31.5.10

സാന്ത്വനവുമായി മഅദനി കാസര്‍ഗോഡ്‌




കാസര്‍ഗോഡ്‌ : ശാരീരിക അവശതകള്‍ വകവെക്കാതെ മംഗലാപുരം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി എത്തി. വിമാന ദുരന്തത്തില്‍ മരിച്ച തളങ്കര, നെല്ലിക്കുന്ന്, ഉദുമ പടിഞ്ഞാര്‍, കീഴൂര്‍, ഉപ്പള, നീര്‍ച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ വീടുകള്‍ ചെയര്‍മാന്‍ അദ്ദേഹം സന്ദര്‍ശിച്ചു. പി.ഡി.പി. സംസ്ഥാന ജില്ലാ നേതാക്കളും നിരവധി പ്രവര്‍ത്തകരും ചെയര്‍മാനെ അനുഗമിച്ചിരുന്നു (ഫോട്ടോ കടപ്പാട് - കാസര്‍ഗോഡ്‌ വാര്‍ത്ത)
 
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍
പി.ഡി.പി. ശക്തി തെളിയിക്കും - ചെയര്‍മാന്‍  


കാസര്‍കോട്‌: മുസ്ലിം സ്‌ത്രീകള്‍ പരിമിതികള്‍ പാലിച്ച്‌ കൊണ്ട്‌ പൊതു രംഗത്തേക്ക്‌ വരണമെന്ന്‌ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്‌ദനി ആവശ്യപ്പെട്ടു. കാസര്‍കോട്‌ ഗസ്‌റ്റ്‌ ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ 50 ശതമാനം സീറ്റുകള്‍ സ്‌ത്രീകള്‍ക്കായി നീക്കി വെച്ചിരിക്കുയാണ്‌. അതുകൊണ്ട്‌ തന്നെ മുസ്ലിം സ്‌ത്രീകള്‍ പൊതു രംഗത്ത്‌ വന്നില്ലെങ്കില്‍ അവര്‍ സമൂഹത്തില്‍ നിന്നും പുറന്തള്ളാന്‍ ഇടയുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന്‌ പാര്‍ട്ടി സന്നദ്ധമാകാന്‍ തയ്യാറെടുപ്പ്‌ നടത്തിവരികയാണ്‌.പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ഡി.പി. ശക്തി തെളിയിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും ഒറ്റയ്‌ക്കാണ്‌ മത്സരിക്കുക. പ്രാദേശിക കൂട്ടുകെട്ടുകള്‍ ഉണ്ടാക്കും. ജമാഅത്തെ അസ്ലാമി ഒരു മത സംഘടനയാണ്‌. അവര്‍ക്ക്‌ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ അവകാശമുണ്ട്‌. എസ്‌.ഡി.പി.ഐയിലേക്ക്‌ പി.ഡി.പി പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്ക് ഉണ്ടായിട്ടില്ലെന്ന്‌ ചോദ്യത്തിന്‌ മറുപടിയീയി അദ്ദേഹം പറഞ്ഞു. തട്ടിക്കൂട്ടി ഉണ്ടാക്കുന്ന മുസ്ലിം ഐക്യ വേദിയുമായി പി.ഡി.പിക്ക്‌ യാതൊരു ബന്ധവുമുണ്ടാകില്ല.

രജിസ്‌ട്രേഡ്‌ സംഘടനയാണെങ്കില്‍ അവരുമായി പി.ഡി.പി സഹകരിക്കും. കാസര്‍കോട്ട്‌ സംഘര്‍ഷമുണ്ടായപ്പോള്‍ മുസ്ലിം ഐക്യ വേദി എന്ന പേരില്‍ പ്രകടനം നടത്താനിരുന്നവരില്‍ നിരവധി പി.ഡി.പി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്ന കാര്യം അറിയില്ലെന്നും മഅ്‌ദനി പറഞ്ഞു. മംഗലാപുരത്ത്‌ വിമാന ദുരന്തം ഉണ്ടായി അതിന്റെ ദു:ഖം നിലനില്‍കെ കാസര്‍കോട്ട്‌ സംഘര്‍ഷം സൃഷ്ടിച്ചത്‌ അപലപനീയമാണ്‌. കണ്ണൂര്‍ ജില്ലയേക്കാള്‍ അപകടകരമായ സാഹചര്യത്തിലേക്കാണ്‌ കാസര്‍കോട്‌ നീങ്ങുന്നത്‌. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പോലീസും ഒന്നിച്ചിരുന്ന ഇതിന്‌ പരിഹാരം കണ്ടെത്തണം. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുണ്ടാക്കി നേട്ടം കൊയ്യാന്‍ ചിലര്‍ ശ്രനിക്കുന്നതായപം അദ്ദേഹം ആരോപിച്ചു. മാനവ സൗഹാര്‍ദ്ദത്തിനായി കൂട്ടായ്‌മ ഉണ്ടാക്കാന്‍ പി.ഡി.പി മുന്‍കൈയെടുക്കും. ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്ന്‌ മക്കളും ഭാര്യയും ബന്ധുക്കളും സംശയിക്കുന്ന സാഹചര്യത്തില്‍ സത്യം പുറത്ത്‌ വരേണ്ടതുണ്ട്‌. സി.ബി.ഐ അന്വേഷണം ഏറ്റെടുത്തുവോ ഇല്ലെയോ എന്ന കാര്യം അറിയില്ല. ജൂണ്‍ 30നുള്ളില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തില്ലെങ്കില്‍ പി.ഡി.പി ജുലൈ ഒന്നു മുതല്‍ നിരാഹാര സമരം സഘടിപ്പിക്കുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊന്നാനിയില്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി കൂട്ട്‌ കെട്ടുണ്ടാക്കിയതിന്റെ പേരില്‍ പി.ഡി.പിക്ക്‌ ജനപിന്തുണ കുറഞ്ഞിട്ടില്ലെന്നും അതേ രീതിയിലുള്ള ജനപിന്തുണ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ കേസുകളുടെ അന്വേഷണം ഏറ്റെടുത്ത സാഹചര്യത്തില്‍ മുക്കാല്‍ മണിക്കൂര്‍ മാത്രമാണ്‌ തന്നെ ചോദ്യം ചെയ്‌തതെന്ന്‌ മഅ്‌ദനി ചോദ്യത്തിന്‌ മറുപടി പറഞ്ഞു. പത്രങ്ങളില്‍ അഞ്ച്‌ ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്‌തു എന്നാണ്‌ റിപ്പോര്‍ട്ടുണ്ടായിരുന്നത്‌. ഞായറാഴ്‌ച കാസര്‍കോട്ട്‌ നടക്കുന്ന പാര്‍ട്ടി ലീഡേഴ്‌സ്‌ മീറ്റിങ്ങിലും ബദിയഡുക്കയില്‍ വൈകിട്ട്‌ ഏഴ്‌ മണിക്ക്‌ നടക്കുന്ന പൊതുയോഗത്തിലും മഅ്‌ദനി പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ അജിത്‌ കുമാര്‍ ആസാദ്‌, സുബൈര്‍ പടുപ്പ്‌ തുടങ്ങിയ നേതാക്കളും സംബന്ധിച്ചു.

