30.11.10


പി.ഡി.പി ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി


മലപ്പുറം: അബ്ദുള്‍നാസര്‍ മഅദനിയുടെ അറസ്റ്റിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരിക, മഅദനിയെ മോചിപ്പിക്കുക, എന്‍ഡോസള്‍ഫാന്‍ കീടനാശിനി പൂര്‍ണമായും നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പി.ഡി.പി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി. പി.ഡി.പി സീനിയര്‍ ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു.


മഅദനിയെ തീവ്രവാദിയാക്കാന്‍ ഗൂഢശ്രമം നടക്കുന്നുവെന്നും സാമ്രാജ്യത്വ ഏജന്റുമാരാണ് ഇതിനു പിന്നിലെന്നും വര്‍ക്കല രാജ് ആരോപിച്ചു.


ജില്ലാ പ്രസിഡന്റ് ബാപ്പു പുത്തനത്താണി അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം യൂസഫ് പാന്ത്ര, ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഷമീര്‍ പയ്യനങ്ങാടി, ഉമര്‍ മേലാറ്റൂര്‍, ഗഫൂര്‍ മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.ഷംസുദ്ദീന്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് മംഗലശ്ശേരി നന്ദിയും പറഞ്ഞു.


എം.മൊയ്തുണ്ണി ഹാജി, സക്കീര്‍ പരപ്പനങ്ങാടി, അലി കാടാമ്പുഴ, ശശി പൂവന്‍ചിന, ജാഫറലി ദാരിമി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.


പാര്‍ട്ടി പ്രവര്‍ത്തകര്‍ കുതന്ത്രങ്ങളില്‍ പെട്ട് പോകരുത് : അബ്ദുള്‍ നാസര്‍ മഅദനി


കൊല്ലം:തന്നെ സ്നേഹിക്കുന്ന പി.ഡി.പി പ്രവര്‍ത്തകര്‍ വിമത പ്രവര്‍ത്തനം നടത്തിയ ചില നേതാക്കള്‍ നടത്തുന്ന കുപ്രചാരണങ്ങളില്‍ വിശ്വസിച്ചു അവരുടെ വലയില്‍ കുരുങ്ങരുതെന്ന് ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ക്ക് അയച്ച കത്തില്‍ അബ്ദുള്‍ നാസര്‍ മഅദനി പറഞ്ഞു.

നേതാക്കളില്‍ ചിലരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്.എന്നാല്‍ അതിനു പരിഹാരമായി മറ്റു ചില നേതാക്കള്‍ മഅദനി ഇല്ലാത്ത പി.ഡി.പി ഉണ്ടാക്കിയാല്‍ എല്‍.ഡി.എഫിലോ യു.ഡി.എഫിലോ ഇടം കിട്ടുമെന്നു പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരെയും പ്രസ്ഥാനത്തെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ചങ്കുപിളര്‍ക്കുന്ന വേദന ഉണ്ടാക്കുന്നു-കത്തില്‍ ചെയര്‍മാന്‍ പറയുന്നു.

പാര്‍ട്ടി നേതാക്കളില്‍ ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന സമീപനത്തില്‍ പ്രവര്‍ത്തകര്‍ അസ്വസ്ഥരാണെന്ന് കത്തില്‍ മഅദനി ചൂണ്ടിക്കാട്ടി. എന്നാല്‍ പാര്‍ട്ടി ശക്തമാണ്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പരിമിതികള്‍ ഏറെ ഉണ്ടായിട്ടും പലയിടത്തും അഭിമാനകരമായ നേട്ടം ഉണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.
മഅദനി ഇല്ലാത്ത പാര്‍ട്ടിയുടെ ഭാഗമായാല്‍ രാഷ്ട്രീയഭാവി സുരക്ഷിതമാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ തനിക്ക് അതില്‍ സന്തോഷമേ ഉള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.നിലവില്‍ പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരം ഉണ്ടാവുമെന്ന് നേതാക്കള്‍ക്ക് അയച്ച കത്തില്‍ മഅദനി ഉറപ്പു നല്‍കി.

പി.ഡി.പിയുടെ ചില നേതാക്കള്‍ പാര്‍ട്ടി വിട്ടാലും അണികള്‍ മഅദനിക്കൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് പാര്‍ട്ടി കൊല്ലം ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ പറഞ്ഞു. പി.ഡി.പിക്ക് ഒരു നേതാവേ ഉള്ളൂ എന്നും അത് മഅദനി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റുള്ളവര്‍ പാര്‍ട്ടിയില്‍ വന്ന് നേതാക്കന്മാര്‍ ആയവരാണ്.

ഗഫൂര്‍ പുതുപ്പാടിയോ പൂന്തുറ സിറാജോ താന്‍ തന്നെയോ പാര്‍ട്ടി വിട്ടാലും കൂടെ വരാന്‍ ആരും ഉണ്ടാവില്ലെന്ന് മൈലക്കാട് ഷാ പറഞ്ഞു. മുസ്‌ലിം ലീഗുമായി സഹകരിക്കാമെന്ന് പൂന്തുറ സിറാജ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതു പാര്‍ട്ടിയുടെ നയമല്ല.പൂന്തുറ സിറാജ് എന്താണു പറഞ്ഞതെന്ന് മനസ്സിലാക്കും മുമ്പ് ഗഫൂര്‍ പുതുപ്പാടി പ്രതികരിച്ചതും ശരിയായില്ല-അദ്ദേഹം അഭിപ്രായപ്പെട്ടു

ഷാഹിനക്കെതിരെ കേസ്സ് പ്രതിഷേധം വ്യാപകം

ബംഗ്ലൂര്‍ കേസ്സില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ തെളിവായി പോലീസ് പറയുന്ന സാക്ഷികളുടെ അഭിമുഖം പ്രസിദ്ദീകരിച്ചതിന്റെ പേരില്‍ ഏഷ്യാനെറ്റ് മുന്‍ ലേഖികയും തെഹല്‍ക കേരള പ്രതിനിധിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകയുമായ കെ.കെ.ഷാഹിനക്കെതിരെ കെസ്സെടുത്തതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മൂക്ക് കയറിടാനുള്ള ശ്രമം മാധ്യമ പ്രവര്‍ത്തകരിലും പൊതു സമൂഹത്തിലും വ്യാപകമായ പ്രതിഷേധത്തിന് വഴിവെക്കുകയാണ്. മാധ്യമം, തേജസ്‌ പത്രങ്ങളിലെ ഇന്നത്തെ മുഖപ്രസംഗം തന്നെ പ്രസ്തുത വിഷയത്തിലായിരുന്നു.

മഅദനി കേസ് കര്‍ണാടക പോലീസ് കൈകാര്യം ചെയ്യുന്ന രീതി എങ്ങിനെയാണെന്നും ഇത് കാണിച്ചു തരുന്നുവെന്നും സെബാസ്റ്റിയന്‍ പോള്‍ പ്രതികരിച്ചു.കേസില്‍ രാഷ്ട്രീയ നേതൃത്വത്തിനുള്ള ദുരുദ്ദേശങ്ങളെന്താണെന്നും ഇത് വ്യക്തമാക്കുന്നുണ്ട്.

ജസ്റ്റിസ് ഫോര്‍ മഅദനി ഫോറത്തിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ശനിയാഴ്ച അഗ്രഹാര ജയിലിലെത്തി മഅദനിയെ കണ്ടിരുന്നുവെന്നും അതിന് ശേഷം ഹോട്ടല്‍ ‘ഹാളില്‍’ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും പോലീസ് ഇടപെടലുണ്ടായതായി സെബാസ്റ്റിയന്‍ പോള്‍ വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തിനിടെ രണ്ട് കര്‍ണാടക സ്വദേശികള്‍ കന്നഡ മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞ് എത്തുകയായിരുന്നു. ശേഷം പോലീസ് ഉദ്യോഗസ്ഥരുമെത്തി. പക്ഷെ അപ്പോഴേക്കും വാര്‍ത്താ സമ്മേളനം പൂര്‍ത്തിയായിരുന്നു. സ്ഥലത്തുണ്ടായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ഐഡന്റിറ്റി കാര്‍ഡ് പരിശോധിക്കുകയും ഹോട്ടലില്‍ വിപുലമായ പരിശോധന നടത്തുകയും ചെയ്തു.

പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ഇത്തരം നീക്കങ്ങളില്‍ അസ്വാഭാവികതയും അപകട സൂചനയമുണ്ട്. തെഹല്‍ക ലേഖികക്കെതിരെ ദുരുപതിഷ്ഠിതമായ ആരോപണമാണ് പോലീസ് ഉന്നയിക്കുന്നത്. മഅദനി കേസില്‍ കര്‍ണാടക പോലീസിന് എത്രമാത്രം ദുരുദ്ദേശമുണ്ടെന്നതിന് തെളിവാണിത്.ഞങ്ങളുടെ പത്രസമ്മേളനത്തിനിടെയുണ്ടായ സംഭവവും അതാണ് സൂചിപ്പിക്കുന്നത്.പൗരസമൂഹം അതീവ ജാഗ്രതയോടെ കാണേണ്ടതാണിത്.

മഅദനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇപ്പോള്‍ കോടതിയില്‍ നടക്കുന്ന കേസില്‍ തങ്ങള്‍ക്കനുകൂലമായ സാഹചര്യമുണ്ടാക്കാനാണ് കര്‍ണാടക പോലീസ് ശ്രമിക്കുന്നത്. മഅദനിക്ക് ജാമ്യം ലഭിക്കുന്നത് തടയുകയാണ് അവരുടെ ലക്ഷ്യമെന്ന് സെബാസ്റ്റിയന്‍ പോള്‍ ആരോപിച്ചു.

മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റമാണിതെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ നേതാവ് ഗൗരീദാസന്‍ നായര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ഒരു കേസിലെ സാക്ഷിയെയോ പ്രതിയെയോ കാണുന്നതും അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്നതും ഇത്രയും കാലം അംഗീകരിക്കപ്പെട്ട് പോന്നതാണ്. അത് ഈ കേസില്‍ മാത്രം പാടില്ലെന്ന് പറയുന്നത് ദുരുദ്ദേശപരമാണ് അദ്ദേഹം ആരോപിച്ചു.

ഷാഹിന മുസ്‌ലിമാണെന്ന രീതിയില്‍ പ്രൊഫൈലിങ് നടക്കുന്നുവെന്നത് ഖേദകരമാണ്. ഏതെങ്കിലും ഒരു തരത്തില്‍ ഇസ്‌ലാമിക ബന്ധമുള്ള കേസില്‍ മുസ്‌ലിം പേരുള്ളവര്‍ ഇടപെടരുതെന്ന് പറയുന്ന രീതി ശരിയല്ല. ഇത് ദൗര്‍ഭാഗ്യകരമാണെന്നും ഗൗരീദാസന്‍ പറഞ്ഞു.

മാധ്യമം മുഖപ്രസംഗം
കള്ളക്കേസ് തന്ത്രം മാധ്യമങ്ങള്‍ക്കെതിരെയും
തേജസ്‌ മുഖപ്രസംഗം
കാവിപ്പടയുടെ മാധ്യമ വിരോധം
ഷാഹിനയ്‌ക്കെതിരെ വ്യാജ കേസ്: പ്രതിഷേധം ശക്തം

ഭരണകൂട ഭീകരത- ഷാഹിന പ്രതികരിക്കുന്നു

Printer-friendly version

കേ­സ­ന്വേ­ഷ­ണം പോ­ലീ­സിന്‍­റെ ജോ­ലി തന്നെ­യാ­ണ് ,അ­ത് മാ­ധ്യ­മ­ങ്ങ­ളു­ടെ ജോ­ലി ആണെ­ന്ന ഒരു തെ­റ്റി­ദ്ധാ­ര­ണ­യും എനി­ക്കി­ല്ല. പക്ഷെ പോ­ലി­സ് പറ­യു­ന്ന കഥ­കള്‍ സാ­മാ­ന്യ­യു­ക്തി­ക്ക് നി­ര­ക്കാ­തെ വരു­മ്പോള്‍ മാ­ധ്യ­മ­ങ്ങള്‍ അവ­രു­ടെ­തായ രീ­തി­യില്‍ അന്വേ­ഷ­ണ­ങ്ങള്‍ നട­ത്തി എന്ന് വരും. അതൊ­രു പു­തിയ കാ­ര്യ­മ­ല്ല. തെ­ഹല്‍­ക­യു­ടെ ­റി­പ്പോര്‍­ട്ടര്‍ എന്നെ നി­ല­യില്‍ ഞാന്‍ ചെ­യ്ത­തും അതാ­ണ്‌.
പി­ഡി­പി നേ­താ­വ് അബ്ദില്‍ നാ­സ്സര്‍ ­മ­ദ­നി­ കു­ട­കി­ലെ ലക്കേ­രി എസ്റെ­റ്റില്‍ വെ­ച്ച് തടി­യ­ന്റ­വി­ടെ നസീ­രു­മാ­യി കൂ­ടി­ക്കാ­ഴ്ച നട­ത്തി എന്നും ബം­ഗ്ലൂര്‍ സ്ഫോ­ട­നം ആസൂ­ത്ര­ണം ചെ­യ്തു എന്നും ആണ് പ്ര­ത്യേക അന്വേ­ഷണ സം­ഘം സമര്‍­പ്പി­ച്ച ചാര്‍­ജ് ഷീ­റ്റില്‍ പറ­യു­ന്ന­ത്. കൊ­ച്ചി­യില്‍ വാ­ട­ക­യ്ക്ക് താ­മ­സി­ച്ചി­രു­ന്ന വീ­ട്ടില്‍ വെ­ച്ചും കൂ­ടി­ക്കാ­ഴ്ച നട­ത്തി­യ­താ­യി  ചാര്‍­ജ് ഷീ­റ്റില്‍ പറ­യു­ന്നു­ണ്ട്. കൊ­ച്ചി­യില്‍ മദ­നി താ­മ­സി­ച്ചി­രു­ന്ന വീ­ടി­ന്റെ ഉട­മ­സ്ഥ­നാ­യ, ആലുവ സ്വ­ദേ­ശി ജോ­സ് വര്‍­ഗീ­സി­ന്റെ­താ­ണ്  ഇക്കാ­ര്യ­ത്തില്‍ പോ­ലീ­സു ഹാ­ജ­രാ­ക്കിയ സാ­ക്ഷി­മൊ­ഴി. ഇങ്ങ­നെ ഒരു മൊ­ഴി താന്‍ ആര്‍­ക്കും  നല്‍­കി­യി­ട്ടി­ല്ലെ­ന്ന് പറ­ഞ്ഞു ജോ­സ് നേ­ര­ത്തെ തന്നെ  കോ­ട­തി­യെ സമീ­പി­ച്ചി­രു­ന്നു. മറ്റൊ­രു സാ­ക്ഷി­മൊ­ഴി മദ­നി­യു­ടെ സഹോ­ദ­ര­നും അന്‍­വാ­ര­ശ്ശേ­രി  മത­പ­ഠന കേ­ന്ദ്ര­ത്തി­ന്റെ നട­ത്തി­പ്പു­കാ­ര­നും ആയി­രു­ന്ന മു­ഹ­മ്മ­ദ്‌ ജമാ­ലി­ന്റെ­താ­ണ്. സ്ഫോ­ട­ന­ത്തി­നു ശേ­ഷം അതില്‍ പങ്കെ­ടു­ത്ത ചി­ല­രെ അന്‍­വാ­ര­ശ്ശേ­രി­യില്‍ ഒളി­വില്‍ താ­മ­സി­ക്കാന്‍  സഹാ­യി­ച്ചു എന്നും അതു­മാ­യി ബന്ധ­പ്പെ­ട്ടു മദ­നി തനി­ക്കു നിര്‍­ദേ­ശം നല്‍­കി­എ­ന്നും ജമാല്‍ മൊ­ഴി നല്‍­കി­യ­താ­യാ­ണ് ചാര്‍­ജ് ഷീ­റ്റില്‍ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­ത്.

