ന സ്ഫോടനങ്ങളില്‍ കേരളത്തിലെ സംഘ പരിവാര്‍ സംഘടനകളുടെ ബന്ധം അന്വേഷിക്കണമെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിവിധ സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ സുരേഷ് നായരെയും ഒറീസ്സയിലെ കന്യാസ്ത്രീകളെ ആക്രമിച്ച കേസ്സിലെ പ്രതികളെയും പാലക്കാട് ഒളിവില്‍ കഴിയാന്‍ സഹായിച്ച കേരളത്തിലെ സംഘ പരിവാര്‍ നേതാക്കള്‍ക്കെതിരെ കേസ്സെടുക്കണമെന്നും  സുബൈര്‍ സബാഹി ആവശ്യപ്പെട്ടു. 

ഐ.എസ്.എഫ് മഅദനി മോചന കാമ്പയിന് തുടക്കമായി


പൊന്നാനി: ബാംഗ്ലൂര്‍ സ്‌ഫോടനം കേന്ദ്ര ഏജന്‍സി പുനരന്വേഷിക്കണമെന്ന് ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷമീര്‍ പയ്യനങ്ങാടി ആവശ്യപ്പെട്ടു. മഅദനി നീതിനിഷേധത്തിനെതിരെ  വിദ്യാര്‍ഥി യുവജനപ്രക്ഷോഭത്തിന്റെ ഐ.എസ്.എഫ് ജില്ലാതല കാമ്പയില്‍ പൊന്നാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറി റഹിം പൊന്നാനി, പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മൊയ്തുണ്ണി ഹാജി, സനീര്‍ പുറങ്ങ്, അലിഹാഷിം, ജാഫറലി ദാരിമി എന്നിവര്‍ പ്രസംഗിച്ചു.
ഐ.എസ്.എഫ്.കാമ്പയിന്‍ ജനുവരി ഒന്ന് മുതല്‍  
മലപ്പുറം: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിയുടെ മോചനമാവശ്യപ്പെട്ട് ജില്ലാ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ പി.ഡി.പി.യുടെ വിദ്യാര്‍ഥി വിഭാഗമായ ഐ.എസ്.എഫ് മലപ്പുറം ജില്ലാ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജില്ലാതല ഉദ്ഘാടനം ജനവരി ഒന്നിന് പൊന്നാനിയില്‍ നടക്കും.

മഅദനിയുടെ മോചനമാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ ജില്ലയില്‍ നിന്ന് 5000 പോസ്റ്റ് കാര്‍ഡുകള്‍ രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും അയക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും പ്രതിഷേധസംഗമങ്ങള്‍ നടത്താനും ഫിബ്രരി മൂന്നിന് തിരൂര്‍ ഹെഡ്‌പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തുവാനും തീരുമാനിച്ചു.

മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി ഉദ്ഘാടനംചെയ്തു.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ കാച്ചടി അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സെയ്ഫുദ്ദീന്‍ അനന്താവൂര്‍, പി.ഡി.പി. ജില്ലാ സെക്രട്ടറി അഡ്വ. ഷംസുദ്ദീന്‍ കുന്നത്ത്, അബ്ദുല്‍ഗഫൂര്‍ മിസ്ബാഹി, എന്‍.എ. സിദ്ദീഖ് താനൂര്‍, സക്കീര്‍ പരപ്പനങ്ങാടി, എം.എ. അഹമ്മദ് കബീര്‍,  ചെമ്പന്‍ ഗഫൂര്‍, റഹീം പൊന്നാനി, ഷിഹാബ് കരുവാന്‍കല്ല്, സനീര്‍ പുറങ്ങ്, ഷഫീക്ക് കാവുംപുറം, ഷാജഹാന്‍ പരവക്കല്‍, ജാഫര്‍ അലി ദാരിമി പുറത്തൂര്‍,
റഫീഖ് താനാളൂര്‍, അബ്ബാസ് പള്ളിക്കല്‍ബസാര്‍, അലി പൊന്നാനി, ബഷീര്‍ നാലാംകല്ല്, അജ്മല്‍ തവനൂര്‍, സിറാജ് പെരുവള്ളൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.