മഅ്‌ദനി ചെമ്പരിക്ക ഖാസിയുടെ
വീട്‌ സന്ദര്‍ശിച്ചു

കാസര്‍കോട്‌: മരണപ്പെട്ട ചെമ്പരിക്ക മംഗലാപുരം ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ വീട്‌ ശനിയാഴ്‌ച വൈകിട്ട്‌ പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്‌ദനി സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ മക്കളില്‍ നിന്നും മറ്റ്‌ ബന്ധുക്കളില്‍ നിന്നും മഅ്‌ദനി മരണം സംബന്ധിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞു. വിമാന ദുരന്തത്തില്‍ മരിച്ചവരുടെ വീടുകളും അദ്ദേഹം സന്ദര്‍ശിച്ച്‌ ബന്ധുക്കളെ ആശ്വസിപ്പിച്ചു. നിരവധി പി.ഡി.പി നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വെബ്സൈറ്റില്‍ വോട്ടര്‍പട്ടിക ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കണം - പി.ഡി.പി.

മലപ്പുറം: ഇലക്ഷന്‍ കമ്മീഷന്റെ വെബ്സൈറ്റില്‍ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാന്‍ കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് പി.ഡി.പി.മലപ്പുറം ജില്ലാ എക്സിക്യുട്ടീവ്‌ യോഗം ആവശ്യപ്പെട്ടു. ദേശീയ പാതാ വികസനം ബി.ഒ.ടി വ്യവസ്ഥയില്‍ അല്ലാത്ത മുപ്പതു മീറ്റര്‍ മതിയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്നും, വോട്ടവകാശം - സെന്‍സസ് എന്നീ വിഷയങ്ങളില്‍ പ്രവാസികളോടുള്ള അവസാനിപ്പിക്കനമെന്നും ജാതി തിരിച്ചുള്ള സെന്‍സസ് നടത്താന്‍ നടപടി സ്വീകരിക്കണമെന്നും പി.ഡി.പി. ആവശ്യപ്പെട്ടു. അനിയന്ത്രിതമായ വിലക്കയറ്റം തടയുക, പെട്രോളിയം വില വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ അവാശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രക്ഷോഭ പരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു.

ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ക്കും എക്സിക്യുട്ടീവില്‍ ധാരണയായി. അടുത്ത ദിവസം ചേരുന്ന ജില്ലാ കൌണ്‍സിലിന്റെ അംഗീകാരത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

പ്രസിഡണ്ട്‌ ബാപ്പു പുത്തനത്താണിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം കെ.പി.കരുണാകരന്‍ ഉത്ഘാടനം ചെയ്തു. അഡ്വ. ഷംസുദ്ദീന്‍ കുന്നത്ത്‌, ഹനീഫ പുത്തനത്താണി, ജഅഫര്‍ അലി ദാരിമി, ശശി പൂവന്ചിന, ഇല്യാസ് ടി. കുണ്ടൂര്‍, മുഹമ്മദ്‌ കുട്ടി മങ്കട, നാസ്സര്‍ പാണ്ടിക്കാട്, സക്കീര്‍ പരപ്പനങ്ങാടി, മുഹമ്മദ്‌ സഹീര്‍, സുള്‍ഫിക്കര്‍ അലി പുലാമന്തോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

25.5.10

അബ്ദുല്‍ നാസ്സര്‍ മഅദനി മെയ് 29ന് കാസര്‍കോട്ട്

കാസര്‍കോട്: പി.ഡി.പി. ദേശീയ ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി മെയ് 29, 30 തീയതികളില്‍ കാസര്‍കോട് ജില്ലയില്‍ സന്ദര്‍ശനം നടത്തും. മെയ് 29ന് മംഗലാപുരം വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ വീട് സന്ദര്‍ശനവും വിമാന ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കുവേണ്ടി മെയ് 30ന് അന്‍വാര്‍ വെല്‍ഫെയര്‍ ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ സംഘടിപ്പിക്കുന്ന ദുഅ മജ്‌ലിസിലും പങ്കെടുക്കും. മെയ് 26ന് 2 മണിക്ക് കാസര്‍കോട് സി.എല്‍. ടൂറിസ്റ്റ് ഹോമില്‍ പി.ഡി.പി. ജില്ലാ പ്രവര്‍ത്തക സംഗമവും നടക്കും



ഒമാന്‍ : പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം സൂര്‍ ഏരിയാ കമ്മിറ്റിയും അല്‍ നൂര്‍ പോളിക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ കേമ്പും രക്ത ദാനവും പ്രവര്‍ത്തക പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. രക്തദാന പരിപാടി പി.സി.എഫ്. ഒമാന്‍ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ ബഷീര്‍ പാലച്ചിറ ഉത്ഘാടനം ചെയ്തു. നിരവധി പ്രവര്‍ത്തകര്‍ പ്രസ്തുത പരിപാടിയില്‍ രക്ത ദാനം നടത്താന്‍ തയ്യാറായി.