എന്നാല്‍ താന്‍ അങ്ങ­നെ ഒരു മൊ­ഴി­യെ നല്‍­കി­യി­ട്ടി­ല്ലെ­ന്നും അന്വേ­ഷണ ഉദ്ധ്യോ­ഗ­സ്ഥര്‍ തന്നെ കണ്ടി­ട്ട് പോ­ലു­മി­ല്ലെ­ന്നും കാ­ണി­ച്ചു മു­ഹ­മ്മ­ദ്‌ ജമാല്‍ കൊ­ല്ലം ശാ­സ്താം­കോ­ട്ട കോ­ട­തി­യില്‍ പരാ­തി നല്‍­കി­യി­രു­ന്നു. ഇതി­നെ­ല്ലാം പു­റ­മേ കഴി­ഞ്ഞ പത്തു വര്‍­ഷ­ക്കാ­ല­ത്തി­നി­ടെ അബ്ദുല്‍ നാ­സ്സര്‍ മദ­നി­യു­ടെ രാ­ഷ്ട്രീയ കാ­ഴ്ച­പ്പാ­ടു­ക­ളില്‍ ഉണ്ടായ വ്യ­താ­സ­വും ശ്ര­ദ്ധേ­യ­മാ­ണ്. ഇത്ത­രം സാ­ഹ­ച­ര്യ­ങ്ങ­ളാ­ണ് 'കു­ട­ക് കഥ'­യു­ടെ നി­ജ­സ്ഥി­തി അന്വേ­ഷി­ക്കാന്‍ എന്നെ പ്രേ­രി­പ്പി­ച്ച­ത്.
ഇക്ക­ഴി­ഞ്ഞ പതി­നാ­റാം  തി­യാ­തി­യാ­ണ് ഞാന്‍ കു­ട­കി­ലെ ഐഗൂര്‍  പഞ്ചാ­യ­ത്തില്‍ പോ­യ­ത്, കും­ബുര്‍ ,ഹോ­സ­തോ­ട്ട തു­ട­ങ്ങിയ സ്ഥ­ല­ങ്ങ­ളില്‍ ഞങ്ങള്‍ യാ­ത്ര ചെ­യ്തു. അവി­ടെ­യു­ള്ള­വര്‍­ക്ക് മല­യാ­ളം അറി­യാന്‍ സാ­ധ്യത ഇല്ല എന്നാ­യി­രു­ന്നു എന്‍­റെ ധാ­ര­ണ. അതി­നാല്‍ തര്‍­ജ­മ­ക്ക്‌ വേ­ണ്ടി ഒരാ­ളെ കൂ­ടെ കൂ­ട്ടി­യു­രു­ന്നു. അയാ­ളു­ടെ­യും എന്റെ­യും ഒരു പൊ­തു­സു­ഹൃ­ത്തും കൂ­ടെ­വ­ന്നു. ആ നാ­ട്ടു­കാ­ര­നായ മറ്റൊ­രാള്‍ ‌ വഴി­കാ­ട്ടി­യാ­യും. ബി­ജെ­പി­ക്ക് വലിയ സ്വാ­ധീ­ന­മു­ള്ള ആ പ്ര­ദേ­ശ­ത്ത് പോ­യി നാ­ട്ടു­കാ­രോ­ട് വഴി ചോ­ദി­ച്ചാല്‍ ഒരു പക്ഷെ പോയ കാ­ര്യം നട­ക്കാ­തെ പോ­യേ­ക്കും എന്ന തോ­ന്നല്‍ ഉണ്ടാ­യ­തു­കൊ­ണ്ടാ­ണ്‌ വഴി നന്നാ­യി അറി­യാ­വു­ന്ന ഒരാ­ളെ­യും കൂ­ട്ടി­യ­ത്.
ഇത്ര­യും കാ­ര്യ­ങ്ങള്‍ ഞാന്‍ വി­ശ­ദ­മാ­ക്കു­ന്ന­ത്, എന്‍­റെ കൂ­ടെ ഒരു സം­ഘം PDP ക്കാ­രും ഉണ്ടാ­യി­രു­ന്നു എന്ന പോ­ലി­സ് വാര്‍­ത്ത­യോ­ടു­ള്ള പ്ര­തി­ക­ര­ണ­മാ­യാ­ണ്. പത്ര­പ്ര­വര്‍­ത്ത­കര്‍ വാര്‍­ത്ത‍ ശേ­ഖ­രി­ക്കാന്‍ പല­രു­ടെ­യും സഹാ­യം തേ­ടി എന്ന് വരും. അതാ­രൊ­ക്കെ­യാ­ണെ­ന്നു വെ­ളി­പ്പെ­ടു­ത്ത­ണ­മെ­ന്നു പോ­ലീ­സ് നിര്‍­ബ­ന്ധി­ക്കു­ന്ന­ത്‌ പത്ര­സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ലം­ഘ­ന­മ­ല്ലാ­തെ മറ്റൊ­ന്നു­മ­ല്ല. ഞാന്‍ മട­ങ്ങി­യെ­ത്തി രണ്ടു ദി­വ­സ­ത്തി­ന് ശേ­ഷം ഹോ­സ­തോ­ട്ട  സര്‍­ക്കിള്‍ ഇന്‍­സ്പെ­ക്ടര്‍ എന്നെ വി­ളി­ച്ചു കൂ­ടെ­വ­ന്ന­വ­രു­ടെ വി­ശ­ദാം­ശ­ങ്ങള്‍ വേ­ണ­മെ­ന്ന് ആവ­ശ്യ­പ്പെ­ട്ടു.

അത് നല്കാന്‍ ഒരു­ക്ക­മ­ല്ലെ­ന്നും വേ­ണ്ടി വന്നാല്‍ കോ­ട­തി­യില്‍ പറ­ഞ്ഞു­കൊ­ള്ളാ­മെ­ന്നും ഞാന്‍ വ്യ­ക്ത­മാ­ക്കി.
തു­ടര്‍­ന്ന് രണ്ടു ദി­വ­സ­ങ്ങള്‍­ക്കു ശേ­ഷം കര്‍­ണാ­ട­ക­യി­ലു­ള്ള ചില സു­ഹൃ­ത്തു­ക്കള്‍ പറ­ഞ്ഞാ­ണ് കേ­സ് എടു­ത്തു എന്ന (പ­ത്ര)­വാര്‍­ത്ത ഞാന്‍ അറി­യു­ന്ന­ത്. കേ­ര­ള­ത്തി­ലെ ചില പത്ര­സു­ഹൃ­ത്തു­ക്കള്‍ പോ­ലീ­സില്‍ വി­ളി­ച്ച­പ്പോള്‍ ഇക്കാ­ര്യം അവര്‍ സ്ഥി­രീ­ക­രി­ച്ചു.



കും­ബൂ­രില്‍ നി­ന്നും മദ­നി കേ­സി­ലെ ഒരു പ്രോ­സി­ക്യൂ­ഷന്‍ സാ­ക്ഷി­യായ യോ­ഗ­ന­ന്ദ­യെ കണ്ടു മട­ങ്ങും വഴി ഹോ­സ­തോ­ട്ട സി ഐ യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള ഒരു പോ­ലി­സ് സം­ഘം ഞങ്ങ­ളെ തട­ഞ്ഞു. ഇത്ത­രം കാ­ര്യ­ങ്ങള്‍ ഇവി­ടെ നട­ക്കി­ല്ല എന്ന് കര്‍­ക്ക­ശ­മാ­യി പറ­ഞ്ഞ സി ഐ ആദ്യം ഹോ­സ­തോ­ട്ട സ്റെ­ഷ­നി­ലേ­ക്ക് വര­ണ­മെ­ന്ന് ആവ­ശ്യ­പ്പെ­ട്ടു. എന്തു­കൊ­ണ്ട് എന്ന് ചോ­ദി­ച്ച­പ്പോള്‍ പോ­ലീ­സ് ആ ആവ­ശ്യ­ത്തില്‍ നി­ന്ന് പിന്‍­വാ­ങ്ങു­ക­യാ­യി­രു­ന്നു. ഞങ്ങള്‍ അവി­ടെ നി­ന്ന് മട­ങ്ങു­മ്പോള്‍  കു­റ­ച്ചു ദൂ­രം പോ­ലി­സ് പി­ന്തു­ട­രു­ക­യും ചെ­യ്തു. കു­റ­ച്ചു സമ­യ­ത്തി­ന് ശേ­ഷം മറ്റൊ­രു വാ­ഹ­ന­ത്തില്‍ ഞങ്ങള്‍ യാ­ത്ര തു­ട­രു­ക­യാ­യി­രു­ന്നു.



കു­ട­കില്‍ നി­ന്ന്  മട­ങ്ങു­ന്ന വഴി രാ­ത്രി വൈ­കി സി­.ഐ. എന്നെ വി­ളി­ച്ച് ഞാന്‍ തീ­വ്ര­വാ­ദി ആണെ­ന്ന് സം­ശ­യ­മു­ണ്ടെ­ന്ന് വ്യ­ക്ത­മാ­ക്കി. എന്‍­റെ പ്രൊ­ഫ­ഷ­ണല്‍ ജീ­വി­ത­ത്തില്‍ ഇതാ­ദ്യ­മാ­ണ് ഒരു പോ­ലി­സ് ഓഫീ­സര്‍ നേ­രി­ട്ട് വി­ളി­ച്ച് ഇങ്ങ­നെ ഒരു ചോ­ദ്യം ഉന്ന­യി­ക്കു­ന­ത്. എന്‍­റെ ചീ­ഫ് എഡി­റ്റ­റു­ടെ നമ്പര്‍ വേ­ണ­മെ­ന്നും അദ്ദേ­ഹം ആവ­ശ്യ­പ്പെ­ട്ടു.

കേ­സ് എടു­ത്ത­തു­മാ­യി ബന്ധ­പ്പെ­ട്ടു എനി­ക്ക് ഔദ്യോ­ഗിക അറി­യി­പ്പൊ­ന്നും കി­ട്ടി­യി­ട്ടി­ല്ല. എന്താ­യാ­ലും ഇത് വള­രെ അപ­ക­ട­ക­ര­മായ പ്ര­വ­ണ­ത­യാ­ണ് എന്ന് പറ­യാ­തി­രി­ക്കാ­നാ­വി­ല്ല. പോ­ലി­സ് പറ­യു­ന്ന­തി­ന­പ്പു­റം അന്വേ­ഷ­ണ­ങ്ങള്‍ നട­ത്തു­ന്ന മാ­ധ്യമ പ്ര­വര്‍­ത്ത­ക­രെ (അ­ത് വഴി പൌ­ര­സ­മൂ­ഹ­തെ­യും) പേ­ടി­പ്പി­ച്ചു നി­ശ്ശ­ബ്ദ­രാ­ക്കി­ക്ക­ള­യാം എന്ന് കരു­തു­ന്ന ഭര­ണ­കൂ­ടം ജനാ­ധി­പ­ത്യ­ത്തിന്‍­റെ ആരാ­ച്ചാര്‍ ആവു­ക­യാ­ണ്  ചെ­യ്യു­ന്ന­ത്.

കര്‍­ണാ­ടക പോ­ലീ­സിന്‍­റെ നട­പ­ടി­യേ­ക്കാള്‍ എനി­ക്ക് അസു­ഖ­ക­ര­മാ­യി തോ­ന്നി­യ­ത് ഈ പ്ര­ശ്ന­ത്തെ ചില മാ­ധ്യ­മ­ങ്ങള്‍ സമീ­പി­ച്ച രീ­തി­യാ­ണ്. പോ­ലി­സ് പറ­ഞ്ഞു കൊ­ടു­ക്കു­ന്ന നു­ണ­ക്ക­ഥ­കള്‍ അത് പോ­ലെ പകര്‍­ത്തു­ക­യാ­ണ് ഇന്ന­ലെ കേ­ര­ള­കൌ­മു­ദി­യും മാ­തൃ­ഭു­മി­യും ചെ­യ്ത­ത്. കേ­സി­ലെ 'പ്ര­തി' പരി­ച­യ­മു­ള്ള ഒരു മാ­ധ്യമ പ്ര­വര്‍­ത്തക ആയി­ട്ട് പോ­ലും ഒരു അന്വേ­ഷ­ണ­വും നട­ത്താ­തെ വാര്‍­ത്ത‍ എഴു­തു­ന്ന­ത്‌ ലജ്ജാ­ക­ര­മാ­ണ്. ­മാ­തൃ­ഭൂ­മി­ എഡി­റ്റര്‍ ശ്രി കേ­ശ­വ­മേ­നോ­നെ വി­ളി­ച്ചു ഇക്കാ­ര്യം സം­സാ­രി­ച്ച­പ്പോള്‍ അദ്ദേ­ഹം വള­രെ മാ­ന്യ­മാ­യി പ്ര­തി­ക­രി­ക്കു­ക­യും ഖേ­ദം പ്ര­ക­ടി­പ്പി­ക്കു­ക­യും ചെ­യ്തു.