ആരോഗ്യ ബോധവത്കരണ പരിപാടി സൂര്‍ ഏരിയാ കമിറ്റി പ്രസിഡണ്ട്‌ ടി.എം.എ.ഹമീദ് കൂരാച്ചുണ്ട് ഉത്ഘാടനം ചെയ്തു. സീനത്ത് കൂരാച്ചുണ്ട് ബോധവത്കരണ ക്ലാസ്സെടുത്തു. പരിപാടികലോടനുബന്ധിച്ചു കൊച്ചു മാന്ത്രികള്‍ ഹാഫിസ് ഹമീദിന്റെ ജാലവിദ്യയും അരങ്ങേറി.


പി സി എഫ് ഭാരവാഹികളായ , രുസ്ധി ബാലരാമപുരം , നിസാം ആലപ്പുഴ , കബീര്‍, നജീം , ഷാജഹാന്‍ , അലാവുദ്ധീന്‍, ഷെരീഫ് എരുമേലി തുടങ്ങിയവര്‍ പങ്കെടുത്തു. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രധിനിധികളുടെ സാന്നിധ്യത്തില്‍ ആയിരുന്നു രക്തദാന പരിപാടി.

23.5.10

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍
പി.ഡി.പി. അടവുനയം സ്വീകരിക്കും

കോഴിക്കോട്: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് വരുന്ന തിരഞ്ഞെടുപ്പില്‍ പി.ഡി.പി. അടവുനയം സ്വീകരിക്കുമെന്ന് പി.ഡി.പി. നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍അസീസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞതവണയും പി.ഡി.പി. ഇതേ നിലപാടാണ് സ്വീകരിച്ചത്. പ്രാദേശികാടിസ്ഥാനത്തില്‍ ജനകീയമുന്നണികള്‍ രൂപവത്കരിച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ നേരിടുക. ഘടകകക്ഷിയല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കേണ്ട കാര്യമില്ലെന്നും അബ്ദുല്‍അസീസ് പറഞ്ഞു.

പി.ഡി.പിക്കെതിരെ മുസ്‌ലിം ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ക്കു പിന്നില്‍ ഭിന്നരാഷ്ട്രീയാഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതയാണെന്ന് വ്യക്തമായിരിക്കുകയാണെന്നും അബ്ദുല്‍അസീസ് പറഞ്ഞു. അടുത്ത അഞ്ചു വര്ഷം അധികാരം കിട്ടിയില്ലെങ്കില്‍ മുസ്ലിം ലീഗിന്റെ യദാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക്‌ മനസ്സിലാകും. മത തീവ്രവാദികള്‍ക്ക് രഹസ്യമായി പിന്തുണ നല്‍കുന്നത് മുസ്ലിം ലീഗാനെന്നും സി.കെ. പറഞ്ഞു.

സമുദായത്തില്‍ നിന്നും മറ്റാരും രാഷ്ട്രീയം പറയേണ്ട എന്ന മുസ്ലിം ലീഗ് നിലപാട് അപകടകരവും ഗൌരവമായി കാണേണ്ടതുമാണ്.ജനാധിപത്യ സമൂഹത്തില്‍ ജീവിക്കുന്ന മുസ്ലിംകള്‍ക്കിടയില്‍ ഭിന്ന രാഷ്ട്രീയാഭിപ്രായങ്ങള്‍ ‍ ഉണ്ടാവുമ്പോള്‍ അത് പ്രകാശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. ജനാധിപത്യം മുസ്ലിം ലീഗിന് വെറും മുഖം മൂടി മാത്രമാണെന്നും സി.കെ. കുറ്റപ്പെടുത്തി.

ഇടതുസര്‍ക്കാറിന്റെ വികസനനയങ്ങള്‍ക്ക് പി.ഡി.പി. പൂര്‍ണപിന്തുണ നല്‍കും. സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളെ പാര്‍ട്ടി അംഗീകരിക്കുന്നുവെന്നും അബ്ദുല്‍ അസീസ് വ്യക്തമാക്കി.

സംസ്ഥാന ജനറല്‍സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, ജില്ലാ പ്രസിഡന്റ് എം.പി. ഫിറോസ്ഖാന്‍, വി.കെ. തങ്കച്ചന്‍, എന്‍.പി. കുഞ്ഞാലി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

21.5.10

P.C.F. CALICUT HEAD POST OFFICE MARCH
P.C.F. CALICUT HEAD POST OFFICE MARCH INAGURATING ,
P.D.P. CAC LEADER C.K. ABDUL AZIZ

20.5.10

അധികാരി വര്‍ഗ്ഗത്തിന് താക്കീതായി
പി.ഡി.പി. - പി.സി.എഫ്. മാര്‍ച്ച്


പ്രവാസി വോട്ടവകാശം സര്‍ക്കാര്‍ വാക്ക് പാലിക്കുക, സെന്‍സസില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പി.ഡി.പി-പി.സി.എഫ്.പ്രവര്‍ത്തകര്‍ കോഴിക്കോട് ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം അലയടിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് കാലത്ത് പതിനൊന്നുമണിയോടെ സ്റ്റേഡിയത്തില്‍ നിന്നാണ് ആരംഭിച്ചത്. മാര്‍ച്ചിനു ശേഷം നടന്ന ധര്‍ണ്ണ പി.ഡി.പി. നയരൂപീകരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍ അസീസ്‌ ഉത്ഘാടനം ചെയ്തു. പി.സി.എഫ്. സൌദി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ്‌ പൊന്നാനി,പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, സെക്രട്ടറി അജിത്കുമാര്‍ ആസാദ്, മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ ബാപ്പു പുത്തനത്താണി, സെക്രട്ടറി അഡ്വ.ഷംസുദ്ദീന്‍ കുന്നത്ത്‌, കെ.പി.ബഷീര്‍ ഹാജി, എം.പി.ഫിറോസ്‌ ഖാന്‍, സക്കീര്‍ പരപ്പനങ്ങാടി, സംസ്ഥാന കൌണ്‍സില്‍ അംഗം ഹനീഫ പുത്തനത്താണി എന്നിവര്‍ സംസാരിച്ചു.



16.5.10

നബാലക്ക് മഅ്ദനിയുടെ വക സ്വര്‍ണ്ണപ്പതക്കം

കരുനാഗപ്പള്ളി: മഫ്ത വിഷയത്തില്‍ ഉറച്ച നിലപാട് സ്വീകരിച്ച നബാലക്ക് കരുനാഗപ്പള്ളിയില്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പങ്കെടുത്ത ചടങ്ങില്‍വെച്ച് പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി സ്വര്‍ണപ്പതക്കം സമ്മാനിച്ചു. അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലാണ് നബാലക്ക് ചെയര്‍മാന്‍ പതക്കം സമ്മാനിച്ചത്. സാമുദായിക സൗഹാര്‍ദത്തിന് കോട്ടം തട്ടാത്തവിധം പ്രശ്‌നം ജനശ്രദ്ധയിലെത്തിക്കുകയും നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത അഡ്വ.കെ നജീബിനെയും ചടങ്ങില്‍ അഭിനന്ദിച്ചു പ്രവാചകനെ നിന്ദിക്കുന്നവിധം തൊടുപുഴയിലും ചുങ്കപ്പാറയിലുമുണ്ടായ സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് പരിപാടി ഉത്ഘാടനം ചെയ്ത മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു.

ഒരു സമുദായത്തെ സമൂഹത്തിന്റെ മുന്നില്‍ അവഹേളിക്കുന്ന നടപടി അംഗീകരിക്കാനാവില്ല. മത നിരപേക്ഷതയുടെ മഹദ്ദര്‍ശനമാണ് ഇസ്‌ലാം.സഹസമൂഹത്തിന്റെ പ്രശ്‌നം ഏറ്റെടുക്കുന്ന ഇസ്‌ലാമിന്റെ അനുയായികള്‍ക്ക് തീവ്രവാദികളും ഭീകരവാദികളുമാകാന്‍ കഴിയില്ല.

സാമുദായികസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ബോധപൂര്‍വ്വം നടത്തുന്ന പ്രവര്‍ത്തനം ചില വ്യക്തികള്‍ നടത്തുന്നതാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി, തിരുവല്ല ബിഷപ്പ് ജോണ്‍ തുണ്ടുകുളം, ഡോ. എം.എസ്.ജയപ്രകാശ്, മൗലവി ഫാറൂഖ് നഈമി, സൈദ്മുഹമ്മദ് അല്‍ ഖാസിമി, കടയ്ക്കല്‍ ജുനൈദ്, തൊടുപുഴ അലിയാര്‍ മൗലവി, പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, ഇ.കെ.അബ്ദുല്‍ റഷീദ് മൗലവി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, സുനില്‍ ഷാ എന്നിവര്‍ സംസാരിച്ചു.

എസ്.എസ്.എല്‍.സി.ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കെ.അബ്ദുല്‍ മന്നാനി മെഡലുകള്‍ സമ്മാനിച്ചു.തേവലക്കര അലിയാരുകുഞ്ഞ് മൗലവി പ്രാര്‍ത്ഥനയും മൗലവി സലിമുള്‍ ഹാദി സ്വാഗതവും ഷമീര്‍ തേവലക്കര നന്ദിയും പറഞ്ഞു.

ജാതി തിരിച്ചുള്ള കണക്ക് പ്രസിദ്ധപ്പെടുത്തണം


ഹരിപ്പാട്:സെന്‍സസിനോടനുബന്ധിച്ച് ജാതി തിരിച്ചുള്ള കണക്കുകള്‍ പ്രസിദ്ധപ്പെടുത്തണമെന്ന് പി.ഡി.പി. മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എസ്.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലര്‍ പി.വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. വി.എ. ഖാദര്‍, ടി.എ. റസാഖ്, വൈ.യാക്കൂബ്, മുര്‍ഷിഫ് മൗലവി, ഷാജി, കാസിംകുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.

15.5.10

സേട്ടുസാഹിബ് സമാനതകളില്ലാത്ത നേതാവ്:
അബ്ദുന്നാസര്‍ മഅദനി

വേങ്ങര: അഴിമതി ഇന്ത്യന്‍രാഷ്ട്രീയത്തെ വരിഞ്ഞ് മുറുക്കുന്ന വര്‍ത്തമാനകാലത്ത് സമാനതകളില്ലാതെ ഓര്‍ക്കാന്‍ കഴിയുന്ന നേതാവാണ് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു. ഐ.എന്‍.എല്‍ മണ്ഡലം കമ്മിറ്റി വേങ്ങരയില്‍ സംഘടിപ്പിച്ച സേട്ടുസാഹിബ് അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തില്‍ പി.സി. തോമസിനെ കെട്ടിപ്പിടിക്കുന്നവര്‍ ഐ.എന്‍.എല്ലിനെ സമീപിക്കാന്‍ നൂറുവട്ടം ചിന്തിക്കുകയാണ്. ഐ.എന്‍.എല്ലില്‍ കൂടുതല്‍ മുസ്‌ലീങ്ങളായതാണ് ഇതിന് കാരണം. രണ്ട് മുന്നണികളുടെയും ഭാഗമാകുന്നതിനുപകരം ഐ.എന്‍.എല്ലുകാര്‍ സേട്ട് കൊളുത്തിയ ദീപം കെട്ടുപോകാതെ സൂക്ഷിക്കണം- മഅദനി പറഞ്ഞു. ടി.എ. സമദ് അധ്യക്ഷത വഹിച്ചു.