എല്ലാ വാര്‍­ത്ത­ക­ളും എല്ലാ ദി­വ­സ­വും ചീ­ഫ് എഡി­റ്റര്‍ കാ­ണ­ണ­മെ­ന്നി­ല്ല എന്ന് നമു­ക്ക­റി­യാം. പ്ര­സ്തുത റി­പ്പോര്‍­ട­റെ വി­ളി­ച്ചു സം­സ­രി­ക്കു­ന്നു­ണ്ടെ­ന്നും ഇന്ന­ത്തെ പത്ര­ത്തില്‍ തി­രു­ത്ത്‌ കൊ­ടു­ക്കു­മെ­ന്നും അദ്ദേ­ഹം ഉറ­പ്പു നല്‍­കി. തു­ടര്‍­ന്ന് മാ­തൃ­ഭു­മി­യു­ടെ ബം­ഗ്ലൂര്‍ ലേ­ഖ­കന്‍ ബി­ജു­രാ­ജ് എന്‍­റെ വശം കേള്‍­ക്കു­ക­യും ചെ­യ്തു. തലേ­ന്ന് എന്‍­റെ ഫോണ്‍ നമ്പര്‍ കി­ട്ടി­യി­ല്ലെ­ന്നാ­യി­രു­ന്നു അദ്ദേ­ഹ­ത്തിന്‍­റെ വി­ശ­ദീ­ക­ര­ണം. ഫോണ്‍ നമ്പര്‍ കി­ട്ടാ­ത്ത­തി­നെ­ത്തു­ടര്‍­ന്ന് 'സ­മ്മര്‍­ദ്ദം' മൂ­ലം വാര്‍­ത്ത‍ കൊ­ടു­ക്കേ­ണ്ടി വന്നു­വ­ത്രേ­,ആ­രു­ടെ സമ്മര്‍­ദ്ദം എന്ന ചോ­ദ്യ­ത്തി­ന് അദ്ദേ­ഹ­ത്തി­ന് മറു­പ­ടി ഉണ്ടാ­യി­രു­ന്നി­ല്ല. കര്‍­ണാ­ടക പോ­ലീ­സിന്‍­റെ സമ്മര്‍­ദ്ദ­മാ­ണോ അതോ ഡെ­സ്കില്‍ നി­ന്നു­ള്ള സമ്മര്‍­ദ്ദ­മാ­ണോ എന്ന­റി­യി­ല്ല, എന്താ­യാ­ലും രണ്ടാ­മ­ത്തെ­താ­വി­ല്ല എന്ന് ഞാന്‍ കരു­തു­ന്നു. കാ­ര­ണം ക്രോ­സ് ചെ­ക്ക്‌ ചെ­യ്യാന്‍ കഴി­യാ­ത്ത ഒരു ­വാര്‍­ത്ത തര­ണ­മെ­ന്ന് ഒരു ന്യൂ­സ്‌ ഡെ­സ്കും നിര്‍­ബ­ന്ധി­ക്കി­ല്ല എന്നാ­ണു ഇത്ര കാ­ല­ത്തെ പത്ര­പ്ര­വര്‍­ത്തന പരി­ച­യ­ത്തില്‍ നി­ന്നു ഞാന്‍ മന­സ്സി­ലാ­ക്കു­ന്ന­ത്‌.

മദ­നി­യു­ടെ ­കു­ട­ക് സന്ദര്‍­ശ­ന­വു­മാ­യി ബന്ധ­പ്പെ­ട്ട പോ­ലി­സ് കഥ­യെ­ക്കു­റി­ച്ച് ഞാന്‍ പല പ്ര­മുഖ പത്ര­പ്ര­വര്‍­ത്ത­ക­രോ­ടും സം­സാ­രി­ച്ചി­ട്ടു­ണ്ട്. അവ­രൊ­ക്കെ വള­രെ ആധി­കാ­രി­ക­മാ­യി തന്നെ മദ­നി കു­ട­കില്‍ പോ­യി­ട്ടു­ണ്ട് എന്ന് തറ­പ്പി­ച്ചു പറ­ഞ്ഞി­ട്ടു­ണ്ട്. പോ­ലി­സ് പറ­യു­ന്ന അതെ കഥ­യാ­ണ് ഒരു പര­മ­മായ സത്യം പോ­ലെ അവര്‍ തറ­പ്പി­ച്ചു പറ­യു­ന്ന­ത്. നമ്മു­ടെ മാ­ധ്യമ പ്ര­വര്‍­ത്ത­കര്‍ വാര്‍­ത്ത­യു­ടെ ആധി­കാ­രി­ക­മായ ഉറ­വി­ടം ആയി ഭര­ണ­കൂ­ട­ത്തെ കണ്ടു തു­ട­ങ്ങി­യ­ത് എന്ന് മു­ത­ലാ­ണ്‌? വാര്‍­ത്ത ജന­ങ്ങ­ളില്‍ ആണെ­ന്ന് ഞാന്‍ വി­ശ്വ­സി­ക്കു­ന്നു. വാര്‍­ത്ത­യു­ടെ ഏറ്റ­വും വലിയ സോര്‍­സും അവര്‍ തന്നെ­യാ­ണ്. ഭര­ണ­കൂ­ട­ത്തി­ന്റെ ഗൂ­ഡ­ലോ­ച­ന­കള്‍ ജന­ങ്ങള്‍ തന്നെ പു­റ­ത്തു കൊ­ണ്ട് വരും. അതിന്‍­റെ വാ­ഹ­ക­രാ­വുക എന്ന ദൗ­ത്യം മാ­ത്ര­മേ മാ­ധ്യമ പ്ര­വര്‍­ത്ത­കര്‍­ക്കു­ള്ളൂ എന്ന് ഞാന്‍ കരു­തു­ന്നു

ഷാ­ഹിന കെ. കെ.

പി.ഡി.പി സംസ്ഥാന പ്രതിനിധി സമ്മേളനം ഡിസംബര്‍ 10ന്‌ കൊച്ചിയില്‍

കൊച്ചി: പി.ഡി.പി സംസ്ഥാന പ്രതിനിധി സമ്മേളനം ഡിസംബര്‍ 10 ന് കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചതായി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. അക്ബര്‍ അലി സമ്മേളനത്തില്‍ അധ്യക്ഷതവഹിക്കും. പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കു നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുക,അന്വേഷണം ദേശീയ ഏജന്‍സിയെ ഏല്പിക്കുക,വിചാരണ കര്‍ണാടകത്തിന് പുറത്തു നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാജ്ഭവനു മുമ്പില്‍ ധര്‍ണയും ഗവര്‍ണര്‍ക്ക്‌ നിവേദനവും നല്‍കും.

പാര്‍ട്ടിയുടെ അച്ചടക്ക നടപടികള്‍ക്ക് വിധേയരായ മുന്‍വര്‍ക്കിങ് ചെയര്‍മാന്‍ പുന്തുറ സിറാജ്,ഗഫൂര്‍ പുതുപ്പാടി, സി.എച്ച്. അഷറഫ്, മുഹമ്മദ്‌ കുട്ടി കേച്ചേരി, മുഹമ്മദ്‌ ചാമക്കാല തുടങ്ങിയവരെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ചെയര്‍മാന്റെ നിര്‍ദ്ദേശ പ്രകാരം മുഴുവന്‍ പാര്‍ട്ടി പരിപാടികളില്‍നിന്നും മാറ്റി നിര്‍ത്തുമെന്നും സുബൈര്‍ സബാഹി പറഞ്ഞു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, കേന്ദ്രസമിതിയംഗം കെ.കെ. വീരാന്‍കുട്ടി, ജില്ലാ സെക്രട്ടറി വി.എം. മാര്‍സന്‍, മുജീബ് റഹ്മാന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മ്അദനിക്കേസില്‍ സാക്ഷികളെ റിപ്പോര്‍ട്ട് ചെയ്ത ഷാഹിനയെ തീവ്രവാദിയാക്കാന്‍ ശ്രമം



­ബാം­ഗ്ലൂര്‍ : ബാം­ഗ്ലൂര്‍ സ്ഫോ­ട­ന­ക്കേ­സില്‍ അറ­സ്റ്റി­ലാ­യി കര്‍­ണാ­ട­ക­യി­ലെ ജയി­ലില്‍ വി­ചാ­ര­ണ­ത്ത­ട­വു­കാ­ര­നാ­യി കഴി­യു­ന്ന മഅ­്ദ­നി­യെ കേ­സില്‍ പ്ര­തി­യാ­ക്കാന്‍ കര്‍­ണാ­ടക പ്ര­ത്യേ­കാ­ന്വേ­ഷ­ണ­സം­ഘം അവ­ത­രി­പ്പി­ച്ച സാ­ക്ഷി­മൊ­ഴി­ക­ളു­ടെ നി­ജ­സ്ഥി­തി തേ­ടിയ തെ­ഹല്‍ക റി­പ്പോര്‍­ട്ട­റും മല­യാ­ളി­യു­മായ ­ഷാ­ഹി­ന കെ­.­കെ­.­യെ തീ­വ്ര­വാ­ദി­യാ­ക്കാന്‍ കര്‍­ണാ­ട­ക­പോ­ലീ­സി­ന്റെ ശ്ര­മം. കൊ­ഡ­ഗില്‍ വച്ച് മഅ­്ദ­നി­യെ കണ്ടു­വെ­ന്നു പറ­യു­ന്ന യോ­ഗാ­ന­ന്ദ്, റഫീ­ക് എന്നീ സാ­ക്ഷി­ക­ളെ കണ്ടു സം­സാ­രി­ച്ചു റി­പ്പോര്‍­ട്ടു തയ്യാ­റാ­ക്കി­യ­തി­നാ­ണ് ഷാ­ഹി­ന­യ്ക്കെ­തി­രെ കര്‍­ണാ­ട­ക­പോ­ലീ­സ് വാ­ളോ­ങ്ങി­യി­രി­ക്കു­ന്ന­ത്.
ആര്‍.എ­സ്.എ­സ്. പ്ര­വര്‍­ത്ത­കന്‍ കൂ­ടി­യായ യോ­ഗാ­ന­ന്ദ് മ്അ­ദ­നി കേ­സില്‍ പോ­ലീ­സി­ന്റെ സാ­ക്ഷി­യാ­ണെ­ന്ന­റി­യു­ന്ന­ത് താന്‍ പറ­യു­മ്പോ­ഴാ­ണെ­ന്നാ­ണ് ഷാ­ഹിന റി­പ്പോര്‍­ട്ടു ചെ­യ്തി­രി­ക്കു­ന്ന­ത്. യോ­ഗാ­ന­ന്ദ­യെ ഷാ­ഹിന കണ്ടു­വെ­ന്ന­റി­ഞ്ഞ­യു­ട­നെ റഫീ­ക്കി­നെ കാ­ണാ­നു­ള്ള ഷാ­ഹി­ന­യു­ടെ ശ്ര­മ­ത്തെ പോ­ലീ­സ് തട­യാന്‍ ശ്ര­മി­ച്ചി­രു­ന്നു. ഷാ­ഹി­ന­യെ­യും സം­ഘ­ത്തെ­യും വഴി­യില്‍ തട­ഞ്ഞു­നിര്‍­ത്തിയ പോ­ലീ­സ് സം­ഘം കൂ­ടി­ക്കാ­ഴ്ച അനു­വ­ദ­നീ­യ­മ­ല്ലെ­ന്നു പറ­ഞ്ഞ് മട­ക്കി­യ­യ­ച്ചെ­ങ്കി­ലും മറ്റൊ­രു വാ­ഹ­ന­ത്തില്‍ പോ­ലീ­സി­നെ കബ­ളി­പ്പി­ച്ച് റഫീ­ക്കി­നെ കണ്ട ഷാ­ഹി­ന, പോ­ലീ­സ് തന്നെ മര്‍­ദ്ദി­ച്ച­വ­ശ­നാ­ക്കി, ഭീ­ഷ­ണ­പ്പെ­ടു­ത്തി മഅ­്ദ­നി­ക്കെ­തി­രായ മൊ­ഴി­യില്‍ ഒപ്പി­ടു­വി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്നു റഫീ­ക്ക് പറ­ഞ്ഞ­തും റി­പ്പോര്‍­ട്ട് ചെ­യ്തു.
ഇതോ­ടെ, കര്‍­ണാ­ടക പോ­ലീ­സ് മഅ­്ദ­നി­ക്കേ­സില്‍ ഒരു മു­സ്ലിം സ്ത്രീ­യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള തീ­വ്ര­വാ­ദി­സം­ഘം സാ­ക്ഷി­ക­ളെ സന്ദര്‍­ശി­ച്ചെ­ന്ന മട്ടില്‍ പത്ര­ക്കു­റി­പ്പു­കള്‍ നല്കി. ഇക്കാ­ര്യ­ത്തില്‍ അന്വേ­ഷ­ണം പോ­ലും നട­ത്താ­തെ കര്‍­ണാ­ട­ക­യി­ലെ ചില പത്ര­ങ്ങള്‍ ആ ­വാര്‍­ത്ത പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യും ചെ­യ്തി­ട്ടു­ണ്ട്.
മി­ശ്ര­വി­വാ­ഹി­ത­യും മതേ­ത­ര­ജീ­വി­തം നയി­ക്കു­ന്ന വ്യ­ക്തി­യും അറി­യ­പ്പെ­ടു­ന്ന മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­ക­യും നി­ല­വില്‍ തെ­ഹല്‍­ക്ക­യു­ടെ റി­പ്പോര്‍­ട്ട­റും ആയി­ട്ടു­കൂ­ടി ഷാ­ഹി­ന­യെ തീ­വ്ര­വാ­ദി­യാ­ക്കി അവ­ത­രി­പ്പി­ക്കാ­നാ­ണ് പൊ­ലീ­സ് ഭാ­ഷ്യം അപ്പ­ടി വി­ഴു­ങ്ങിയ ചില പത്ര­ങ്ങള്‍ തയ്യാ­റാ­യ­ത്.
അറി­യ­പ്പെ­ടു­ന്ന മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­ക­യായ ഷാ­ഹി­ന­യ്ക്കു­നേ­രേ നട­ന്ന പോ­ലീ­സ് നീ­ക്കം പ്ര­തി­ഷേ­ധാര്‍­ഹ­മാ­ണെ­ന്നും പോ­ലീ­സ് പത്ര­ക്കു­റി­പ്പു­കള്‍ കോ­ട­തി­ക­ളു­ടെ വി­ല­യി­രു­ത്ത­ലി­നെ തെ­റ്റാ­യി സ്വാ­ധീ­നി­ക്കു­മെ­ന്നും മഅ­്ദ­നി­ക്കേ­സി­നെ മനു­ഷ്യാ­വ­കാ­ശ­പ­ര­മാ­യി സമീ­പി­ക്കു­ന്ന അഡ്വ.­സെ­ബാ­സ്റ്റ്യന്‍­പോള്‍ പറ­ഞ്ഞു.
ഇതി­നു­പു­റ­മേ, കര്‍­ണാ­ട­ക­പോ­ലീ­സി­ന്റെ ഭാ­ഷ്യം അതേ­പ­ടി മാ­തൃ­ഭൂ­മി അട­ക്കം ചില മല­യാ­ള­പ­ത്ര­ങ്ങ­ളി­ലും വന്നി­ട്ടു­ണ്ട്. ഏഷ്യാ­നെ­റ്റില്‍ ഏറെ­ക്കാ­ലം മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­ക­യാ­യി­രു­ന്ന ഷാ­ഹി­ന­യോ­ട് നി­ജ­സ്ഥി­തി തി­ര­ക്കാ­തെ­യാ­ണ് മല­യാ­ള­പ­ത്ര­ങ്ങ­ളും കര്‍­ണാ­ട­ക­പോ­ലീ­സി­ന്റെ ഭാ­ഷ്യം പ്ര­സി­ദ്ധീ­ക­രി­ച്ച­ത്. പത്ര­പ്ര­വര്‍­ത്ത­ന­രം­ഗം എത്ര­മാ­ത്രം തരം­താ­ഴു­ന്നു എന്ന­തി­ന്റെ ഉദാ­ഹ­ര­ണം കൂ­ടി­യാ­യി, പൊ­ലീ­സ് ഭാ­ഷ്യ­ത്തെ സ്വ­ന്തം റി­പ്പോര്‍­ട്ട് ആക്കു­ന്ന മാ­തൃ­ഭൂ­മി­യു­ടെ ഈ കൂ­ട്ടി­ക്കൊ­ടു­പ്പ്.
അടു­ത്ത­കാ­ല­ത്താ­ണ് ഷാ­ഹിന ഓപ്പണ്‍ മാ­ഗ­സിന്‍ വി­ട്ട് ഡല്‍­ഹി­യില്‍ നി­ന്ന് തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്ക് മാ­റി­യ­തും തെ­ഹല്‍­ക്ക­യു­ടെ ദക്ഷി­ണേ­ന്ത്യാ പ്ര­തി­നി­ധി­യാ­യി ചേര്‍­ന്ന­തും.
കൂ­ടു­തല്‍ വാ­യ­ന­യ്ക്ക് :Why is this man still in Prison?