അനുസ്മരണ സമ്മേളനം ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ. പുതിയ വളപ്പില്‍ ഉദ്ഘാടനം ചെയ്തു. പി.എം.എ. സലാം എം.എല്‍.എ, അഹമ്മദ് ദേവര്‍കോവില്‍, കെ.പി. ഇസ്മായില്‍, പ്രൊഫ. എ.പി.എ. വഹാബ് എന്നിവരും പ്രസംഗിച്ചു. പുളിക്കല്‍ മൊയ്തീന്‍കുട്ടി സ്വാഗതവും അബൂസാദിഖ് മൗലവി നന്ദിയും പറഞ്ഞു.
 
പ്രവാസികളെ സെന്‍സസില്‍ ഉള്‍പ്പെടുത്താത്തത്
നീതിനിഷേധം-പി.ഡി.പി.

കൊല്ലം: പ്രവാസികളെ സെന്‍സസില്‍ ഉള്‍പ്പെടുത്താനും അവര്‍ക്ക് വോട്ടവകാശം അനുവദിക്കാനും തയ്യാറാകാത്ത കേന്ദ്രസര്‍ക്കാറിന്റെ സമീപനം പ്രതിഷേധമാണെന്ന് പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രവാസികളില്‍ മേല്‍ത്തട്ടുകാരും കീഴ്ത്തട്ടുകാരും ഉണ്ട്. മേല്‍ത്തട്ടിലെ വലിയൊരു വിഭാഗം ഇന്ത്യന്‍ പൗരത്വംതന്നെ അപമാനമായി കരുതുന്നവരാണ്. എന്നാല്‍ മഹാഭൂരിപക്ഷം വരുന്ന കീഴ്ത്തട്ടുകാര്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരാണ്. അവരെ സെന്‍സസില്‍ ഉള്‍പ്പെടുത്താത്തതും വോട്ടവകാശം അനുവദിക്കാത്തതും ജനാധിപത്യവിരുദ്ധവും നീതിനിഷേധവുമാണെന്ന് ഗഫൂര്‍ കുറ്റപ്പെടുത്തി.

ഇതില്‍ പ്രതിഷേധിച്ച് പി.ഡി.പി.യും പ്രവാസി സംഘടനയായ പി.സി.എഫും ചേര്‍ന്ന് 19ന് കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10ന് പാര്‍ട്ടി നയരൂപവത്കരണസമിതി ചെയര്‍മാന്‍ സി.കെ.അബ്ദുല്‍ അസീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

കേരളത്തില്‍ നന്ദിഗ്രാം മോഡല്‍ സൃഷ്ടിച്ച് സര്‍ക്കാര്‍വിരുദ്ധ വികാരം ഇളക്കാന്‍ യു.ഡി.എഫും ബി.ജെ.പി. യും നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണ് കിനാലൂര്‍ സംഭവമെന്ന് ഗഫൂര്‍ പുതുപ്പാടി ആരോപിച്ചു. പാര്‍ട്ടിയുടെ സംഘടനാതിരഞ്ഞെടുപ്പ് ആഗസ്ത് 10നകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് റജീബ്, സി.എച്ച്.അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ, സെക്രട്ടറി സുനില്‍ ഷാ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പി.ഡി.പി പൊതുസമ്മേളനം

പൊന്നാനി: പി.ഡി.പി തീരദേശ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 20ന് താലൂക്കാസ്​പത്രിക്ക് സമീപം പി.ഡി.പി ജില്ലാ നേതാക്കള്‍ക്ക് സ്വീകരണം നല്‍കും. വൈകീട്ട് ആറിനാണ് പരിപാടി. പ്രസിഡന്റ് ബദറുബീരാന്‍ അധ്യക്ഷതവഹിച്ചു. സുലൈമാന്‍, ജാഫര്‍അലി ദാരിമി എന്നിവര്‍ പ്രസംഗിച്ചു.

13.5.10

പ്രവാചകനിന്ദ ഗൗരവമായി കാണും- മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍


കരുനാഗപ്പള്ളി: പ്രവാചകനെ നിന്ദിക്കുന്നവിധം തൊടുപുഴയിലും ചുങ്കപ്പാറയിലുമുണ്ടായ സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രവാചകനിന്ദ സാമ്രാജ്യത്യ ഗൂഢാലോചന തിരിച്ചറിയുക എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു സമുദായത്തെ സമൂഹത്തിന്റെ മുന്നില്‍ അവഹേളിക്കുന്ന നടപടി അംഗീകരിക്കാനാവില്ല. മത നിരപേക്ഷതയുടെ മഹദ്ദര്‍ശനമാണ് ഇസ്‌ലാം. സഹസമൂഹത്തിന്റെ പ്രശ്‌നം ഏറ്റെടുക്കുന്ന ഇസ്‌ലാമിന്റെ അനുയായികള്‍ക്ക് തീവ്രവാദികളും ഭീകരവാദികളുമാകാന്‍ കഴിയില്ല.

സാമുദായികസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ബോധപൂര്‍വ്വം നടത്തുന്ന പ്രവര്‍ത്തനം ചില വ്യക്തികള്‍ നടത്തുന്നതാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി, തിരുവല്ല ബിഷപ്പ് ജോണ്‍ തുണ്ടുകുളം, ഡോ. എം.എസ്.ജയപ്രകാശ്, മൗലവി ഫാറൂഖ് നഈമി, സൈദ്മുഹമ്മദ് അല്‍ ഖാസിമി, കടയ്ക്കല്‍ ജുനൈദ്, തൊടുപുഴ അലിയാര്‍ മൗലവി, പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, ഇ.കെ.അബ്ദുല്‍ റഷീദ് മൗലവി, മേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, സുനില്‍ ഷാ എന്നിവര്‍ സംസാരിച്ചു.

എസ്.എസ്.എല്‍.സി.ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കെ.അബ്ദുല്‍ മന്നാനി മെഡലുകള്‍ സമ്മാനിച്ചു. തേവലക്കര അലിയാരുകുഞ്ഞ് മൗലവി പ്രാര്‍ത്ഥനയും മൗലവി സലിമുള്‍ ഹാദി സ്വാഗതവും ഷമീര്‍ തേവലക്കര നന്ദിയും പറഞ്ഞു.

സി.പി.ഐ.യുവജന സംഘടനയുടെത് തരം താണ നിരീക്ഷണം : പി.ഡി.പി.


കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പരാജയത്തിനു കാരണം പി.ഡി.പി.യുമായി വേദി പങ്കിട്ടതാണെന്ന ആരോപണം അഭിസാരികയുടെ ചാരിത്ര പ്രസംഗം പോലെ തരംതാണതാണെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് പ്രസ്താവിച്ചു.

കേരള മന്ത്രിസഭയിലെ മുഴുവന്‍ സി.പി.ഐ മന്ത്രിമാരും സി.പി.ഐ. അസിസ്റ്റന്റ്റ് സെക്രട്ടറി കെ.ഇ. ഇസ്മയില്‍ അടക്കമുള്ളവരും പി.ഡി.പി.യുടെ തിരഞ്ഞെടുപ്പ് വേദികളിലും പാര്‍ട്ടി സമ്മേളനങ്ങളിലും സംബന്ധിച്ചിട്ടുണ്ട്‌. ഇതിന്റെ ജീവിക്കുന്ന തെളിവുകള്‍ പി.ഡി.പി.യുടെ പക്കലുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ സാമ്രാജ്യത്വത്തിനെതിരെ, വിശാല്‍ ഇടതു മതേതര ചേരി എന്ന ലകഷ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരെ ആക്ഷേപിക്കുന്നത് തികച്ചും അനുചിതവും മാന്യതയ്ക്ക് നിരക്കാത്തതുമാണ്.

രാഷ്ട്രീയ സദാചാരത്തിന്റെ ഗീര്‍വാണം മുഴക്കലുകള്‍ നടത്തുന്ന എ.ഐ.വൈ.എഫ്.മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ ടാറ്റയുടെ ബംഗ്ലാവില്‍ സൌജന്യമായി താമസിക്കുകയും ടാറ്റയുടെ നിയമവിരുദ്ധ നടപടികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്യുന്ന തങ്ങളുടെ പാര്‍ട്ടി നേതാക്കളെ സദാചാരം പഠിപ്പിക്കണമെന്നും റജീബ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

അവഗണനക്കെതിരെ പ്രക്ഷോഭത്തിന്
പി ഡി പി നേതൃത്വം നല്‍കും : സാബു കൊട്ടാരക്കര


ദുബൈ: പ്രവാസികളെ രണ്ടാംതരം പൗരന്മാരായി കാണുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക്‌ പി ഡി പി നേതൃത്വം നല്‍കുമെന്ന്‌ സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര പറഞ്ഞു. വാഗ്‌ദാനങ്ങളല്ലാതെ പ്രവാസികള്‍ അനുഭവിക്കുന്ന വിവേചനവും അവഗണനയും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഇതിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നുവരണം. നിരന്തരമായ അവഗണനക്കെതിരെ പി ഡി പി, പി സി എഫ്‌ സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട്‌ ഹെഡ്‌ പോസ്റ്റോഫീസിലേക്ക്‌ ഈ മാസം 19ന്‌ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്നും സാബു കൊട്ടാരക്കര പറഞ്ഞു. പി സി എഫ്‌ ദുബൈയില്‍ സംഘടിപ്പിച്ച യു.എ.എ. തല നേതൃസംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇല്ല്യാസ്‌ തലശ്ശേരിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമം പി ഡി പി കാസര്‍കോട്‌ ജില്ലാ പ്രസിഡന്റ്‌ പി എം സുബൈര്‍ പടുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. കരീം കാഞ്ഞാര്‍, തൊടിയില്‍ ഇക്‌ബാല്‍ കഴക്കൂട്ടം, ഷാഫി ഹാജി അടൂര്‍, നാസര്‍ ചിറയിന്‍കീഴ്‌, മുഈനുദ്ദീന്‍ ചാവക്കാട്‌, അസീസ്‌ ബാവ തിരുവമ്പാടി, ഹംസ കുറ്റിപ്പുറം എന്നിവര്‍ സംസാരിച്ചു. മുഹമ്മദ്‌ മഅ്‌റൂഫ്‌ സ്വാഗതവും മുഹമ്മദ്‌ മുബാറക്‌ നന്ദിയും പറഞ്ഞു.