29.11.10

ബംഗ്ലൂര്‍ കേസ്സ് നിജസ്ഥിതി അന്വേഷിച്ച മാധ്യമ പ്രവര്ത്തകക്കെതിരെ കേസും ഭീഷണിയും

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിക്കെതിരായ സാക്ഷിളായ റഫീഖിനേയും യോഗാനന്ദനേയും    കണ്ടെത്തി നിജസ്ഥിതി   അന്വേഷിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കിയ ഏഷ്യാനെറ്റ് മുന്‍ ലേഖികയും ഇപ്പോള്‍ തെഹല്ക മാസികയുടെ കേരളത്തിലെ പ്രതിനിധിയുമായ കെ.കെ.ഷാഹിനക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു. പതിനഞ്ചു ദിവസത്തോളം പോലീസ് കസ്റ്റഡിയില്‍    ഇലക്ട്രിക്‌ ഷോക്കടക്കമുള്ള ക്രൂരമായ പീഡനങ്ങള്‍ക്ക്  വിധേയമാക്കുകയും തീവ്രവാദ കേസ്സില്‍ ഉള്‍പ്പെടുത്തി ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് തന്നില്‍ നിന്നും മോഴിയെടുത്തതെന്ന റഫീഖിന്റെ വെളിപ്പെടുത്തലുകളും, സ്ഫോടന കേസ്സില്‍ താന്‍ സാക്ഷിയാനെന്ന കാര്യം പോലും അറിയില്ലെന്ന സജീവ  ബി.ജെ.പി പ്രവര്‍ത്തകനായ യോഗാനന്ദയുടെ വെളിപ്പെടുത്തലും കേസ്സിന്റെ മറ്റു വിശദാംശങ്ങളും ഉള്‍പ്പെടുന്ന ഷാഹിനയുടെ റിപ്പോര്‍ട്ട് തെഹല്‍കയുടെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ദീകരിച്ച സാഹചര്യത്തിലാണ് കര്‍ണ്ണാടക പോലീസിന്റെ പുതിയ നീക്കം എന്നത് ശ്രദ്ദേയമാണ്. 

മഅദനിയെ ലാക്കേരി എസ്‌റ്റേറ്റില്‍ കണ്ടുവെന്ന് മൊഴികൊടുത്ത റഫീഖിനേയും യോഗാനന്ദനേയും ഭീഷണിപ്പെടുത്തി പിന്‍മാറ്റാന്‍ ശ്രമിച്ചു എന്ന ആരോപിച്ചാണ് ഷാഹിനക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മദനിക്കെതിരെ കര്‍ണാടക പോലീസ് മുഖ്യസാക്ഷിയായി അവതരിപ്പിക്കാനിരുന്ന ജോസ് വര്‍ഗീസിന്റെ അഭിമുഖം ഷാഹിന തെഹല്‍കയില് മുന്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഇതില്‍ കര്‍ണാടക പോലീസ് ജോസ് വര്‍ഗീസിനെ കള്ള സാക്ഷിയാകാന്‍ പ്രേരിപ്പിക്കുകയാണെന്ന് ജോസ് പറഞ്ഞിരുന്നു.(ബാംഗ്ലൂര്‍ സ്‌ഫോടനം കര്‍ണാടക പോലീസിനെതിരെ മുഖ്യസാക്ഷി). ഇതും ഷാഹിനയ്‌ക്കെതിരെയുള്ള നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

ഷാഹിനയുടെ പ്രതികരണം തനിക്കെതിരെയുള്ള നീക്കം വ്യക്തിക്കെതിരായ നടപടിയായല്ല താന്‍ കാണുന്നതെന്നും പോലിസിന്റെ കള്ളക്കഥകള്‍ക്കു തടയിടാന്‍ ശ്രമിക്കുന്ന മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരായ മുന്നറിയിപ്പാണെന്നും ഷാഹിന അഭിപ്രായപ്പെട്ടു.

അഡ്വ.സെബാസ്റ്റ്യന്‍ പോള്‍ ഷാഹിനക്കെതിരെയുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന്   ജെ.എം.എഫ്.ചെയര്‍മാന്‍ അഡ്വ.സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

തെഹല്‍ക റിപ്പോര്‍ട്ട് വായിക്കാന്‍ ക്ലിക്ക് ചെയ്യുക താഴത്തെ ലിങ്കില്‍ :
http://www.tehelka.com/story_main48.asp?filename=Ne041210Why_is_this.asp

ഷാഹിനക്കെതിരെ കേസ്സെടുത്തത് പത്രസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണം : അഡ്വ. അക്ബര്‍ അലി

കാസര്‍കോട്‌: അബ്ദുല്‍ നാസ്സര്‍ മഅ‌ദനി കുടകില്‍ സന്ദര്‍ശനം നടത്തിയെന്ന ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിച്ച്‌ യഥാര്‍ത്ഥ വസ്‌തുത മനസ്സിലാക്കുന്നതിനായ്‌ മഅ‌ദനിക്കെതിരായ സാക്ഷികളെ കാണുകയും, ഇവര്‍ മഅ‌ദനിക്ക്‌ എതിരായി നല്‍കിയ മൊഴി കര്‍ണാടക പോലീസ്‌ ഇവരെ കസ്റ്റഡിയില്‍ വെച്ച്‌ ബലമായി എഴുതി വാങ്ങിയതാണെന്ന യാഥാര്‍ത്ഥ്യം ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന തെഹല്‍ക്കയിലൂടെ പുറത്ത്‌ വിട്ടതിനുള്ള പോലീസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ്  മാധ്യമ പ്രവര്‍ത്തകയായ കെ.കെ.ഷാഹിനക്കെതിരെ കേസെടുത്ത കര്‍ണാടക പോലീസിന്റെ നടപടിയെന്നും ഇത് പത്ര സ്വാതന്ത്ര്യത്തിന്‌ നേരെയുള്ള കടന്നാക്രമണമാണെന്നും   ജനാധിപത്യവിരുദ്ധവും അപഹാസ്യവുമാണ് ഈ നടപടിയെന്നും പി.ഡി.പി വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.അക്‌ബര്‍ അലി പറഞ്ഞു.കാസര്‍ഗോഡ്‌ ആലിയ ഓഡിറ്റോറിയത്തില്‍   നടന്ന പി.ഡി.പി. ജില്ലാ കൌണ്‍സില്‍  ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. അക്ബര്‍ അലി.

മഅ‌ദനിക്ക്‌ സാക്ഷികളെ സ്വാധീനിക്കേണ്ട ആവശ്യമില്ല.പി.ഡി.പി പ്രവര്‍ത്തകര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുമില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ എതിരായ്‌ കര്‍ണാടകയിലെ പോലീസ്‌ കേസെടുത്ത കിരാത നടപടിക്കെതിരായ്‌ മുഴുവന്‍ സാമൂഹിക, സാംസ്‌കാരിക നായകന്‍മാരും പ്രതികരിക്കണമെന്നും, പത്രപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത്‌ വായമൂടിക്കെട്ടാനുള്ള നീക്കം തടഞ്ഞില്ലെങ്കില്‍ വന്‍ അരാജകത്വമായിരിക്കും ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെഹല്‍ക്ക കേരള റിപ്പോര്‍ട്ടര്‍ ഷാഹിനക്കെതിരെയാണ്‌ മഅ‌ദനിക്കെതിരായുള്ള സാക്ഷികളെ സ്വാധീനിക്കാന്‍ ഭീഷണിപ്പെടുത്തി എന്നാരോപിച്ചുകൊണ്ട്‌ കര്‍ണ്ണാടക പോലീസ്‌ കേസെടുത്തത്‌.ഇവരോടൊപ്പം പി.ഡി.പിക്കാരും ഉണ്ടായിരുന്നുവെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിരോധിക്കണമെന്നും ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ അടിയന്തിര സാമ്പത്തിക സഹായവും തൊഴിലും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള ഭൂമി വീതിച്ച്‌ നല്‍കണമെന്നും അക്‌ബറലി കൂട്ടിച്ചേര്‍ത്തു.

പി.ഡി.പി കാസര്‍കോട്‌ ജില്ലാ പ്രസിഡന്റ്‌ പി.എം. സുബൈര്‍ പടുപ്പ്‌ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ അജിത്‌കുമാര്‍ ആസാദ്‌, സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗങ്ങളായ ഐ.എസ്‌. സക്കീര്‍ഹുസൈന്‍, കെ.വി. പുരുഷോത്തമന്‍ കുണ്ടംകുഴി, സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ തങ്ങള്‍, സലീം പടന്ന, ഉബൈദ്‌ മുട്ടുന്തല, ഇബ്രാഹിം കോളിയടുക്കം, ഹമീദ്‌ കടഞ്ചി, ഖാലിദ്‌ ബംബ്രാണ, എസ്‌.എം. ബഷീര്‍ കുഞ്ചത്തൂര്‍, കെ.പി. മുഹമ്മദ്‌ സാദിഖ്‌ മുളിയടുക്ക, മുഹമ്മദ്‌ ബെള്ളൂര്‍, അഷ്‌റഫ്‌, ഖാദര്‍, ആബിദ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി യൂനുസ്‌ തളങ്കര സ്വാഗതവും റഷീദ്‌ മുട്ടുന്തല നന്ദിയും പറഞ്ഞു.

28.11.10

ബംഗ്ലൂര്‍ കേസ് : വിചാരണ കര്‍ണാടകക്ക് പുറത്തേക്ക് മാറ്റണം - ജെ. എം.എഫ്.

ബംഗളൂരു: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി പ്രതിയായ ബംഗളൂരു സ്‌ഫോടന കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കണമെന്നും വിചാരണ കര്‍ണാടകക്ക് പുറത്തേക്ക് മാറ്റണമെന്നും ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ബംഗ്ലൂര്‍ ജയിലില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്.  പ്രസ്തുത ആവശ്യം ഉന്നയിച്ചു ഉടന്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നും  ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മഅദനിയുടെ ജാമ്യാപേക്ഷ വൈകാതെ ഹൈകോടതിയിലും സമര്‍പ്പിക്കും.

കര്‍ണാടക പൊലീസില്‍ നിന്ന് മഅ്ദനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ജുഡീഷ്യറി മുന്‍വിധിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഫോറം ചെയര്‍മാന്‍ സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. പൊലീസ് മഅദനിയെ പ്രതിയാക്കാന്‍ വേണ്ടി ബോധപൂര്‍വം ശ്രമങ്ങള്‍ നടത്തി. സാക്ഷികളെയും തെളിവുകളും കെട്ടിച്ചമച്ചു. മഅദനിയെ ഭീകരവാദത്തിന്റെ മുഖമായി ഉയര്‍ത്തിക്കാണിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനും യെദിയൂരപ്പ സര്‍ക്കാറിലെ ഭിന്നതകള്‍ മറച്ചുപിടിക്കാനും മഅദനിയെ ഉയര്‍ത്തിക്കാണിക്കുകയാണ്. കുറ്റപത്രവും തെളിവുകളും പരിശോധിച്ചതില്‍ നിന്ന് മനസ്സിലായത് നീതിപൂര്‍വം വിചാരണ നടന്നാല്‍ മഅദനിയെ പ്രതിയാക്കിയത് നിലനില്‍ക്കില്ലെന്നാണെന്ന് സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു.
ഈ സാഹചര്യത്തിലാണ് ഭീകരാക്രമണ കേസുകള്‍ അന്വേഷിക്കുന്നതില്‍ ഏറ്റവും അനുയോജ്യമായ എന്‍.ഐ.എ പുനരന്വേഷണം നടത്തണമെന്നും കേസ് വിചാരണ കേരളത്തിലേക്കോ മറ്റേതെങ്കിലും സംസ്ഥാനത്തേക്കോ മാറ്റണമെന്നും ആവശ്യപ്പെടുന്നത്. കാമറ പ്രവര്‍ത്തിപ്പിക്കുന്നതിന് ജയില്‍ മുറിയില്‍ 24 മണിക്കൂറും ലൈറ്റുകള്‍ തെളിച്ചിടുന്നതിനാല്‍ മഅദനിക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ല. ഇതുമൂലം പ്രമേഹ രോഗം മൂര്‍ച്ഛിക്കുകയാണ്. വിചാരണ തടവുകാരന് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും മഅദനിക്ക് ഉറപ്പാക്കണം.

മഅദനിക്ക് വേണ്ടി കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. മഅദനി വിഷയത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കൊച്ചിയില്‍ മനുഷ്യാവകാശ സമ്മേളനം നടത്തും.

ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി, ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ഭാരവാഹികളായ ഭാസുരേന്ദ്രബാബു, അഡ്വ.കെ.പി മുഹമ്മദ്, എച്ച്. ഷഹീര്‍ മൗലവി, പി.ഡി.പി. സംസ്ഥാന സെക്രട്ടറിമാരായ സുബൈര്‍ സബാഹി, മുഹമ്മദ്‌ റജീബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ശനിയാഴ്ച ഉച്ചക്ക് 12 ഓടെയാണ് ഭാരവാഹികള്‍ മഅദനിയെ പരപ്പന അഗ്രഹാര ജയിലില്‍ സന്ദര്‍ശിച്ചത്. മഅദനിയുമായി രണ്ട് മണിക്കൂറോളം സംഘം സംസാരിച്ചു. നിയമനടപടികള്‍ അടക്കം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ആചരിക്കും -പി.ഡി.പി


കണ്ണൂര്‍: ബാംഗ്ലൂരില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മ അദനിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ആചരിക്കുമെന്ന് പി.ഡി.പി. സീനിയര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലാടിസ്ഥാനത്തില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് സമ്മേളനങ്ങള്‍ നടത്തും. മഅദനിയുടെ മോചനത്തിനായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിനൊപ്പം കര്‍ണാടകത്തിലേക്കും സമരം വ്യാപിപ്പിക്കും. ഡിസംബര്‍ ഒന്നിന് മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തും. ജില്ലാ ഭാരവാഹികളായ മഹമൂദ് പറക്കാട്ട്, നിസാര്‍ മേത്തര്‍, ഹുസൈന്‍ പുഞ്ചവയല്‍ എന്നിവരും പങ്കെടുത്തു

27.11.10

Why is this man still in prison?
Is the incarceration of Abdul Nasar Madani a devious project of the Karnataka Police? asks SHAHINA KK
Loopholes Hostile witnesses have weakened the case against Madani
Loopholes Hostile witnesses have weakened the case against Madani
PHOTO: SB SATISH
WHEN I met him, he looked very tired. The skin under his eyes had turned black,” says PM Subair Paduppu, the Kasargod district president of the People’s Democratic Party (PDP). “I asked him about it. Madani told me that they never put out the light in his room. Day and night, cameras and a bright light are on because he is monitored 24x7. No privacy even in the toilet.”
PDP Chairman Abdul Nasar Madani is no stranger to jails — he was incarcerated as an undertrial in the 1998 Coimbatore blast case for 10 years before being exonerated and set free on 1 August 2007. Three months ago, Madani was again arrested as an accused in the infamous 2008 Bengaluru blast case.
His bail application has been dismissed by a fast-track sessions court on 13 September citing the “nature and gravity of the offence as the primary consideration”. Madani has been charged by the Karnataka Special Investigation Team (SIT) for conspiracy in the Bengaluru blasts along with other accused including Tadiyantavida Naseer, the suspected Lashkar-e-Toiba operative.
According to the police, the conspiracy was hatched at Lakkeri estate in Kodagu, Karnataka, soon after Madani’s release from Coimbatore jail. He was listed as the 31st accused in an additional chargesheet after confessions by Naseer, linking him to the Bengaluru blasts.
The missing links in the Karnataka Police story prompted TEHELKA to investigate the veracity of the charge that Madani had attended a meeting in Kodagu along with Naseer to hatch the conspiracy. On 25 July 2008, eight low-intensity explosions had rocked Bengaluru, killing a woman and injuring 15 others. According to the police, the conspiracy was hatched at two meetings two years ago — one at Madani’s rented house in Kochi and the other at Lakkeri estate.
An exposé by TEHELKA (28 August) had revealed that the testimony of one of the witnesses in the case was fabricated by the investigating agency. Jose Verghese, the owner of Madani’s rented house in Kochi, had filed a private complaint against Karnataka Police at the principal sessions court, Ernakulam, alleging that the testimony was fabricated.
Then Madani’s brother Jamal Mohammed also filed a complaint against the SIT in the court of the judicial magistrate, Sasthamkotta, Kollam district, saying he never testified. Mohammed, who was the custodian of the religious educational institution run by Madani in Anwarsseri, Kerala, is quoted in the chargesheet as saying that he had witnessed two of the blast accused, Ayub and slain Rahim, being given shelter in Anwarsseri after the blast on Madani’s instructions.
‘I was forced to give testimony against Madani under torture,’ says witness Rafeeq
Madani’s bail application was dismissed by the Bengaluru court citing prima facie evidence of a meeting with Naseer at Lakkeri. The testimonies of two witnesses, G Prabhakar and KB Rafeeq, were quoted in the judgement dismissing the bail plea. In the additional chargesheet submitted on 10 June, three witnesses, KK Yoganand, Prabhakar and Rafeeq, had testified the same.
Our journey to Kodagu revealed that Yoganand, a BJP worker, does not even know that he is a witness in the Madani case. He claimed he is a witness in the Naseer case. His testimony in the chargesheet reads, “I have seen strangers visit the estate. Among them was a man wearing a cap. I had seen him only on television. I realised that the man was Madani.”
NONE OF the villagers of Kumbur, Hosathotta and Igoor, the places around Lakkeri estate, could corroborate the stories of conspiracy meetings and training camps. Even local BJP and RSS workers said they had not seen Madani in the area. Igoor panchayat vice-president Vijayan says he doubts Madani visited the place at all. “There is a rumour, that’s all. I have not seen him,” he says.
The testimony of Rafeeq, another witness in the case, is even more flimsy. He had worked in Lakkeri estate as a labourer for a while. In 2008, he was arrested by the SIT and was kept in custody for 15 days. “I was subjected to brutal torture,” he says. “They even gave me electric shocks. I was forced to give testimony against Madani. They threatened to book me in terrorism cases and to put me behind bars forever along with Naseer if I didn’t sign the witness statement. I had no option, I did it. Since then I have been burning with guilt. I know that an innocent man is in prison because of me.”
Madani may or may not be innocent, but why is he being denied bail, even as police witnesses are repudiating their testimony one by one? He has already spent 10 years in jail as an undertrial.

‘THE POLICE ASKED IF I WAS A TERRORIST’
REPORTER’S
DIARY
ON THE morning of 16 November, I reached Igoor in Karnataka’s Hassan district, along with two translators and met KK Yoganand, one of the witnesses in the 2008 Bengaluru blasts case and a few BJP workers, including the vice-president of the panchayat. They all disclosed that, contrary to the police chargesheet, they had not seen Abdul Nasar Madani in the area.
While on our way from Hosathotta to a secret location where we had planned to meet Rafeeq, another witness, we were stopped by the police. The Circle Inspector of Hosathotta police station, despite being told that we were from the media, warned us that we are not allowed “to do such things here”.
A police vehicle tailed us for a while en route to Madikeri to ensure that we had left. After an hour, we changed vehicles and kept our appointment with Rafeeq.
On our way back, at 9.30 pm, I received a call from the Circle Inspector. The question was simple: “Are you a terrorist?” I did not know whether to laugh or cry. He then explained that the villagers were scared and suspected that we were terrorists. He wanted to confirm my identity by talking to my editor.
The next day, three Kannada newspapers — Sakthi, Prajavani and Kannada Prabha— carried a story about a “suspicious” visit by a “group of Muslims” to the place. The newspapers said that police are not sure about the identity of the woman, though she had showed a TEHELKA identity card!
I received another call from the same officer a couple of days later. This time, he was convinced of my credentials but wanted to know the details of the persons who had accompanied me.
Now I know how a terrorist is ‘made’. If this is how police build a case against a ‘terrorist’, easily raising a false alarm, then one has to worry about how the dominant discourse of terrorism works against a country and its people.

shahina@tehelka.com  ( SPECIAL THANKS FOR TEHELKA MAGAZINE ) കടപ്പാട് തെഹല്‍ക്ക 


മഅദനിയെ മോചിപ്പിക്കണം-പി.ഡി.പി
Posted on: 27 Nov 2010


തിരൂരങ്ങാടി: മഅദനിയെ ജയില്‍മോചിതനാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി മണ്ഡലം കമ്മിറ്റി സമരപ്രഖ്യാപന സമ്മേളനം നടത്തി.

സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് ഉദ്ഘാടനംചെയ്തു. മഅദനിയുടെ മോചനം, എന്‍ഡോസള്‍ഫാന്‍ നിരോധനം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡിസംബര്‍ ഒന്നിന് ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു. 

മണ്ഡലം പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍ അധ്യക്ഷനായി. സക്കീര്‍ പരപ്പനങ്ങാടി, ഇബ്രാഹിം തിരൂരങ്ങാടി മൊയ്തീന്‍കുട്ടി ചുള്ളിപ്പാറ, റസാഖ് ഹാജി, ഷെഫീഖ് പാലൂക്കില്‍ എന്നിവര്‍ പ്രസംഗിച്ചു.

26.11.10

പി.ഡി.പി വാഹനപ്രചാരണജാഥയ്ക്ക് ഇന്നുതുടക്കം
Posted on: 26 Nov 2010

മലപ്പുറം: പി.ഡി.പിയുടെ നേതൃത്വത്തില്‍ഡിസംബര്‍ ഒന്നിന് മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് നടക്കുന്ന ബഹുജനമാര്‍ച്ചിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന വാഹനപ്രചാരണ ജാഥയ്ക്ക് 26ന് തുടക്കമാകും. വഴിക്കടവില്‍ രാവിലെ പത്തിന് പി.ഡി.പി. ജില്ലാപ്രസിഡന്റ് ബാപ്പു പുത്തനത്താണി ഉദ്ഘാടനംചെയ്യും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം 30ന് പൊന്നാനിയില്‍ സമാപിക്കും.

പി.ഡി.പി. കമ്മിറ്റി യോഗം
Posted on: 26 Nov 2010
കാസര്‍കോട്: പി.ഡി.പി. നഗരസഭാ കമ്മിറ്റി യോഗം ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര ഉദ്ഘാടനം ചെയ്തു. അഷറഫ് ബെദിര അധ്യക്ഷനായി. പി.യു. അബ്ദുറഹിമാന്‍, ആരിഫ്, അഹ്മദ്, മൂസ എന്നിവര്‍ സംസാരിച്ചു. അബ്ദുല്ല സ്വാഗതവും റഫീഖ് നന്ദിയും പറഞ്ഞു.

പി.ഡി.പി. നേതാക്കള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശചെയ്തു
Posted on: 26 Nov 2010
തൃശ്ശൂര്‍: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറി മുഹമ്മദ്കുട്ടി കേച്ചേരി, സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് ചാമക്കാല, ജില്ലാ സെക്രട്ടറി അബൂബക്കര്‍ കരുവന്നൂര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ചെയര്‍മാനോട് ശുപാര്‍ശ ചെയ്തതായി പി.ഡി.പി. ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ കരുവന്നൂരിനെ മാറ്റി ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കടലായി സലിം മൗലവിയാണ് പുതിയ ജില്ലാ സെക്രട്ടറി. മറ്റു ഭാരവാഹികള്‍: ഉമ്മര്‍ഹാജി തെരുവത്ത് (പ്രസി.), സലിം തളിക്കുളം, മജീദ് മുല്ലക്കര (ജോ. സെക്ര.), മജീദ് ചേര്‍പ്പ്, ഹുസൈന്‍ കൊടകര (വൈസ്​പ്രസി.), അബ്ദുള്‍ഖാദിര്‍ ഹാജി കൊട്ടാരക്കര (ട്രഷ.).

പത്രസമ്മേളനത്തില്‍ ഉമ്മര്‍ഹാജി തെരുവത്ത്, കടലായി സലിംമൗലവി, സലിം തളിക്കുളം, മജീദ് മുല്ലക്കര, മജീദ് ചേര്‍പ്പ് എന്നിവര്‍ പങ്കെടുത്തു.

24.11.10

കര്‍ണാടക സര്‍ക്കാര്‍ മഅദനിയോട് പകപോക്കുന്നു- പി.ഡി.പി.