നബാലക്ക് കരുത്തും സാന്ത്വനവും നല്‍കാന്‍
മര്‍ദ്ദിതരുടെ നായകന്‍ എത്തി

മണ്ണഞ്ചേരി: ശിരോവസ്ത്ര ധരിച്ചതിന്റെ പേരില്‍ സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട നബാലക്ക് ആശ്വാസവും കരുത്തും പകരാന്‍ തിരക്കിനിടയിലും പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി എത്തി. ശിരോവസ്‌ത്ര നിരോധനം ബിലീവേഴ്‌സ് ചര്‍ച്ച്‌ സ്‌കൂളിലെ മാത്രം കാര്യമല്ലെന്നും ഇതിനു പിന്നില്‍ വ്യക്‌തമായ മുസ്ലീംവിരുദ്ധ അജണ്ടയുണ്ടെന്നും പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുള്‍നാസര്‍ മഅ്‌ദനി പറഞ്ഞു. ഗുരുപുരം ബിലീവേഴ്‌സ് ചര്‍ച്ച്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍നിന്നു പുറത്താക്കപ്പെട്ട വിദ്യാര്‍ഥിനി മണ്ണഞ്ചേരി കൊടിയന്താറ്റ്‌ നബാലയുടെ വീട്‌ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മഅ്‌ദനി.

മുസ്ലീം വിരുദ്ധ സമീപനമുണ്ടാക്കി മുസ്ലീങ്ങളെ പ്രകോപിപ്പിച്ച്‌ തെരുവിലിറക്കി കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണിവര്‍. സര്‍ക്കാര്‍ ഇതിനെ ഗൗരവമായി കാണണം.മുസ്ലീം വസ്‌ത്രധാരണത്തിനു സ്‌കൂളുകളില്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും അതു നിയമപരമാണോയെന്നും സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രിയും വ്യക്‌തമാക്കണമെന്നും മഅ്‌ദനി ആവശ്യപ്പെട്ടു.

സംഭവത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തൃപ്തികരമായ നടപടിയുണ്ടായില്ലെങ്കില്‍ പിഡിപിയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അബ്ദുള്‍നാസര്‍ മഅദനി പറഞ്ഞു.

പിഡിപി ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍, ആലപ്പുഴ മണ്ഡലം പ്രസിഡന്റ് കെ. മുജീബ്, സെക്രട്ടറി കെ. നാസര്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രഹ്‌നാ റഫീക്, പി.ഐ. നിസാര്‍, അബ്ദുള്‍ കരീം, ഷാജി കൃഷ്ണന്‍ എന്നീ നേതാക്കളും മഅദനിക്കൊപ്പമുണ്ടായിരുന്നു.

8.5.10

പി.ഡി.പി. പ്രതിനിധി സമ്മേളനങ്ങള്‍ തുടങ്ങി

സംഘടന ഇലക്ഷന്‍, തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് എന്നീ അജണ്ടകള്‍ മുന്‍നിര്‍ത്തി പി.ഡി.പി. സി.എ.സി. തീരുമാനപ്രകാരം നടക്കുന്ന ജില്ലാ തല നേതൃ സംഗമാങ്ങള്‍ക്ക് കാസര്‍ഗോഡ്‌ തുടക്കമായി. 2010-2013 വര്‍ഷത്തേക്കുള്ള ജില്ലാ - മണ്ഡലം - പഞ്ചായത്ത് - വാര്‍ഡ്‌ കമ്മിറ്റികളെ ഭാരവാഹികളെ കണ്ടെത്താനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് സംഗമങ്ങള്‍ നടക്കുന്നത്. പ്രതിനിധി സമ്മേളനങ്ങളില്‍ നയരൂപീകരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍ അസീസ്‌, വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, സെക്രട്ടറിമാരായ അഷ്‌റഫ്‌ അടിമാലി, മുഹമ്മദ്‌ റജീബ് എന്നിവര്‍ സംബന്ധിക്കും.
സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതിനു ശേഷം ഇതിനകം സമ്മേളനം നടന്നു കഴിഞ്ഞ മലപ്പുറം ഒഴികെ മുഴുവന്‍ ജില്ലകളിലും സമ്പൂര്‍ണ്ണ ജില്ലാ സമ്മേളനങ്ങള്‍ നടക്കും. ഇതോടൊപ്പം അംഗത്വ വിതരണ കാംപയിനും സജീവമായി നടക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട പ്രാദേശിക സഖ്യ സാധ്യതകളെക്കുറിച്ച് കീഴ്ഘടകങ്ങളില്‍ നിന്നും കിട്ടിയ അഭിപ്രായങ്ങള്‍ അടങ്ങിയ വിശദ റിപ്പോര്‍ട്ട്‌ കേന്ദ്ര കമ്മിറ്റിക്ക് സമര്‍പ്പിക്കും.
 
പ്രവാസി വോട്ടവകാശം, സെന്‍സസ് അവഗണന പി.സി.എഫ്. പ്രക്ഷോഭം 19 ന് തുടങ്ങും

ദുബായ്: പ്രവാസികളെ രണ്ടാം തരം പൌരന്മാരായി കാണുന്ന സര്‍ക്കാര്‍ സമീപനം അവസാനിപ്പിക്കുക, വോട്ടവകാശം യു.പി.എ. വാക്കു പാലിക്കുക, സെന്‍സസില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പി.സി.എഫ്.നടത്തുന്ന പ്രത്യക്ഷ സമര പരിപാടികള്‍ക്ക് മേയ് 19-ന് തുടക്കമാവും. സമരപരിപാടികളുടെ ആദ്യ ഘട്ടമായി മലബാറിലെ അഞ്ചു ജില്ലകളിലെ പ്രവര്‍ത്തകരും അവരുടെ ആശ്രിതരും കോഴിക്കോട് ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് ധര്‍ണ്ണയും നടത്തും. കാസര്‍ഗോഡ്‌, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് മാര്ച് നടത്തുന്നത്. മാര്‍ച്ചില്‍ നാട്ടിലുള്ള മുഴുവന്‍ പി.സി.എഫ്.പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് ബന്ധപ്പെട്ടവര് ‍അറിയിച്ചു. പി.സി.എഫ്.പ്രവര്‍ത്തകര്‍ക്ക് പുറമേ പി.ഡി.പി.പ്രവര്‍ത്തകരും പങ്കാളികളാകും. മാര്‍ച്ച് ഒരു ചരിത്ര സംഭവമാക്കി മാറ്റാന്‍ മുഴുവന്‍ പ്രവര്‍ത്തകരും ആത്മാര്‍ഥമായി പരിശ്രമിക്കണമെന്ന് പി.സി.എഫ്. യു.എ.ഇ. കമ്മിറ്റി അറിയിച്ചു.

 
സമരപരിപാടികളുടെ ഭാഗമായി വിഷയത്തില്‍ അടിയന്തിര ശ്രദ്ദ പതിയണമെന്നാവശ്യപ്പെട്ട്‌ കൊണ്ട് പ്രധാനമന്ത്രിക്കും പ്രവാസികാര്യ മന്ത്രിക്കും ഇ-മെയില്‍ വഴി തങ്ങളുടെ ആവശ്യം ശ്രദ്ദയില്‍ പെടുത്താവുന്നതാണ്. പ്രധാന മന്ത്രിക്ക് ഇ-മെയില്‍ അയക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക : http://pmindia.nic.in/write.htm പ്രവാസികാര്യ മന്ത്രിക്കു ഇ-മെയില്‍ അയക്കാന്‍ : minister@moia.nic.in ഈ വിലാസത്തില്‍ അയക്കുക.

2.5.10

രാഷ്ട്രീയ പാര്‍ട്ടികള്‍ ഭൂരിഭാഗവും ഉപരിവര്‍ഗ്ഗത്തിന്റെ
താല്പര്യ സംരക്ഷകര്‍ - സി.കെ. അബ്ദുല്‍ അസീസ്‌
കൊച്ചി:ഭരണഘടനാ വിഭാവനം ചെയ്യുന്ന ജനാധിപത്യം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും ദൌത്യം ഉപരിവര്‍ഗ്ഗത്തിന്റെ സങ്കുചിത താല്പര്യം സംരക്ഷിക്കുന്നതായി ചുരുങ്ങിയെന്നു പി.ഡി.പി. നയരൂപീകരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍ അസീസ്‌ അഭിപ്രായപ്പെട്ടു. ഏറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള പി.ഡി.പി. ജില്ലാ-മണ്ഡലം-പഞ്ചായത്ത് ഭാരവാഹികളുടെ നേതൃസംഗമം എറണാകുളം 'സാസ് ടവറില്‍' ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കേന്ദ്രം അരിവിഹിതം വെട്ടിക്കുറച്ചതിന്റെ പേരില്‍ കേരളത്തില്‍ വ്യാപക പ്രതിഷേധം ഉയരാത്തതിനു കാരണം അത് അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പ്രശ്നം ആയതുകൊണ്ടാണ്‌. പി.ഡി.പി.പ്രതിനിധാനം ചെയ്യുന്നത് സമൂഹത്തിലെ പാവപ്പെട്ടവരെയാണ്. അനുഭവങ്ങളെ അറിവുകളാക്കി സാമൂഹിക നീതിക്കുവേണ്ടി ജനങ്ങള്‍ക്കിടയില്‍ നിന്നുള്ള സഖ്യകക്ഷികളെ സംഘടിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിശ്രമിക്കണമെന്ന് സി.കെ. പറഞ്ഞു.

പി.ഡി.പി.വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അധ്യക്ഷത വഹിച്ചു. പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമദ് റജീബ് സ്വാഗതവും ജില്ലാ പ്രസിഡണ്ട്‌ വീരാന്‍കുട്ടി നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി വി.എം.മാര്സന്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സി.എ.സി.അംഗങ്ങളായ വര്‍ക്കല രാജ്, സുബൈര്‍ സബാഹി, ഗഫൂര്‍ പുതുപ്പാടി, കെ.എസ്. നാസ്സര്‍, അഡ്വ. വള്ളികുന്നം പ്രസാദ്, അഷ്‌റഫ്‌ അടിമാലി എന്നിവര്‍ സംബന്ധിച്ചു.
 
ശിരോവസ്ത്ര നിരോധനം ഐ.എസ്.എഫ്. പ്രക്ഷോഭം നടത്തും

കൊച്ചി : ആലപ്പുഴ ബിലിവേഴ്സ് സ്കൂള്‍ മാനെജ്മെന്റ് അധികൃതര്‍ ശിരോവസ്ത്രം ധരിച്ചെത്തിയ പെണ്‍കുട്ടിയെ ടി.സി.നല്‍കി പിരിച്ചുവിട്ട നടപടിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

ചുങ്കപ്പാറയിലും തൊടുപുഴയിലും അരങ്ങേറിയ പ്രവാചക നിന്ദയുടെ തനിയാവര്ത്തനമാണോ ആലപ്പുഴയിലും അരങ്ങേറിയതെന്നു പ്രത്യേക ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം. കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ട്ടിക്കുന്നതിനു വേണ്ടിയുള്ള സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കുന്നതിനു പിന്നിലുള്ള ശക്തികളെ വെളിച്ചത്തുകൊണ്ടുവരാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവണമെന്നും ഐ.എസ്.എഫ്.ആവശ്യപ്പെട്ടു.

പ്രസിഡണ്ട്‌ അഡ്വ. ഷമീര്‍ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. സുബൈര്‍ വെട്ടിയനിക്കല്‍, അഡ്വ. സിറാജ് കാഞ്ഞിരമറ്റം, ഷജീര്‍ ‍ കുന്നത്തേരി, ജോയ്സി ജോണ്‍ തിരുവല്ല എന്നിവര്‍ സംസാരിച്ചു.