കോഴിക്കോട്: കര്‍ണാടക സര്‍ക്കാര്‍ അബ്ദുന്നാസര്‍ മഅദനിയോട് പകപോക്കല്‍ നടപടിയാണ് സ്വീകരിക്കുന്നതെന്ന് പി.ഡി.പി. സംഘടനാ ചുമതലയുള്ള സീനിയര്‍ ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൊടിയ പീഡനമാണ് മഅദനിക്കുനേരേ അവിടെ നടക്കുന്നത്. ഇതിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണം. ഈ ആവശ്യമുന്നയിച്ച് പി.ഡി.പി. സംസ്ഥാനതല പ്രക്ഷോഭം ഡിസംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. മലപ്പുറത്തെ ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്കു മാര്‍ച്ച് നടത്തിയാണ് ഇതിന്റെ തുടക്കം കുറിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ഡോസള്‍ഫാന്‍ ഉത്പാദനം പൂര്‍ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഏലൂരിലെ എച്ച്.ഐ.സി. കമ്പനിയിലേക്ക് അടുത്താഴ്ച മാര്‍ച്ച് നടത്തും- വര്‍ക്കല രാജ് കൂട്ടിച്ചേര്‍ത്തു.

പി.ഡി.പി. ജില്ലാ സെക്രട്ടറിക്കെതിരെ വധശ്രമം, അക്രമിയെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി 

മംഗലപുരം: പി.ഡി.പി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീനുനേരെ അക്രമശ്രമം. അക്രമിസംഘത്തിലെ ഒരാളെ നാട്ടുകാര്‍ ഓടിച്ചിട്ട്‌ പിടികൂടി മംഗലപുരം പോലീസിന് കൈമാറി. ചൊവ്വാഴ്ചയായിരുന്നു സംഭവം. കായംകുളം സ്വദേശി നിര്‍ദാദിനെ (25)യാണ് നാട്ടുകാര്‍ പോലീസിന് കൈമാറിയത്. സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പി.ഡി.പി.സംസ്ഥാന സെക്രട്ടറി വര്‍ക്കല രാജിനെതിരെ വധശ്രമം നടന്നിരുന്നു.

തിരുവനന്തപുരത്തുനിന്നും മടങ്ങിവരികയായിരുന്ന സലാഹുദ്ദീനെ ഒരു കാറില്‍ പിന്തുടര്ണ്ണ നാലംഗ സംഘം പള്ളിപ്പുറത്തുവെച്ച് വാഹനം തടഞ്ഞു നിര്‍ത്തി അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.   സംഭവത്തില്‍ മംഗലപുരം പോലീസ് കേസ്സെടുത്തു അന്വേഷണം നടത്തുന്നു.

23.11.10

മനുഷ്യാവകാശ സമ്മേളനം ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉത്ഘാടനം ചെയ്യും

കാസര്‍കോട്‌: ജസ്റ്റിസ്‌ ഫോര്‍ മഅ‌ദനി ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 11 ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 3 മണിക്ക്‌ കാസര്‍കോട്‌ മുനിസിപ്പല്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കുന്ന മനുഷ്യാവകാശ സമ്മേളനം ഫോറം കേന്ദ്ര കമ്മിറ്റി ചെയര്‍മാനും മുന്‍ പാര്‍ലിമെന്റ് അംഗവുമായ ഡോ.സെബാസ്റ്റ്യന്‍ പോള്‍ ഉദ്‌ഘാടനം ചെയ്യും.ഫോറം കേന്ദ്ര കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഷഹീര്‍ മൗലവി,പ്രമുഖ മാധ്യമ നിരീക്ഷകന്‍ ബാസുരേന്ദ്രബാബു, ജമാഅത്തെ ഇസ്ലാമി സെക്രട്ടറി പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ്‌ വാണിമേല്‍, എസ്‌. വൈ. എസ്‌ കാസര്‍ഗോഡ്‌ ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ഡി.സി.സി സെക്രട്ടറി പി.എ.അഷറഫലി, ഐ. എന്‍ എല്‍ സംസ്ഥാന ട്രഷറര്‍ എന്‍.എ നെല്ലിക്കുന്ന്‌, സ്വാമി പ്രേമാനന്ദ, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കലരാജ്‌, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി. നൗഷാദ്‌, ബി.എസ്‌.പി ജില്ലാ പ്രസിഡന്റ്‌ വി.രവീന്ദ്രന്‍, പി.ഡി.പി സംസ്ഥാന ട്രഷറര്‍ അജിത്ത്‌കുമാര്‍ ആസാദ്‌, എസ്‌.എന്‍.ഡി.പി. യോഗം ഇന്‍സ്‌പെക്‌ട്ടിങ്‌ ഓഫീസര്‍ ഉദിനൂര്‍ സുകുമാരന്‍ , എസ്‌. ജെ.ഡി. യുവജന വിഭാഗം നേതാവ്‌ സിദ്ദിഖ്‌ റഹ്‌മാന്‍, എന്‍.വൈ.എല്‍ നേതാവ്‌ അസീസ്‌ കടപ്പുറം, കോണ്‍ഗ്രസ്‌ എസ്‌ നേതാവ്‌ അബ്‌ദുല്‍ റഹിമാന്‍ ബാങ്കോട്‌, ജനതാദള്‍ എസ്‌. ഉബൈദുള്ള കടവത്ത്‌, യൂത്ത്‌ ഫ്രണ്ട്‌. (ബി) എം.എം.കെ.സിദ്ദിഖ്‌, തൃണമുല്‍ കോണ്‍ഗ്രസ്‌ അബ്ബാസ്‌ മുതലപ്പാറ, പ്രമുഖ എഴുത്തുകാരനും ചിന്തകരുമായ എം.എ റഹ്‌മാന്‍, നാരായണന്‍ പേരിയ, ഡോ.ഡി സുരേന്ദ്രനാഥ്‌, സൂപ്പി വാണിമേല്‍, ജേക്കബ്‌ മാസ്റ്റര്‍‌, സാമൂഹ്യ സാംസ്‌കാരിക മനുഷ്യവകാശ പ്രവര്‍ത്തകരായ അമ്പലത്തറ കുഞ്ഞികൃഷ്‌ണന്‍, വി.കെ.പി.മുഹമ്മദ്‌, ഹമീദ്‌ കുണിയ, മോഹനന്‍ പുലിക്കോടന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി അഹമ്മദ്‌ഷെരീഫ്‌ കുറ്റിക്കോല്‍, വ്യാപാരി വ്യവസായിസമിതി കെ.എച്ച്‌.മുഹമ്മദ്‌, ഫ്രൈഡെ ക്ലബ്‌ ചെയര്‍മാന്‍ ഡോ: സി.എ.അബ്‌ദുല്‍ ഹമീദ്‌, ഈമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ഡയറക്‌ടര്‍ അത്തീഖ്‌ റഹ്‌മാന്‍ ഫൈസി,
 ജനകീയ വികസന മുന്നണി നേതാവ്‌ സി.എ.മൊയ്‌തീന്‍കുഞ്ഞി, എസ്‌.വൈ.എസ്‌ നേതാവ്‌ അഷറഫ്‌ കരിപ്പോടി. എന്‍.എല്‍.യു.സി. നേതാവ്‌ എം.എ ജലീല്‍, അന്‍വാര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ മൊയ്‌തു ബേക്കല്‍, മെക്ക-ടി.ടി.ജേക്കബ്‌, പി.സി.എഫ്‌. ഷാര്‍ജ കമ്മിറ്റി സെക്രട്ടറി സാദിഖ്‌ മുളിയടുക്കം , എസ്‌.ഐ.ഒ- ടി.എം.സി സിയാദലി തുടങ്ങിയ നിരവധി പ്രമുഖര്‍ മനുഷ്യാവകാശ സമ്മേളത്തില്‍ പ്രസംഗിക്കും.
ബി.എസ്‌.പി.ജില്ലാ പ്രസിഡന്റ്‌ വി.രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ സി.എല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മനുഷ്യാവകാശ സമ്മേളന പ്രചരണ കണ്‍വെന്‍ഷന്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഷഫീക്ക്‌ നസുറുള്ള ഉദ്‌ഘാടനം ചെയ്‌തു. സൈഫുദ്ദീന്‍ മാങ്കോട്‌, സിദ്ദിഖ്‌.എം.എം.കെ, ഹമീദ്‌ സീസണ്‍, അബ്‌ദുല്‍ റഹിമാന്‍ ബന്തിയോട്‌, ഐ.എസ്‌.സക്കീര്‍ഹുസൈന്‍, കെ.വി.പുരുഷോത്തമന്‍ കുണ്ടംകുഴി, അബ്‌ദുല്‍ റഹിമാന്‍ തെരുവത്ത്‌, സയ്യിദ്‌ ഉമ്മറുല്‍ ഫാറുഖ്‌ തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫോറം ജില്ലാ ജനറല്‍ കണ്‍വീനര്‍ പി.എം സുബൈര്‍ പടുപ്പ്‌ സ്വാഗതവും, പി.ഡി.പി. ജില്ലാ സെക്രട്ടറി യൂനുസ്‌ തളങ്കര നന്ദിയും പറഞ്ഞു.

21.11.10

എന്‍ഡോസള്‍ഫാന്‍ പ്രതിരോധ സംഗമം നടത്തി

കാസര്‍കോട്‌: മണ്ണും, ജലവും, വായുവും, വൃക്ഷലതാതികളും വിഷലിപ്‌തമാക്കി നിരവധി പേരെ രോഗികളാക്കിയ എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിയെ ഇന്ത്യന്‍ മണ്ണില്‍ നിന്നും നാട്‌ കടത്തി, കീടനാശിനി മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക്‌ നഷ്‌ട പരിഹാരവും തൊഴിലും പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഭൂമിയും നല്‍കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ പി.ഡി.പി. കാസര്‍കോഡ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ പ്രതിരോധ സംഗമം നടത്തി.

പി.ഡി.പി. കാസര്‍കോട്‌ ജില്ലാ പ്രസിഡന്റ്‌ പി.എം.സുബൈര്‍ പടുപ്പിന്റെ അദ്ധ്യക്ഷതയില്‍ സി.എല്‍. ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിരോധ സംഗമം സംസ്ഥാന സെക്രട്ടറിയേറ്റ്‌ മെമ്പര്‍ കെ.വി. പുരുഷോത്ത്‌മന്‍ കുണ്ടംകുഴി ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറിയേറ്റ്‌ മെമ്പര്‍ ഐ.എസ്‌. സക്കീര്‍ ഹുസൈന്‍ മുഖ്യ പ്രഭാഷണം നടത്തി. മൊയ്‌തു ബേക്കല്‍, ഇബ്രാഹീം ഹൊസംങ്കടി, സാദിഖ്‌ മുളിയടുക്ക, മൊയ്‌തു ബേക്കൂര്‍, ഖാലിദ്‌ ബംബ്രാണ, അബ്‌ദുല്‍ റഹിമാന്‍ പുത്തിഗെ, ഹമീദ്‌ കടഞ്ചി, അഷറഫ്‌ കുമ്പടാജെ, ഖാലിദ്‌ മഞ്ചത്തടുക്ക, ആബിദ്‌ മഞ്ഞംപാറ, ആബ്‌ദുല്‍ ഖാദര്‍ നായന്മാര്‍മൂല, ഇബ്രാഹീം കോളിയടുക്കം, മുഹമ്മദ്‌ ബെള്ളൂര്‍, അഷ്‌റഫ്‌ ബെദിര, ഹനീഫ്‌ വോര്‍ക്കാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി യൂനുസ്‌ തളങ്കര സ്വാഗതവും ജില്ലാ ട്രഷറര്‍ സയ്യദ്‌ ഉമറുല്‍ ഫാറൂഖ്‌ തങ്ങള്‍ നന്ദിയും പറഞ്ഞു.

20.11.10

ഡിസംബര്‍ പത്തിന് ബഹുജനസംഗമം നടത്തും :

 ജെ. എം. എഫ്.


കൊച്ചി : പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ കൂടുതല്‍ ജനകീയ അഭിപ്രായം സ്വരൂപിക്കുന്നതിന്റെ  ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ ഒന്നിന് ഇന്ത്യയിലെ പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച്  കേരളത്തില്‍ ബഹുജന സംഗമം സംഘടിപ്പിക്കാന്‍ ജെ.എം.എഫ്. (ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം) കേന്ദ്ര സമിതി തീരുമാനിച്ചു.

മഅദനിക്കെതിരെ തുടരുന്ന നീതിനിഷേധവും, മനുഷ്യാവകാശ ലംഘനങ്ങളും കര്‍ണ്ണാടക സര്‍ക്കാരിനെ ബോധ്യപ്പെടുത്താനും നിയമസഹായം  ലഭ്യമാക്കാനും രാഷ്ട്രീയ-മത-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ കൂട്ടായ്മ രൂപീകരിക്കുന്നതിന്റെ ഭാഗമായി ബംഗ്ലൂരില്‍ വിപുലമായ കണ്‍വെന്ഷന്‍  വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു. നിയമരംഗത്തെ വിദഗ്ദ്ദരുമായി ചര്‍ച്ച നടത്തി നിയമ പോരാട്ടം കൂടുതല്‍ ശക്തമാക്കാനും ചെയര്‍മാന്‍ ഡോ. സെബാസ്ട്യന്‍ പോളിന്റെ അധ്യക്ഷതയില്‍ കൂടിയ കേന്ദ്ര സമിതി തീരുമാനിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ.പി.മുഹമ്മദ്‌, ജനറല്‍ കണ്‍വീനര്‍  ഷഹീര്‍ മൌലവി, കണ്‍വീനര്‍ മുഹമ്മദ്‌ റജീബ്, ട്രഷറര്‍ മുഹമ്മദ്‌ ജമാല്‍ എന്നിവര്‍ സംബന്ധിച്ചു.

പരസ്യ പ്രസ്താവനകള്‍ നടത്തരുത് : സി.എ.സി.

കൊച്ചി: അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പരസ്യപ്രസ്താവനകള്‍ നടത്തുന്ന നേതാക്കള്‍ക്കും ഘടകങ്ങള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി യോഗം തീരുമാനിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ നേരിട്ടു വിലക്കിയിട്ടും പരസ്യ പ്രസ്‌താവനകള്‍    തുടരുന്നത് ഒരിക്കലും അനുവദിക്കാനാവില്ല. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജിനും ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടിക്കും എതിരെ സ്വീകരിച്ച അച്ചടക്ക നടപടി കേന്ദ്രകമ്മിറ്റി അംഗീകരിച്ചു.  18 മുതല്‍ 25 വരെ വിവിധ ജില്ലകളില്‍ ചേരുന്ന പാര്‍ട്ടി മീറ്റിങ്ങില്‍ പാര്‍ട്ടിയെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ചെയര്‍മാന്‍ എഴുതിയ കത്ത് വിശദമായി ചര്‍ച്ച ചെയ്യാന്‍ യോഗം തീരുമാനിച്ചു.

ചെയര്‍മാന്റെ മോചനം ആവശ്യപ്പെട്ട് ഡിസംബര്‍ 1ന് മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. പാര്‍ട്ടി വിലക്കു ലംഘിച്ച്‌ പരസ്യ പ്രസ്‌താവന നടത്തിയ പി.ഡി.പി. പാര്‍ട്ടി വിലക്ക് ലംഘിച്ചു പരസ്യ പ്രസ്താവന നടത്തിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കേച്ചേരി മുഹമ്മദ്‌ കുട്ടി,സി.എച്ച്‌.അഷ്‌റഫ്‌ എന്നിവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനിയോടു ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു

15.11.10

ബലി പെരുന്നാള്‍ ആശംസകള്‍ . 
പി. സി. എഫ് . ജിദ്ദ കമ്മിറ്റി 
 പി.ഡി.പി. നേതാക്കള്‍ക്കെതിരേ നടപടിക്കു ശിപാര്‍ശ 

 കൊച്ചി: പാര്‍ട്ടി വിലക്കു ലംഘിച്ച്‌ പരസ്യ പ്രസ്‌താവന നടത്തിയ പി.ഡി.പി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കേച്ചേരി മുഹമ്മദ്‌ കുട്ടി, സി.എച്ച്‌. അഷ്‌റഫ്‌ എന്നിവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനിയോടു ശിപാര്‍ശ ചെയ്‌തതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വക്‌താവുമായ സുബൈര്‍ സബാഹി. 

ചെയര്‍മാന്‍ നേരിട്ടു വിലക്കിയിട്ടും പരസ്യ പ്രസ്‌താവന നടത്തിയ സാഹചര്യത്തില്‍ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി വേണമെന്നാണ്‌ ഞായറാഴ്‌ച നടന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗം ശിപാര്‍ശ ചെയ്‌തിരിക്കുന്നത്‌. പ്രഥമദൃഷ്‌ടാ അച്ചടക്ക ലംഘനം നടത്തിയെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ ഇരുവരേയും ഒഴിച്ചു നിര്‍ത്തിയാണ്‌ കേന്ദ്ര കമ്മിറ്റി യോഗം വിളിച്ചതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. 

വിഭാഗീയ നീക്കങ്ങളെ തുടര്‍ന്നു വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജിനേയും സംഘടനാ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടിയേയും നീക്കിയ പാര്‍ട്ടി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനിയുടെ നടപടി കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ചു. യോഗത്തില്‍ ആകെയുള്ള 19 പേരില്‍ 12 പേരും സംബന്ധിച്ചു. മറ്റുള്ളവര്‍ തങ്ങളുടെ അസൗകര്യം അറിയിച്ചിരുന്നതായും സുബൈര്‍ സബാഹി വ്യക്‌തമാക്കി. മഅദനിയുടെ അറസ്‌റ്റുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടി നേതൃത്വത്തില്‍ ആരുടേയും ഭാഗത്തുനിന്നു വീഴ്‌ചയുണ്ടായതായി കരുതുന്നില്ല. പാര്‍ട്ടിയുടെ ഒരു തലത്തിലും അത്തരം ആരോപണം ഉയര്‍ന്നിട്ടില്ല. ഈ മാസം 18 മുതല്‍ 25 വരെ എല്ലാ ജില്ലാ കമ്മിറ്റികളും ജില്ലാ കൗണ്‍സിലുകളും വിളിച്ചു ചേര്‍ത്തു ചെയര്‍മാന്റെ കത്ത്‌ കീഴ്‌ഘടകങ്ങളില്‍ എത്തിച്ചു ചര്‍ച്ച ചെയ്യും


നേതാക്കള്‍ പരസ്യപ്രസ്താവന നടത്തിയാല്‍ നടപടി -പി.ഡി.പി.
Posted on: 16 Nov 2010


കൊച്ചി: പരസ്യപ്രസ്താവനകള്‍ നേതാക്കള്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പി.ഡി.പി. കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. പൂന്തുറ സിറാജിനും ഗഫൂര്‍ പുതുപ്പാടിക്കും എതിരെ സ്വീകരിച്ച അച്ചടക്ക നടപടി കേന്ദ്രകമ്മിറ്റി അംഗീകരിച്ചതായി പാര്‍ട്ടി വക്താവ് സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ പറഞ്ഞു. 18 മുതല്‍ 25 വരെ ജില്ലാ കമ്മിറ്റികള്‍ വിളിച്ച് പാര്‍ട്ടി ചെയര്‍മാന്റെ കത്ത് ചര്‍ച്ച ചെയ്യും.

മഅദനിയുടെ മോചനം ആവശ്യപ്പെട്ട് ഡിസംബര്‍ 1ന് മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. പത്രസമ്മേളനത്തില്‍ നേതാക്കളായ കെ.കെ. വീരാന്‍കുട്ടി, ടി.എ. മുജീബ് റഹ്മാന്‍ എന്നിവരും പങ്കെടുത്തു.

13.11.10


പി.ഡി.പി. കര്‍ണ്ണാടക മാര്‍ച്ച് പ്രതിഷേധം ഇരമ്പി

മഞ്ചേശ്വരം:ബാംഗ്ലൂര്‍ അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്‌ദുല്‍ നാസര്‍ മഅദനിയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ മഞ്ചേശ്വരത്ത്‌ നിന്നും കര്‍ണ്ണാടക സംസ്ഥാനത്തേക്ക്‌ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. ഉച്ച തിരിഞ്ഞു മഞ്ചേശ്വരത്ത് നിന്നും തുടങ്ങിയ മാര്‍ച്ച് തലപ്പാടിയില്‍ കര്‍ണാടക പോലിസ്‌ തടയുകയായിരുന്നു. മഅദനിക്കെതിരായി എടുത്തിരിക്കുന്ന കേസുകള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്നും മഅദനി നിരപരാതിയാണെന്നും ആയതിനാല്‍ മഅദനിയെ ഉടന്‍ വിട്ടയക്കണമെന്നുമായിരുന്നു മാര്‍ച്ചില്‍ ഉന്നയിച്ചത്‌.നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചിനെ നേരിടാന്‍ കര്‍ണ്ണാടക-കേരള സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണ്ണാടകയിലെ വന്‍ പോലീസ്‌ സംഘം തന്നെ നിലയുറപ്പിച്ചിരുന്നു.

പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കലരാജ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു.പി.ഡി.പി.സംസ്ഥാന സെക്രട്ടറിമാരായ സുബൈര്‍ സ്വബാഹി, സാബു കൊട്ടാരക്കര, അഡ്വ.വള്ളിക്കുന്നം പ്രസാദ്‌, സംസ്ഥാന ട്രഷറര്‍ അജിത്‌ കുമാര്‍ ആസാദ്‌, സെക്രട്ടറിയേറ്റ്  അംഗം അഡ്വ.കാഞ്ഞിരമറ്റം     സിറാജ്‌, ബീരാന്‍ കുട്ടി  സാഹിബ്‌, മൈലക്കാട്‌ ഷാ, ഇസ്‌മായില്‍ ഫാജിര്‍, കെ.വി.പുരുഷോത്തമന്‍ കുണ്ടംകുഴി തുടങ്ങിയ നേതാക്കള്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

സംസ്ഥാന സെക്രട്ടറിയെറ്റ്‌ മെമ്പര്‍ ഐ.എസ്‌. ഷക്കീര്‍ ഹുസൈന്‍, ജില്ലാ പ്രസിഡണ്ട്‌ പി.എം. സുബൈര്‍ പടുപ്പ്‌, ജില്ലാ സെക്രട്ടറി യൂനുസ്‌ തളങ്കര, ട്രഷറര്‍ സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ തങ്ങള്‍, എസ്‌.എം.ബഷീര്‍ കുന്ജത്തൂര്‍, ഇബ്രാഹിം ഹൊസങ്കടി,കെ.പി.മുഹമ്മദ്‌, ഖാലിദ്‌ ബംബ്രാണ, ഹമീദ്‌ കടഞ്ചി, ആബിദ്‌ മഞ്ഞംപാറ എന്നിവര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി.


മഅദനിയുടെ മോചനം കേരളത്തിനകത്തും പുറത്തും ശക്തമായ സമരങ്ങള്‍  ആരംഭിക്കും : വര്‍ക്കല രാജ്
തൊടുപുഴ : പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചനത്തിനായി കേരളത്തിലും കര്‍ണാടകത്തിലും ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ആരംഭിക്കുമെന്ന് പി.ഡി.പി. നിയുക്ത ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രക്ഷോഭ പരിപാടികളുടെ ആദ്യഘട്ടമായി ഇന്ന് ' മഅദനിയെ മോചിപ്പിക്കുക' എന്ന മുദ്രാവാക്യം ഉയര്‍ത്തി പി.ഡി.പി.പ്രവര്‍ത്തകര്‍ കര്‍ണ്ണാടകയിലേക്ക് മാര്‍ച്ച് ചെയ്യും.ഇന്ന് രണ്ടു മണിക്ക് സംസ്ഥാന അതിര്‍ത്തിയായ മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കും. മാര്‍ച്ച് അഡ്വ.അക്ബര്‍ അലി ഉത്ഘാടനം ചെയ്യും. മാര്ച്ചിനു പാര്‍ട്ടി സംസ്ഥാന ജില്ല നേതാക്കള്‍ നേതൃത്വം നല്‍കും. 14 നു ഇടുക്കി നെടുങ്കണ്ടത്ത് മഅദനി മോചന മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കും. പാര്‍ട്ടി ചുമതലയേറ്റ ശേഷം ചെയര്‍മാന്റെ നിര്‍ദ്ദേശ പ്രകാരം നടത്തുന്ന ജില്ലകളിലെ സന്ദര്‍ശന പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ എത്തിയതായിരുന്നു ജനറല്‍ സെക്രട്ടറി.

മഅദനിയെ നിരന്തരമായി കേസ്സുകളില്‍ പെടുത്തി കാരാഗ്രഹത്തില്‍ തളച്ചിടാനുള്ള നീക്കം പി.ഡി.പി. ഉയര്‍ത്തുന്ന അവര്‍ണ്ണ രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും വര്‍ക്കല രാജ് പറഞ്ഞു

10.11.10

പി.ഡി.പി. സ്വതന്ത്രമായ നിലപാടുകളുമായി മുന്നോട്ടു പോകും, ആരുടേയും വാലാകാന്‍ ഉദ്ദേശിക്കുന്നില്ല : ചെയര്‍മാന്‍

ബംഗ്ലൂര്‍ : പിഡിപി ചില അജണ്ടകളുടെ അടിസ്ഥാനത്തില്‍ പലപ്പോഴും രണ്ടുമുന്നണികളെയും പ്രശ്‌നാധിഷ്ഠിതമായി പിന്തുണച്ചിട്ടുണ്ടെങ്കിലും ആരുടേയും  'വാല്‍' ആയി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി  പ്രസ്താവനയില്‍ അറിയിച്ചു.  ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് അയച്ച പ്രത്യേക കത്തിലാണ് ചെയര്‍മാന്‍ ഇക്കാര്യം അറിയിച്ചത്.
പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ നന്മയ്ക്കായി സ്വതന്ത്രമായി നിലകൊള്ളുന്ന നയമായിരിക്കും പാര്‍ട്ടിയുടേത്. അതിനോട് യോജിക്കാന്‍ കഴിയാത്തവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.  പാര്‍ട്ടി ചെയര്‍മാന്‍ ജയിലിലടയ്ക്കപ്പെട്ടുവെന്നതിന്റെ പേരില്‍ നേതാക്കളില്‍ അസ്വസ്ഥതയോ രാഷ്ട്രീയഭാവിയെപ്പറ്റി ആശങ്കയോ ഉണ്ടെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാമെന്നും ചെയര്‍മാന്‍ പറഞ്ഞു. പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും കൂറു പുലര്‍ത്തുന്നവര്‍ മാധ്യമങ്ങളിലൂടെ സംഘടനാപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് വിഴുപ്പലക്കുന്ന നിലപാട് ശരിയല്ലെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. തനിക്കു മനോവേദനയുണ്ടാക്കുന്ന നീക്കങ്ങളാണു ചില പാര്‍ട്ടി നേതാക്കള്‍ നടത്തുന്നത്‌.കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ കാലത്തും ഇത്തരത്തില്‍ ചില നേതാക്കള്‍ കുഴപ്പങ്ങള്‍ സൃഷ്‌ടിച്ചു പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും മുഴുവന്‍ പ്രവര്‍ത്തകരും ശക്‌തമായി പാര്‍ട്ടിയില്‍ ഉറപ്പിച്ചുനിന്നു തന്റെ നിയമപോരാട്ടങ്ങളെപിന്തുണയ്‌ക്കുകയായിരുന്നു. തന്റെ അറസ്‌റ്റും ജയില്‍വാസവും അനുബന്ധ കാര്യങ്ങളും സൃഷ്‌ടിച്ച പ്രതിസന്ധികളുടെ നടുവില്‍, പാര്‍ട്ടി നേതൃത്വത്തിനു കഴിയുമായിരുന്ന സംവിധാനങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ നേതൃത്വം വിജയിക്കാതിരുന്നിട്ടും വന്‍ കഷ്‌ടപ്പാടുകള്‍ സഹിച്ചാണ്‌ പ്രവര്‍ത്തകര്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. പാര്‍ട്ടി ചെയര്‍മാന്‍ ഇടക്കിടെ ഭരണകൂട ഭീകരതയുടെ ബലിയാടായി ജയിലില്‍ അടക്കപ്പെടുന്ന സാഹചര്യത്തില്‍ ഏതെങ്കിലും നേതാക്കള്‍ക്ക് തങ്ങളുടെ രാഷ്ട്രീയ ഭാവിയെപ്പറ്റി ആശങ്കയുണ്ടെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നും കത്തില്‍ പറയുന്നു.
ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് അഡ്വ.മുട്ടം നാസര്‍ കണ്‍വീനറായി അഞ്ചംഗ കമ്മിറ്റിയേയും മഅദനി ചുമതലപ്പെടുത്തി. വര്‍ക്കല രാജ്, അഡ്വ.വള്ളികുന്നം പ്രസാദ്, അഡ്വ.കാഞ്ഞിരമറ്റം സിറാജ്,ഹനീഫ പുത്തനത്താണി എന്നിവരാണ് മറ്റംഗങ്ങള്‍. പാര്‍ട്ടി ചെയര്‍മാന്റെ അറസ്‌റ്റ് കാര്യത്തില്‍ പൂന്തുറ സിറാജിന്റെ നിലപാടില്‍ ദുരൂഹതയുണ്ടെന്ന ഗഫൂര്‍ പുതുപ്പാടിയുടെ ആരോപണം,പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വം അനാസ്‌ഥ കാണിച്ചുവെന്ന പ്രവര്‍ത്തകരുടെ പരാതി, മുസ്ലിം ലീഗുമായുള്ള പാര്‍ട്ടി സമീപനത്തെപ്പറ്റി പൂന്തുറ സിറാജിന്റെ കൊല്ലം പത്രസമ്മേളനം,
 വിശദീകരണമായി നടത്തിയ തിരുവനന്തപുരം സമ്മേളനം എന്നിവയുടെ സാഹചര്യം, 'മഅദനിയില്ലാത്ത പി.ഡി.പി' ഉണ്ടാക്കി ഒരു പ്രത്യേക പാര്‍ട്ടിയില്‍ ലയിച്ചാല്‍ ഒരു മുന്നണിയില്‍ പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്‌ എന്നു പ്രചരിപ്പിച്ചു മലബാര്‍ കേന്ദ്രീകരിച്ചു വിമത പ്രവര്‍ത്തനം നടന്നുവെന്നതിന്റെ നിജസ്‌ഥിതി എന്നീ കാര്യങ്ങളാണ്‌ അന്വേഷിക്കുക.ഒരു മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ പിഡിപിയുടെ കേന്ദ്ര കമ്മിറ്റിയില്‍ വിപുലമായ അഴിച്ചുപണി ഉടന്‍ ഉണ്ടാവുമെന്നും മഅദനി വ്യക്തമാക്കി.
പി.ഡി.പി. കൊടിമരം നശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം

കാഞ്ഞിരപ്പള്ളി : പട്ടിമറ്റത്ത് സ്ഥാപിച്ചിരുന്ന പി.ഡി.പി.യുടെ കൊടിമരവും പതാകയും നശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പി.ഡി.പി. കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട്‌ അനൂപ്‌ പാരപ്പള്ളി, മുഹമ്മദ്‌ അലി, റാഫി, അമീര്‍ എന്നിവര്‍ പ്രസംഗിച്ചു.
 
പെട്രോള്‍ വില കുറയ്ക്കണം - പി.ഡി.പി

തിരൂരങ്ങാടി: പെട്രോള്‍ വില കുറയ്ക്കാന്‍ യു.ഡി.എഫ് സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് പി.ഡി.പി തിരൂരങ്ങാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വിലവര്‍ധന കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രി, പെട്രോളിയം വകുപ്പ് മന്ത്രി എന്നിവര്‍ക്ക് ഫാക്‌സ് സന്ദേശം അയക്കാനും തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് ഷഫീഖ് പാലൂക്ക്, നാസര്‍ ചൂളിപ്പാറ, സാബിത്ത്, എ. ജലീല്‍, എം. ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു.
 
കേന്ദ്രമന്ത്രി മാപ്പ് പറയണം- പി.ഡി.പി

തിരൂരങ്ങാടി: എന്‍ഡോസള്‍ഫാന് അനുകൂലമായി പ്രസ്താവന ഇറക്കിയ കേന്ദ്ര സഹമന്ത്രി കെ.വി. തോമസ് കേരള സമൂഹത്തോട് മാപ്പ്പറയണമെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും എ.ആര്‍.നഗര്‍ പഞ്ചായത്ത് പി.ഡി.പി ആവശ്യപ്പെട്ടു. യോഗം വേങ്ങര മണ്ഡലം പ്രസിഡന്റ് ചേക്കു പാലാണി ഉദ്ഘാടനംചെയ്തു. അബൂബക്കര്‍ ചോലക്കല്‍ അധ്യക്ഷത വഹിച്ചു. 

9.11.10

അഡ്വക്കേറ്റ്. അക്ബര്‍ അലി പി.ഡി.പി. വര്‍ക്കിംഗ്‌ ചെയര്‍മാന്‍.
വര്‍ക്കല രാജ് ജനറല്‍ സെക്രട്ടറി. 


കൊല്ലം: പിഡിപിയുടെ വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജിനെയും ജനറല്‍സെക്രട്ടറി ഗഫൂര്‍ പുതുപ്പാടിയെയും സംഘടനാ ചുമതലകളില്‍നിന്നും  
 പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി 

ഒഴിവാക്കി. ഇക്കാര്യം അറിയിച്ച്‌  ജയിലില്‍ നിന്നും നേതാക്കള്‍ക്ക് കത്തയച്ചു. 


വര്‍ക്കല രാജിനെയാണ് ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. അഡ്വ. അക്ബര്‍ അലിയാണ് വര്‍ക്കിങ് ചെയര്‍മാന്‍. 

നേതാക്കന്മാരുടെ പ്രസ്താവനകള്‍ പാര്‍ട്ടി അണികള്‍ക്ക് വേദനയുണ്ടാക്കിയിട്ടുണ്ട്. പല പാര്‍ട്ടി നേതാക്കളും അച്ചടക്കലംഘനം നടത്തുന്നുണ്ടെന്നും മഅദനി അയച്ചകത്തില്‍ പറയുന്നു. അച്ചടക്കലംഘനം അന്വേഷിക്കാന്‍ അഞ്ചംഗ കമ്മിറ്റിയെയും മഅദനി ചുമതലപ്പെടുത്തിയിട്ടുണ്ട്


തിരുവനന്തപുരം സ്വദേശിയും നിലവില്‍ പാര്‍ട്ടി വൈസ് ചെയര്‍മാനുമായ വര്‍ക്കല രാജായിരിക്കും പുതിയ സംഘടനാ ജനറല്‍ സെക്രട്ടറി. പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനും നിലവില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ കേസുമായി ബന്ധപ്പെട്ട ചുമതലകള്‍ വഹിക്കുന്ന അഡ്വ.അക്ബര്‍ അലിയാണ് വര്‍ക്കിങ് ചെയര്‍മാന്‍. മുതിര്‍ന്ന നേതാക്കള് ഏതാനും ദിവസങ്ങളിലായി മാധ്യമങ്ങളിലൂടെ നടത്തുന്ന പരസ്യ പ്രസ്താവനകള്‍ പാര്‍ട്ടി അണികള്‍ക്ക് വേദനയുണ്ടാക്കിയിട്ടുണ്ട്. തികഞ്ഞ അച്ചടക്കലംഘനമാണ്‌ ഇവര്‍ നടത്തുന്നതെന്നും ചെയര്‍മാന്റെ കത്തില്‍ പറയുന്നു. അച്ചടക്കലംഘനം അന്വേഷിക്കാന്‍ മൈലക്കാട് ഷാ, സുബൈര്‍ വെട്ടിയാനിക്കല്‍,മുജീബ് റഹ്മാന്‍ തുടങ്ങിയവരുള്‍ക്കൊള്ളുന്ന അഞ്ചംഗ കമ്മിറ്റിയെയും മഅദനി ചുമതലപ്പെടുത്തിയിട്ടുണ്.



പി.ഡി.പിയിലെ ഭിന്നത: പൂന്തുറ സിറാജിനെയും ഗഫൂര്‍ പുതുപ്പാടിയെയും മാറ്റി

കൊച്ചി: പി.ഡി.പിയിലെ അഭിപ്രായ ഭിന്നത പരിഹരിക്കുന്നതിന്റെ ഭാഗമായി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജിനെയും സീനിയര്‍ ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടിയെയും താല്‍ക്കാലികമായി തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കി.പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ അന്വേഷണ കമീഷനെയും നിയോഗിച്ചു.
പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടേതാണ് നടപടി. പാര്‍ട്ടിയുടേതായി വിഭിന്ന അഭിപ്രായങ്ങള്‍ പുറത്തുവരുന്നത് തടയുന്നതിന്റെ ഭാഗമായി, പാര്‍ട്ടി നയം മാധ്യമങ്ങളോട് വിശദീകരിക്കാന്‍ പ്രത്യേക വക്താക്കളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി കേന്ദ്രസമിതി ഉടന്‍ അഴിച്ചുപണിയുമെന്നും മഅ്ദനി അറിയിച്ചു. ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് അയച്ച പ്രത്യേക കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പൂന്തുറ സിറാജിന് പകരം അഡ്വ.അക്ബറലിയെ വര്‍ക്കിങ് ചെയര്‍മാനും ഗഫൂര്‍ പുതുപ്പാടിക്ക് പകരം വര്‍ക്കല രാജിനെ സംഘടനാ ചുമതലയുള്ള സീനിയര്‍ ജനറല്‍ സെക്രട്ടറിയായും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരെ കൂടാതെ അജിത്കുമാര്‍ ആസാദ്, സുബൈര്‍ സബാഹി, മുഹമ്മദ് റജീബ് എന്നിവരാകും പാര്‍ട്ടി വക്താക്കള്‍.
പാര്‍ട്ടിയില്‍ ഈയിടെയുണ്ടായ സംഭവ വികാസങ്ങളെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഡ്വ.മുട്ടം നാസര്‍ കണ്‍വീനറും വര്‍ക്കല രാജ്, അഡ്വ.വള്ളികുന്നം പ്രസാദ്, അഡ്വ.കാഞ്ഞിരമറ്റം സിറാജ്,ഹനീഫ പുത്തനത്താണി എന്നിവര്‍ അംഗങ്ങളുമായ സമിതിയെ ചുമതലപ്പെടുത്തി.
പാര്‍ട്ടി ചെയര്‍മാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പൂന്തുറ സിറാജിന്റെ നടപടികളില്‍ ദുരൂഹതയുണ്ടെന്ന ഗഫൂര്‍ പുതുപ്പാടിയുടെ ആരോപണം, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വം അനാസ്ഥ കാണിച്ചുവെന്ന പ്രവര്‍ത്തകരുടെ പരാതി, മുസ്‌ലിം ലീഗുമായുള്ള പാര്‍ട്ടി സമീപനത്തെപ്പറ്റി പൂന്തുറ സിറാജ് നടത്തിയ പത്രസമ്മേളനവും അതിനെതിരെ ഗഫൂര്‍ പുതുപ്പാടി നടത്തിയ പ്രതികരണവും, 'മഅ്ദനിയില്ലാത്ത പി.ഡി.പി'യുണ്ടാക്കി ഒരു പ്രത്യേക പാര്‍ട്ടിയില്‍ ലയിച്ച് ഒരു മുന്നണിയില്‍ പ്രവേശം ഉറപ്പാക്കിയിട്ടുണ്ട് എന്ന് പ്രചരിപ്പിച്ച് മലബാര്‍ മേഖലയില്‍ ചിലര്‍ വിമത പ്രവര്‍ത്തനം നടത്തുന്നുവെന്ന് ഏതാനും കേന്ദ്രസമിതി അംഗങ്ങളും സെക്രട്ടേറിയറ്റ് അംഗങ്ങളും ജില്ലാ ഭാരവാഹികളും നല്‍കിയ പരാതി എന്നിവ അന്വേഷിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കുറേ ദിവസങ്ങളായി ചില പാര്‍ട്ടി നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി അച്ചടക്കത്തിന് നിരക്കാത്തതാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.
പാര്‍ട്ടി ചെയര്‍മാന്റെ അറസ്റ്റും അനുബന്ധ കേസുകളും മറ്റും ഉണ്ടാക്കിയ പ്രതിസന്ധി തരണംചെയ്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിട്ട അണികള്‍ അഭിമാനാര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.അവര്‍ക്കും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ക്കും മനോവേദന  ഉളവാക്കുന്നതായി ചില നേതാക്കളുടെ പ്രവര്‍ത്തനം.
താന്‍ കോയമ്പത്തൂര്‍ ജയിലില്‍ അടക്കപ്പെട്ടപ്പോഴും ചില നേതാക്കള്‍ ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും അണികള്‍ മനോധൈര്യത്തോടെ ഉറച്ചുനിന്ന് നിയമപോരാട്ടത്തെ പിന്തുണക്കുകയായിരുന്നുവെന്നും കത്തില്‍ പറയുന്നു.
പര്‍ട്ടി ചെയര്‍മാന്‍ ഇടക്കിടെ ഭരണകൂട ഭീകരതയുടെ ബലിയാടായി ജയിലില്‍ അടക്കപ്പെടുന്ന സാഹചര്യത്തില്‍ ഏതെങ്കിലും നേതാക്കള്‍ക്ക് തങ്ങളുടെ രാഷ്ട്രീയ ഭാവിയെപ്പറ്റി ആശങ്കയുണ്ടെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നും കത്തില്‍ പറയുന്നു.
എന്തൊക്കെ പാര്‍ട്ടി പ്രതിസന്ധികളുണ്ടെങ്കിലും നിരപരാധിത്വം തെളിയിച്ച് താന്‍ ജയിലില്‍ നിന്ന് പുറത്തുവരുന്നതുവരെ ആത്മാര്‍ഥതയുള്ള അണികള്‍ പാര്‍ട്ടിയ സംരക്ഷിച്ചുകൊള്ളുമെന്ന് തനിക്ക് ഉറപ്പുണ്ട്.
ജില്ലാ-മണ്ഡലം ഘടകങ്ങളുടെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും കേന്ദ്രസമിതിയിലെ അഴിച്ചുപണി.പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്യുന്ന നേതാക്കളുടെ പ്രവണത അഭിലഷണീയമല്ലെന്നും കത്തില്‍ വിശദീകരിക്കുന്നു.